Sunday, January 13, 2008

ഭഗവല്‍ കഥകള്‍ - 1

ഭഗവാന്റെ അവതാര രഹസ്യത്തെ കുറിച്ചും മറ്റുമുള്ള കഥകള്‍ മുന്‍പ്, ഇവിടെ പറഞ്ഞത് വായിച്ചിരിക്കുമല്ലോ..?

അങ്ങനെയുള്ള ഭഗവാന്റെ അറിയപ്പെടാത്തതായിട്ടുള്ള പല കഥകള്‍ ഉണ്ട്. മാലൊക സമക്ഷം അത് ഇവിടെ അവതരിപ്പിക്കുന്നു.

.....
മായാമയന്‍

അങ്ങനെയിരിക്കെ ഒരു ദിവസം, ഭഗവാന്‍ അങ്ങേയറ്റം വിഷമത്തൊടെ വൈറ്റ് ഹൌസിന്റെ അങ്കണത്തില്‍ ഉലാത്തുകയായിരുന്നു.

രാക്ഷസ മഹാരജാവായിരുന്ന സദ്ദാംഹുസൈനെ കാലപുരിക്ക് അയച്ചെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് രാക്ഷസര്‍, വീണ്ടും ശക്തരായിരിക്കുന്നു.!

പണ്ട് മാരീചന്‍ തന്നെ ഓടിപ്പിച്ചതിന്റെ തലവേദന ഇന്നും ഓര്‍ത്താല്‍ ഭയമാകും.!
അന്ന് സീതയെ പിരിഞ്ഞ് അനുഭവിച്ച ദുഖം ... ഹാ..

ഇന്ന് രാക്ഷസര്‍ ഇത്രമാത്രം ശക്തര്‍ ആവാന്‍ ഒരേ ഒരു കാരണമേ ഉള്ളു... മായാമയനായ ബിന്‍ലാദന്‍, അത് മറ്റാരുമല്ല മാരീചന്‍ തന്നെ...

രാക്ഷസരും ഇപ്പോള്‍ മരിച്ച് യുഗങ്ങള്‍ കഴിഞ്ഞാലും , നമ്മള്‍ അവതാരം എടുക്കുന്ന സമയം നോക്കി അവരും വീണ്ടും വരും ഒരോരൊ പൊല്ലാപ്പുമായി..! പണ്ടെന്നോ ചെയ്തതിന് പ്രതികാരം തീര്‍ക്കാന്‍..

ഒരോന്ന് വീണ്ടും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കാന്‍ ബ്രഹ്മദേവന് ബോറടി ഇല്ല എന്നുണ്ടോ..?

എന്തായാലും ബിന്‍ലാദന്‍ ഇങ്ങനെ പിടികിട്ടതെ, മാനായും മയിലായും ഒക്കെ നടക്കുന്നതിന്‍് ഒരേ ഒരു ലക്ഷ്യമേ ഉള്ളു...
തന്റെ അവതാരം അവസാനിച്ച് സ്വര്‍ഗ്ഗത്തില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഉള്ളു എന്ന് അവന് കൃത്യമായി അറിയാം..
അതുവരെ, ഈ ഒളിച്ച് കളിയില്‍ വിജയിച്ചാല്‍ വീണ്ടും അക്രമം കാണിച്ച് അവനു വിലസാമല്ലോ..?

ഭഗവാന് ആലോചിച്ചിട്ട് ദേഷ്യം വന്നു...!
ഈ ദേഷ്യം എന്നത് എത്ര തിളച്ചാലും വറ്റിപ്പോകാത്ത ഒരു ദ്രാവകം ആണ്...

ഈ പിശാചിനെ പിടിച്ചുകൊല്ലാന്‍ എന്നും ഏത് നേരവും തന്റെ കൂടെ ഉണ്ടായിരുന്ന റൈസിനെ കണ്ട കാലം മറന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്.

അങ്കണത്തിന്റെ വലത്തെ മൂലയില്‍ തോക്കും പിടിച്ച് നിന്നിരുന്ന ഭടനെ കൈകൊട്ടി വിളിച്ച് റൈസിനോട് തന്നെ ഉടന്‍ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്റെ കൊട്ടാരകെട്ടില്‍ നടക്കുന്ന അന്തപുര രഹസ്യങ്ങള്‍ പോലും ഈയിടെയായി താന്‍ കാണാറൊ കേള്‍ക്കാറൊ ഇല്ലെന്ന് മനസിലായത്..!

റൈസ്, ഭാരതത്തില്‍ നിന്നും വന്ന കൊട്ടാരം സൊഫ്റ്റ്വെയര്‍ എഞ്ചിനീയറുമായി സുപ്പീരിയര്‍ തടാകത്തില്‍ കുളിക്കാന്‍ പോയെന്ന്..!

എന്ത്.....?????

അടങ്ങാത്ത കലിയുമായി ഭഗവാന്‍ ഉറയിലെ വാളും ഊരി പ്പിടിച്ച് അതിവേഗം സുപ്പീരിയര്‍ തടാകം ലക്ഷ്യമാക്കി പാഞ്ഞു.

(തുടരും)