ഡി.എം.കെ യ്ക്ക് കേരളം ഭരിച്ചു കൂടെ..?
വിസ്തരിച്ചെഴുതാനൊന്നും നേരമില്ല...
കാരണം നാടുവിട്ട് പണിയെടുത്ത് നടുവൊടിഞ്ഞ ഒരു മലയാളിയാണ്...
എന്നാലും പറയാതെ വയ്യ..
ഇനി ഞാനെങ്ങാനും പറയാതെ പോയാല്‍ നാളെ അതെ ചൊല്ലി ആരും കുറ്റപ്പെടുത്തിയാലൊ..
അതു കൊണ്ടു മാത്രം...
മ്മടെ അസമ്പളി അങ്ങ് പിരിച്ചു വിട്ടിട്ട് തമിഴ് നാടുമായി അങ്ങ് ലയിക്കുക..
അപ്പളൊ... മ്മടെ, മുല്ലപ്പെരിയാര്‍ ഇഷ്യു ഒക്കെ ദോണ്ടെ ന്നും പറഞ്ഞായിരിക്കും തീരുക..
മ്മടെ നാട്ടാരുടെ, ലൈഫും സെക്യൂര്‍...
ലാഭം അതുകൊണ്ടൊന്നും തീരുന്നില്ല...
ഉപ്പ്, പച്ചക്കറി, തൊട്ട്, എന്തിനും വില കുറയും..!
അതു മാത്രോ..? കേരളീയ (ഛേ.. തമിഴീയ ) പ്രശ്നങ്ങള്‍ക്ക് ദേശീയ മൂല്യം കൂടും..
മ്മളും, കണ്ണട വച്ച കേ. മു.ക ( കേരളീയ മുന്നേറ്റ കക്ഷി ) ക്കാരെ പാര്‍ലമെന്റില്‍ വിടും.... മ്മളും ലൊക്കലായി ചിന്തിക്കും.... മ്മള് പറഞ്ഞാലും സോണിയ് കേക്കും...
...
..
ലാഭാങ്ങള് അങ്ങനെ തുടരുന്നു...
ബന്ദില്ല.. ഹര്‍ത്താലില്ല...
ഹോ എന്റമ്മേ എനിക്കു മേല....
പിന്നെ, മ്മടെ കഥകളീം മോഹിനിയാട്ടൊന്നും സര്‍ക്കാരു ഗൌനിച്ചില്ലെന്ന് വരും..
കൈരളി തെരുക്കുത്താടുമോ..???
..
അല്ലപ്പാ... മ്മടെ അച്ചു മാമന് കഥകളി നടത്തുന്നൊന്നുമില്ലല്ലൊ..?
അല്ലേലും മ്മടെ ഈ സാഹിത്യൊക്കെ, പണ്ട് മദ്രാസ് സ്റ്റേറ്റിന്റെ കൂടെ ഉണ്ടായിരുന്ന പ്പൊ ഉണ്ടാക്കിയതല്ലാതെ ഈ അന്‍പത് കൊല്ലായിട്ട് മലയൊന്നും ഇവിടെ മറിച്ചിട്ടില്ലായിരുന്നല്ലൊ..?
അല്ലേല്ല് തന്നെ എന്തൊന്ന് ഇപ്പൊ സംസ്കൃതം പഠിക്കാന്‍ മ്മടെ കുര്വോലം അമേരിക്കേലല്ലേ..??
ശ്ശോ.. ആലൊചിച്ചിട്ട് മേല,
എല്ലരും കൂടെ പറയുന്നേ.....
12 comments:
എന്താപ്പോ അങനെ ആയിക്കൂടെന്നില്ലല്ലൊ..?
ആരു ഭരിച്ചാലും ആഴ്ചയില്‍ രണ്ട് ഹര്‍ത്താല്‍ വേണം. പിന്നെ വില കുറയ്ക്കാന്‍ വില്ക്കുന്നവര് സമ്മതിച്ചിട്ട് വേണ്ടേ?
പക്ഷെ, ലയിപ്പിക്കാന്‍ മാത്രം ഞാന്‍ സമ്മതിക്കില്ല. പിന്നെ അവരും കൂടെ മലയാളികള്‍ ആവും. അല്ലെങ്കില്‍ നമ്മള് ആക്കും. അത് മാത്രം ശരിയാവില്ലേ...
തൊടക്കത്തില് തന്നെ ഒടക്കാണോ..?
ലയിക്കേണ്ടൊരൊക്കെ ഓടി വായൊ..
കരുണാനിധി മുഖ്യന്, അച്ചുമാമന് ഉപ
KSRTC പോയി ചേരന് ട്രാന്‍സ്പോര്‍ട്ട് ആകും
മുല്ലപ്പെരിയാറിന്റെ പൊക്കം കുറയ്ക്കാം
അരിയും,പൂവും,മുട്ടയും ലാഭത്തില്‍
കറന്റിന് കറന്റ് ...
പിന്നെ എന്തുവേണം......
അവിടെ നന്നായ് നടക്കുന്ന് IT കമ്പനികളില്‍ സമരം
രണ്ട് ബന്ദ്... മൂന്ന് കത്തി കുത്ത് ആഴ്ച്ചയില്‍
DMK യേയും AIDMK യേയും പിളര്‍ത്താം
ചെന്നയ് കേന്ദ്രീകരിച്ച് പെണ് വാണിഭം നടത്താം...
സ്വാശ്രയം പറഞ്ഞ് വിദ്യാഭ്യാസം കുട്ടിച്ചോറാക്കാം..
വൈദ്യുതി വിറ്റ് കാശാക്കാം..
അവര്‍ സമ്മതീക്കുമോ മിടൂക്കാ....
എന്നിട്ട് വേണം എനിക്ക് ഒരു ബര്‍മുഡയുടെ മേലെ ലുങ്കി മടക്കിയുടുത്ത് നടക്കാന്‍...
ഗുരുവായൂരമ്പലത്തിന്റെ മതിലിന് ചുവപ്പും വെള്ളേം വരകള്‍ ഡിസൈനായി കൊടുക്കാന്‍...
അസിനും നയന്‍താരയുമൊക്കെ എന്റെ സംസ്ഥാനത്തെ നടികളാണെന്ന് പറയാന്‍...
നന്ന രാവിലെ ബ്രേക്ക്ഫാസ്റ്റിന് പൊങ്കലടിയ്ക്കാന്..
അങ്ങനെയങ്ങനെ.... :-)
അത് ആലോച്ചിക്കാവുന്നതേ ഒള്ളൂ.
കഴുതപ്പാല് ഇട്ട ചായ കുടിക്കാം.പാക്കറ്റ് ചാരായം കിട്ടും,രജനിയെ പറഞ്ഞാല്‍ കോട്ട കത്തിക്കാം,ഇടക്കിടക്ക് പാര്‍ട്ടിക്കാരുടെ വക..സൈക്കിളും ടിവിയും സാരിയും കിട്ടും.....
മിടുക്കന്റെ സ്ഥലം എവിടാണു എന്നാണു പറഞ്ഞത്....
മിടുക്കാ,
ഇതു വായിച്ച തമിള്‍ മുഖ്യന് വല്യ സന്തോഷത്തിലാണെന്ന് കേട്ടു. ഇങ്ങനെയൊരു ഓഫര്‍ വച്ച മിടുക്കനെ തന്നെ ലയനശേഷം അടുത്ത മുഖ്യനാക്കാനാ പരിപാടി ;) അടുത്ത ഫ്ലൈറ്റിന് വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇളന്തളിര് പള്ളികൂടം, പൂന്തളിര് പള്ളിക്കൂടം. കെ എസ് ആര് ടി സി ഓട്ടനാര് ഉം നടത്തനാര് ഉം തമ്മില്‍ ഊക്കനടി...
ഇതിലും കുറേ തമിഴ് ചേര്‍ക്കണം.
നല്ല മിടുമിടുക്കന്‍ ആലോചന...
ഓടോ : അല്ലെങ്കിലും ചിലര്‍ക്ക് കഷണ്ടിയുട്ടായിട്ടൊന്നും ഒരു കാര്യവുമില്ല. പക്ഷേ മിടുക്കന് ആ കൂട്ടത്തിലല്ലന്ന് തോന്നുന്നു.
സാണ്ടൊസെ, നമ്മളൊക്കെ ഒരു സ്കൂളല്ലേടാ...
:)
അത് ഇഷ്ടപ്പെട്ടു...കൊടുകൈ
ഭയങ്കര ബുദ്ധിയാണല്ല
തല വെയില് കൊള്ളിക്കല്ലേട്ടോ :-)
പഷ്ട്..
അതാവുമ്പൊ മിടുക്കന് ‘ആവശ്യ‘ത്തിനൊള്ള
കറന്റ് വീട്ടില്‍ കിട്ടും...
പ്രശ്നങ്ങളെല്ലം സോള്ബിയാവുകേം ചെയ്യും...
:-)))
Post a Comment