Saturday, November 24, 2007

ലംഘനം

പോലീസ് അറസ്റ്റ് ചെയ്തവരെ, പോലീസ് സ്റ്റേഷനില്‍ ചെന്ന് ഇറക്കി കോണ്ട് വന്നാല്‍ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം ചെയ്തതാകുമോ..?



അങ്ങനെയെങ്കില്‍ മന്ത്രി എന്ത് സത്യപ്രതിജ്ഞയാണ്‍് ചെയ്തത്..?

“... കേരള സംസ്ഥാനത്തിലെ ഒരു മന്ത്രി എന്ന നിലയില്‍, പോലീസ് സ്റ്റേഷനില്‍ നിന്നും ആരേയും ഇറക്കി കൊണ്ടുവരില്ല” എന്ന് നേരേ അങ്ങ്‌ കാച്ചിയതോ മറ്റോ ആണോ..?



അതോ.. ..നിയമത്തെ നിയമത്തിന്റെ വഴിയേ വിടുമെന്നും മന്ത്രി എന്ന നിലയില്‍ അതിന്റെ എടേ കേറി നോക്കത്തില്ലെന്നൊ മറ്റുമുള്ള ഒരു ഒഴുക്കന്‍ പ്രതിജ്ഞയാണോ ?



ഇനി അതോ‍, സ്വജനപക്ഷപാതപരമാ‍യി ഒന്നും ചെയ്യില്ല്ലെന്നോ മറ്റോ ആ‍ണോ....?



പ്രതിജ്ഞയുടെ ഫുള്‍ ടെക്സ്റ്റ് ആ‍രുടേയെങ്കിലും കയ്യിലുണ്ടോ...??



* * * * * ** * * * *


ഇനി നമ്മടെ മന്ത്രിമാ‍ര്‍ പ്രതിജ്ഞ ലംഘിച്ചെന്ന് തന്നെ കരുതുക, അങ്ങനെയെങ്കില്‍ അവര്‍‌ രാജിവെക്കേണ്ട കാര്യമുണ്ടോ....?

കാ‍രണം അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കെയറോഫിലൊന്നുമല്ലല്ലോ.. പ്രതിജ്ഞ ചെയ്തിരിക്കുന്നത്‌...

അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ലല്ലോ..?

ചിലര്‍ ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നു.

മറ്റു ചിലര്‍ പര്‍ട്ടിക്കുലര്‍ ദൈവങ്ങളുടെ പേരെടുത്ത്‌ മാത്രം പറന്‍ഞ്ഞ്‌ അവരുടെ കെയര്‍ ഓഫില്‍ മാത്രം ഉറപ്പ്‌ നല്‍കുന്നു..

ചിലരാകട്ടെ, സ്വന്തം പേരില്‍ ചെയ്യുന്നു...

ആര്‍ക്കും തൊന്നിയപോലെ ചെയ്യാവുന്ന ഒന്നാണ്‌, ഈ പ്രതിജ്ഞ എന്നത്‌, എന്നാ‍ണ് ഇതില്‍‌ നിന്നും മനസിലക്കുന്നത്.


അപ്പോള്‍, ഈ പ്രതിജ്ഞ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ ആരുടെ പേരിലാണോ അത്‌ ചെയ്തത്‌ അവര്‍ കൊടുത്തോളും..

അല്ല, അങ്ങനെ അല്ലേ വേണ്ടേ..?
ഇതില്‍ ജനങ്ങള്‍ വിശിഷ്യ രമേശ്‌ ചെന്നിത്തല കെറുവിക്കുന്നത്‌ എന്തിന്‌..?
മന്ത്രി നമ്മളെ ആരേം പറ്റിച്ചിട്ടില്ലല്ലോ..?...

പിന്നെ കോടതിയില്‍ കേസ്‌ കോടുത്താല്‍, കോടതിക്കെന്ത്‌ ചേദം,
കാരണം കോടതിയുടെ പേരില്‍ ഒരു ഉറപ്പും ആരും ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ

..ഇനി ഇതൊരു ഭരണഘടനാലംഘനം ആകുന്നതെങ്ങിനേ..?
തോന്നിയപോലെ പ്രതിജ്ഞ ചെയ്യാന്‍ അവസരം കോടുത്തിട്ടല്ലേ..?
ഇനി മുതല്‍ എല്ലാവരും ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞ ചെയ്യട്ടെ...!
എന്നിട്ട്‌ പോരെ, കോലാഹലം..

4 comments:

myexperimentsandme said...

പ്രതിജ്ഞയുടെ ഫുള്‍ രൂപം കിട്ടണം അവര്‍ എന്തൊക്കെയാണ് പ്രതിജ്ഞിച്ചിരിക്കുന്നതെന്നറിയണമെങ്കില്‍.

ഭരണഘടനാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നോ മറ്റോ പ്രതിജ്ഞിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.

മിടുക്കന്‍ said...

ഭരണഘടനാനുസൃതമായേ പ്രവര്‍ത്തിക്കുവെന്ന്, ദൈവനാമത്തിലെങ്ങാണ്ടോ അല്ലേ, ഉറപ്പ് ?
* * *
ഈ ഗൂഗിളമ്മച്ചി കനിഞ്ഞ് ആ പ്രതിജ്ഞയുടെ ഫുള്‍ രൂപം പ്രസാദിക്കുന്ന മട്ടില്ല...

നവരുചിയന്‍ said...

കോടതി കേറിയാല്‍ വരെ കള്ളം മാത്രമെ പറയൂ . പിന്നെ ആണോ വെറും ഒരു പ്രതിജ്ഞ
.
ച്ചായ് . എന്ന് പറഞ്ഞു തള്ളികളയും

കടവന്‍ said...

nonsense, utter nonsense., what?,,this blog.