Thursday, January 02, 2025

ഷർട്ടൂരീടാൻ മടിക്കും

ഷർട്ടൂരീടാൻ മടിക്കും പുരുഷരിലധികം ഭക്തരാണെങ്കിലും ഹേ!
വ്യയാമംചെയ്തു നിത്യം, മസിലുചിസിലുപോൽ
ചെത്തിവെക്കാത്തവർക്കും
കക്ഷത്തിൽ പൂടയെല്ലാം ചിരവിമിനുസമായ് നിർത്തിടാത്തോർക്കുമെന്താ?
പോകേണ്ടേയമ്പലത്തിൽ,തരുണിമണികളേ,  കണ്ണുകാണിച്ചിടാനായ്
!


#സ്രഗ്ദ്ധര