Friday, August 04, 2006

ചില സ്വാശ്രയ ചിന്തകള്‍

  • ഇപ്പൊള്‍ സ്വാശ്രയത്തിന്റെ കാലം ആണല്ലോ. അല്‍പം സ്വശ്രയപരമയി ചിന്തിക്കാം അല്ലേ..?വിഷയം മറ്റോന്നുമല്ല, എം എ ബെബിയുടെ ബില്ലു തന്നെ. ഒട്ടെറെ തമ്മില്‍ തല്ലു കഴിഞ്ഞു വിഷയം ഇപ്പൊള്‍ സുപ്രീം കൊടതിടെ മുന്നിലായല്ലൊ.സ്വാശ്രയം എന്ന വാക്കു തന്നെ അതു സ്വന്തം നിലക്കുള്ള്തു എന്ന് സൂചിപ്പിക്കുന്നു.

    എന്നാല്‍ സ്വാശ്രയത്വം എവിടം വരെ ആകാം എന്നുള്ള്തു അറിഞ്ഞിട്ട്‌ വേണം പൂര്‍ണ സ്വശ്രയമാണോ അതൊ പാതിയൊ എന്നു തീരുമാനിക്കാന്‍.നമുക്കു പേരിലെക്കു പിന്നീടു വരാം,തത്കാലം പേരിനുള്ളില്‍ എന്തുണ്ടെന്നു നോക്കാം.ഒരള്‍ ഒരു സ്ഥാപനം അതും ലാഭം മുന്നില്‍ കണ്ടു നടത്തുന്‍പൊള്‍ കച്ചവടം എന്ന രീതിയില്‍ കണ്ടേ തീരു, അല്ല്ലത്ത പക്ഷം അതു ആര്‍ക്കും പ്രയൊജനമില്ലതെ ആയി തീരും. പക്ഷെ അതു സ്വന്തം കീശ വീര്‍പ്പിക്കുന്ന പ്രയൊജനം മാത്രമയി തീരുന്‍പോള്‍, ഇന്നത്തെ അവസ്ഥ ആയിതീരുന്നു.

    നമുക്കു വാദങ്ങലിലെക്കു കടക്കാം, എന്താണു ഈ ബില്ലിനെ മാനേജുമന്റ്‌ എതിര്‍ക്കുന്നത്‌..?. ഈ ബില്ലില്‍ ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഫീസ്‌ ഈടാക്കനുള്ള വകുപ്പുണ്ടെങ്കില്‍ ഒരെതിര്‍പ്പും ഉണ്ടാകുമയിരുന്നില്ലല്ലൊ..! സ്വന്തം കീശയിലേക്കു വന്നു കൊണ്ടിരിന്നതു കുറയുംബോളുള്ള കെറുവിക്കല്‍ ആല്ലേ ഇപ്പൊള്‍ കാണുന്നത്‌..?ആരായലും കെറുവിക്കും, ഈ മനേജുമെന്റല്ല ആരായാലും, സര്‍ക്കാര്‍ ജീവനക്കാരുടെ ഇതേ പൊലുള്ള കെറുവിക്കല്‍ ആന്റണിയുടെ ഭരണകാലത്ത്‌ നമ്മള്‍ കണ്ടതല്ലേ..? എന്തിനു, കേന്ദ്ര വിഹിതം കുറയുംബൊള്‍ ഈ സര്‍ക്കാര്‍ തന്നെ കെറുവിക്കുന്നതു നമ്മള്‍ ഇടക്കിടക്ക്ക്‌ കാണുന്നതല്ലെ..?ആപ്പോള്‍ ഒരു കാര്യം നമ്മുക്കു ഒരുമിച്ച്‌ സമ്മതിക്കാം. കെറുവിക്കല്‍ മുതലാളി മാനേജുമെന്റിന്റെ മാത്രം പരിപാടിയല്ല. നമ്മള്‍ ഈ കെറുവിക്കലിനെ പട്ടി പരിഭവിക്കെണ്ടതില്ല..

    രണ്ടാമത്തെ കാര്യം, കൊള്ള ലാഭം ഈടാക്കുന്നു..!
    കൊള്ള ലാഭം ഈടാക്കരുതോ..?കൊടുക്കുന്നവനും വാങ്ങുന്നവനും കുഴപ്പം ഇല്ലെങ്കില്‍..?ഇന്നേ വരെ, ഒരൊറ്റ സ്റ്റുഡെന്റു പോലും ഒരു കോടതിയിലും ഒരു പരാതിയും നല്‍കിയതായി അറിവില്ല. എസ്‌. എഫ്‌. ഐ, അടക്കം ഉള്ള സംഘടനകള്‍ അല്ലതെ ആരും അന്യായ ഫീസ്‌ എന്നു പറഞ്ഞു കേസില്‍ കക്ഷി ചേര്‍ന്നതല്ലാതെ മറ്റൊന്നും കേട്ടു കേള്‍വി പോലുമില്ല. അപ്പൊള്‍, പിന്നെ ആര്‍ക്കണു കുഴപ്പം, കാശു കൊടുത്തു മറ്റുള്ളവര്‍ പടിക്കുന്നതു കാണുന്നവര്‍ക്കൊ..? കാശില്ലത്ത കാരണം സ്വാശ്രയത്തില്‍ പടിക്കാന്‍ സാധിക്കത്തവര്‍ക്കു ഇനി ഒരു മനോ വിഷമം കാണാം..!!ന്യായം തന്നെ... എല്ലാര്‍ക്കും പഠിക്കുവാനുള്ള അവകാശം ഈ സ്വതന്ത്ര ഇന്ത്യയിലുണ്ട്‌.. അതും, ബുദ്ധി കുറഞ്ഞവന്‍ കാശുള്ളതു കൊണ്ടുമാത്രം പഠിക്കുംബോള്‍ അതില്‍ കൂടുതല്‍ ബുദ്ധി ഉത്തര കടലാസുകളില്‍ തെളിയിച്ചവരുടെ വിലാപം കണ്ടില്ല എന്നു നടിക്കാന്‍ പറ്റില്ല......തീര്‍ത്തും ന്യായമായ ആവശ്യം...

    സര്‍ക്കാര്‍ എന്ന് പറയുന്ന സംഭവത്തെ എല്ലാ 5 കൊല്ലം കൂടുംബൊഴും പൊതുജനം തിരഞ്ഞെടുത്ത്‌ അയക്കുന്നത്‌ ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കന്‍ ആണു..!
    അങ്ങനെ ഉള്ളപ്പൊള്‍, ഇപ്പോള്‍ സര്‍ക്കാര്‍ ബില്‍ നിര്‍മ്മിച്ചതു തെറ്റ്ല്ല. അതു ഒരേ സമയം കാശില്ലാത്തവനും മുതലാളിക്കും പ്രയൊജനപ്രദം ആകെണ്ടതുണ്ട്‌..

    സാമൂഹ്യ നീതി നടപ്പിലാവുംബൊള്‍ സ്വാശ്രയ കോളേജുകള്‍ മരിക്കാന്‍ പാടില്ല. അതിനര്‍ഥം, മുതലാളിമാരുടെ കീശയിലേക്കു വീഴുന്ന കാശില്‍ സര്‍ക്കാര്‍ കൈ വക്കുന്നതു ശരിയല്ല.ഒരാള്‍ പത്തു കാശുണ്ടാക്കുംബൊള്‍ ചൊറിയുന്നതു മൂരാച്ചി തരം അല്ലെ..?

    മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പോകറ്റില്‍ നിറയെ കാശുവീഴുംബൊള്‍ മാത്രമല്ലെ, മുതലാളി കോളെജിലെ സ്വൗകരയ്ങ്ങളും മറ്റും വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കു..??അല്ലതെ, ആശാനു ശംബളം കൊടുത്തു കഴിഞ്ഞാല്‍, പിന്നെ ഒന്നും ഇല്ലെങ്കില്‍ ആരെങ്കിലും ഇതിനായി മിനക്കെടുമൊ..?

    സത്യം പറഞ്ഞാല്‍, മുതലാളിമാര്‍ക്കു എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കി കൊടുക്കം എന്നല്ലെ..സര്‍ക്കാര്‍ ചിന്തിക്കെണ്ടത്‌..? അതല്ലെ ഈ സ്ഥാപനങ്ങളുടെ വളര്‍ച്ച മുന്നില്‍ കാണൂന്ന ആരും ആലൊചികേണ്ടതു..?

    നമ്മള്‍ പറഞ്ഞു പറഞ്ഞു നീതി നിഷേധിച്ച വിദ്യാര്‍ഥികളുടെ കാര്യം മറന്നൊ..?ഇല്ല..! അപ്പൊള്‍ കാശില്ലാതവന്റെ വിദ്യാഭ്യാസ താല്‍പര്യം എങ്ങനെ ഈ സമൂഹം (സര്‍ക്കാര്‍) പരിഹരിക്കും..?..?

    ബേബി സാര്‍ മുഴുവന്‍ പറയതെ, എന്നാല്‍ പാതി പറഞ്ഞു വയ്ക്കുന്ന ചിലകാര്യങ്ങള്‍ ഉണ്ട്‌ ഈ ബില്ലില്‍. സ്കൊളര്‍ഷിപ്‌, നിര്‍ധനര്‍ക്കു പഠിക്കാനായി ഒരു ഫണ്ട്‌. അതിനെ പറ്റി, ചില നല്ല സ്വപ്നങ്ങള്‍ മാത്രമാണു സര്‍ക്കാരിനുള്ളതു..! എഷ്യാനെറ്റിന്റെ നമ്മള്‍ തമ്മിലില്‍ ഇദ്ദെഹം പറയുന്നത്‌ കേട്ടാല്‍ ആരും ഞെട്ടി പൊകും. ഒരിക്കല്‍ ഇദ്ദെഹം, എതൊ വിദേശ യാത്രക്കിടയില്‍ ആസ്റ്റ്രലിയായില്‍ ജൊലി ചെയുന്ന ഒരു മലയാളി യെ പരിചയപെട്ടു. അദ്ദെഹത്തിനു ഇപ്പൊള്‍ 4 ലക്ഷം രൂപയിലെറെ ശംബളം ഉണ്ടു പോലും, തിരുവനന്തപുരം എന്‍ ജിനീറിംഗ്‌ കൊളേജില്‍ പഠിച്ച ആളാണു കക്ഷി. അപ്പോള്‍ നമ്മടെ ബെബി സാര്‍ പറഞ്ഞു വന്നതു, പാവപ്പെട്ട്‌ പിള്ളെര്‍ക്കു സ്കൊളര്‍ഷിപ്‌ എര്‍പെടുത്താന്‍, ഇത്തരം കക്ഷികളെ സമീപിചാല്‍ മതി പൊലും, അവര്‍ ആവശ്യതിലേറെ സംബാദിക്കുന്നുണ്ട്‌ പൊലും, ഇദ്ദെഹം കണക്കു കൂടി അവതരിപ്പിക്കുന്നുണ്ടു, ഒരക്ഷെപവും കൂടതെ, 1000 കണക്കിനു കൊടികള്‍....അഹ ഹ ഹ ഹ.....ഒരുത്തരവദിത്ത പെട്ട ആളുടെ വക്കുകള്‍ ആണൊ അത്‌..? എതൊ ഒരു ചായക്കടയില്‍, കാപ്പി കുടിക്കുന്നതിനിടയില്‍ ചവച്ചു തള്ളുന്ന കാപ്പി കപ്പു രാഷ്ട്രീയത്തില്‍ കവിഞ്ഞു അതില്‍ എന്തുണ്ടു.? ഇദ്ദെഹത്തെ കേരളം ഭരിക്കുന്ന മന്ത്രി എന്നു പറയാന്‍ പറ്റുമൊ..?
  • (will continue..)

8 comments:

-B- said...

രാഷ്ട്രീയമൊക്കെ പറഞ്ഞാല്‍... നമ്മക്ക് വല്യ വിവരമൊന്നുമില്ലപ്പാ. :) അപ്പോ ഇത്‌ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍, “ഓഹൊ... അങ്ങനെയാണല്ലേ” എന്ന്‌ തല കുലുക്കാന്‍ മാത്രമേ ഈ നിരക്ഷര കുക്ഷിക്ക് കഴിയൂ. വിവരമുള്ള ടീംസ് വരും ട്ടോ.

-B- said...

പിന്നെ ദേ ഇത് നോക്കിയാല്‍ കുറച്ച് സെറ്റിങ്ങ്സ് മനസ്സിലാകും.

മിടുക്കന്‍ said...

പ്രിയപ്പെട്ട ബികുട്ടി, ആ ലിങ്കു ഞാന്‍ ഫേവറൈറ്റ്‌സില്‍ ആഡ്‌ ചെയ്തിട്ടുണ്ട്‌... ആപ്പീസില്‍ ഇന്നു നല്ല തിരക്കുള്ള ദിവസം.. തത്കാലം ബ്ലൊഗ്‌ പഠനം ഒന്നും നടക്കില്ല... വീക്കെണ്ടില്‍ ഒന്നു മുറുക്കി പിടിക്കാം...:)
രാഷ്ട്രീയം മറ്റൊന്നും പറയാനില്ലാത്ത കൊണ്ട്‌ പറഞ്ഞതാണേ... തലകുത്തി നിന്ന് പ്രാര്‍ത്ഥനയാണിപ്പോള്‍...ബികുട്ടിയുടെ.. ട്രാഫിക്‌ റൂള്‍സിനെ കടത്തി വെട്ടുന്ന ഒരു സംഭവം കിട്ടാന്‍...
ആരാധന മൂത്താല്‍ അസൂയ ആകുമെന്നു ഇപ്പൊളാണു മനസിലായത്‌....:)

Sreejith K. said...

എടാ മിടുക്കാ, ചിന്തകള്‍ അസ്സലായി. ഇനിയും ഇതു പോലെ പോരട്ടെ ഓരോന്ന്.

മിടുക്കന്‍ said...

എന്റെ ബ്ലൊഗ്‌ ധന്യമായി..,
വെട്ടുകാട്ട്‌ പള്ളിയില്‍ 2 മെഴുകുതിരി കത്തിക്കാമെന്നും, പഴനി മല ആണ്ടവന്റെ മുന്നില്‍ തല വടിച്ചോളാമെന്നതും ഏറ്റു...

മലയാള ബ്ലൊഗുകളിലെ രണ്ടു നക്ഷത്രങ്ങള്‍ അല്ലെ കമന്റിയത്‌.... ഇനി ഈ മിടുക്കന്‍ തിരിഞ്ഞു നോക്കുന്ന പ്രശ്നം ഇല്ല....
റൊംബ റൊംബ നന്‍ഡ്രികള്‍ ഗഡികളെ......

Movie Mazaa said...

~Sighhhhhh!!~
ഒരു ചെറിയ സ്വാശ്രയ കോളേജ്‌ അധ്യാപകന്റെ വലിയ ഒരു ദീര്‍ഘനിശ്വാസം...

;) :)
Great post!

മിടുക്കന്‍ said...

മണ്ടന്‍ എന്ന് പറഞ്ഞു നടക്കുന്ന ഒരു മിടുക്കന്‍ പറഞ്ഞതനുസരിച്ച്‌ ഒന്ന് ടെസ്റ്റിക്കോട്ടേ..?

Anonymous said...

കാശുള്ളവര്‍ എവിടെയാണെങ്കില്‍ പഠിക്കാന്‍ പോവും. അത് ഇപ്പൊ ഉഗാണ്ടയില്‍ ആയാലും ശരി. അത് കേരളത്തില്‍ തന്നെയാണെങ്കില്‍ അത്രേം പേര്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും ജോലിയും കിട്ടുകയാണെങ്കില്‍ നല്ലത്...
പക്ഷെ, അതു വെച്ച് കൊള്ള ലാഭം കൊയ്യാന്‍ ഒരു ബിസിനിസ്സിനേയും സമ്മതിക്കരുതു...