എനിക്ക് മനസിലാകുന്നില്ല...
“കേരളത്തിന്റെ വെട്ടികുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക“ ഇത് ഭരണ പ്രതിപക്ഷ ഭേദമന്യേ കേന്ദ്രത്തോടുള്ള ഒരാവശ്യമാണ്.
എങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി മി. പവാര്‍ പറയുന്നത് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിഹിതം മുഴുവനായി ഉപയോഗിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം വിഹിതം സ്വഭാവികമായി കുറഞ്ഞതാണ്. അത് പുനസ്ഥാപിക്കുന്നത് ആലോചിക്കാം, പക്ഷേ ഇത് ഒരു രാത്രി വെളുത്ത് വരുമ്പോള്‍ നടപ്പിലാക്കവുന്ന ഒരു കാര്യം അല്ല.
ആദ്യം കുറേ മുഷ്ക് പിടിച്ച് അത് പുനസ്ഥാപിക്കാന്‍ സാധിക്കില്ല എന്ന് പവാറു ചേട്ടന് പറഞ്ഞെങ്കിലും ഒടുവില്‍ ഇങ്ങനെ ഒരു രാഷ്ടീയ ഡിപ്ലോമാറ്റിക് സ്റ്റാന്‍ഡിലേക്ക് വരികയാണുണ്ടായത്,
എനിക്ക് മനസിലാകത്തത്, എന്തു കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച റേഷന്‍ മുഴുവന്‍ കേരളം എടുത്തില്ല ?
നെന്റെ ഒക്കെ ഔദാര്യത്തിന്റെ ആവശ്യം ഇവിടെ ഇല്ലടെ എന്നുള്ള സ്റ്റാന്ട് എടുക്കാന്‍, അതിനും മാത്രം അരി നമ്മക്ക് ഇവിടെ ഉണ്ടായിരുന്നോ..?
ഈ മാറി മാറി ഭരിച്ച ഏമ്പോക്കി*കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ.?
* ഏമ്പോക്കി - ഏമ്പക്കം ( കുശാലായി ഊണ് കഴിച്ചിട്ട് പുറത്തേക്ക് വിടുന്ന ശബ്ദം ) വിടുന്നവന്/ള്‍ എന്നാണ് ഉദ്ദേശ്യം
4 comments:
ചില കാര്യങ്ങള്‍ മനസിലാകുന്നില്ല.
പ്രസക്തമായ ചോദ്യം , പക്ഷെ ഉത്തരം ആര് തരും?
സര്‍ക്കര്‍ പറയുന്നത്(ഞാനല്ല,എന്റെ അഭിപ്രായവും അല്ല.)
നികേഷ്കുമാര്‍ സൈഡ്...
ഇതിന്ന് മുമ്പുള്ള വര്‍ഷങ്ങളില്‍ റേഷന്‍ഷോപ്പില്‍ കൂടി കൊടുക്കുന്ന അരിയുടെ വിലയെക്കാള്‍ കുറഞ്ഞ വിലക്ക് പൊതുവിപണിയില്‍ നിന്ന് ആവശ്യകാര്‍ക്ക് അരി കിട്ടുമായിരുന്നു, അത് കൊണ്ട് ആളുകള്‍ റേഷന്‍ഷാപ്പില്‍ പോകാതായി..അരി സര്‍ക്കാറിന്ന് ബാദ്ധ്യതയായി മാറി.. ആവശ്യമില്ലാത്ത അരി വാങ്ങി പൂത്ത് പോട്ടേ എന്ന് മാത്രമേ സര്‍ക്കാറിന്ന് അപ്പോള്‍ ചെയ്യാം പറ്റൂ...സബ്സിഡി കൊടുക്കാന്‍ നമ്മുടെ മുതലാളിമാര്‍(ഏഷ്യനും,ലോകബാങ്കും പിന്നെ കേന്ത്രവും)സമ്മതിക്കുന്നുമില്ല..
എന്താല്ലേ അവരുടെ ന്യായം..
got and get a pattu para kandam...ennal bhaviyil unu kazhikkam...
evide engilum ezhuthi vacho....
next decade belong to the one who are farmers....:P
Post a Comment