Friday, April 13, 2007

ഇസ്ലാമാബാദ് മീറ്റ്.

“ആക്ച്വലി എന്താ പ്രശ്നം..?“ ചായ പാര്‍ട്ടിയുടെ സമയത്ത് ജനാലയിലൂടെ അസ്തമയ സര്യനെ ആസ്വദിക്കുന്ന മുഷറഫിനൊട് അങ്ങനെ ചൊദിക്കാന്‍ തൊന്നി.. പാവത്തിന്റെ മൊന്ത കണ്ടപ്പൊ...
“എന്ത് പ്രശ്നം..? ഇങ്ങനെ ഒക്കെ അങ്ങ് പൊയാല്‍ മതി”
“അല്ല, നിങ്ങളും ഇന്ത്യേം തമ്മില്‍..?”
“എന്റെ പൊന്നെ, അത് ഇന്നും ഇന്നലേം ഒന്നും തൊടങ്ങീതല്ലല്ലൊ...?.. "
മര്‍മ്മത്തില്‍ പിടിച്ചപ്പൊ ആശാന്‍ വാചാലനാവാന്‍ തൊടങ്ങി...
അസ്തമയ സൂര്യനെ ഒക്കെ ഉപേക്ഷിച്ച് ആശാന്‍ എന്റെ കൂടെ നടന്നു....

"ആ കാശ്മീര് സത്യത്തില് മ്മടെ സ്ഥലാ... അന്ന് ആ രാജാവിനെ പട്ടേലും കൂട്ടരും ചാക്കിലാക്കീല്ലാരുന്നെങ്കില്‍ സ്വസ്ഥത ഉണ്ടായിരന്നേനെ.."

"അതിന്‌ നിങ്ങള്‍ക്ക് കാശമീരു മതിയൊ.? അത് കിട്ടിയാല്‍ നെങ്ങടെ പ്രശ്നം ഒക്കെ തീരമോ..?എല്ലൊസില് നിക്കുന്ന നെങ്ങടെ അണ്ണന്മാരൊട് വീട്ടി പൊവാന്‍ പറയ്യോ..?
മൈന്‍/ബൊംബ് കൊണ്ടോക്കെ ഇട്ടൂലിയും പാത്തുലിയും കളിക്കുന്ന നെങ്ങടെ ചെല്ലപ്പിള്ളരൊട് സ്കൂളിപ്പൊയി പത്തക്ഷരം പഠിക്കാന്‍ പറയ്യൊ..?"

"അണ്ണന്മാരെ വീട്ടി പറനഞ്ഞ് വിട്ടേക്കാം.., പക്ഷേ..പിള്ളാരൊന്നും ഞാന്‍ പറഞ്ഞാ കേക്കത്തില്ല.."
"പിള്ളാര്‌ പിന്നെ എന്നതു തന്നാലാ കലാപരിപാടികള്‍ ഒക്കെ ഒന്ന് മതിയാക്കുന്നേ..?
പഞ്ചാബ്.. കൂടെ മതിയൊ..?"
"ങുഹും.... " - മുഷറഫിന്റെ മൊന്ത തെളിയുന്നില്ല..
"ഡെല്ലി..?" - "ങുഹും...."
"മുമ്പായി..?" -
"ആശാനെ അങ്ങനാണെ കൊയമ്പത്തൂരും മദ്രാസുമൊക്കെ വേണ്ടി വരും.."
"ഓഹൊ.. എന്തേ നിര്‍ത്തി ക്കളഞ്ഞേ....? കൊച്ചീം തിരൊന്തരൊം കൂടി ചോദിക്കായിരുന്നില്ലേ..?"
......
......
......

ഓഫ് ലൈനില്‍ ഡെല്ലിയുമായി ബനധപ്പെട്ടിട്ട് അത്താഴത്തിനു മുന്നേ.. മുഷറഫിന്റെ വീട്ടിലേക്ക് വിട്ടു.
"ഓകെ.... ഒറ്റ കണ്ടീഷന്‍... ആ കൊച്ചീം തിരൊന്തരോം കൂടെ എടുക്കുവാന്നേ, ഇന്ത്യ മൊത്തം എഴുതി തന്നേക്കാം..."

അണ്ണന്‍ മുഷറഫ് വിശ്വസിച്ചില്ല...."തള്ളേ സത്യമാണൊ ഈ പറയുന്നേ..??"
"യെസ്..സത്യം.."......

അങ്ങനെ പ്രശ്നം സൊള്‍വ്ഡ് ആയി...ഭൂമിയില്‍ ഐശ്വര്യം വിളയാടി..
........
.........
പേപ്പറുകാരന്റെ നിര്‍ത്താത്ത മണിയടി കേട്ടാണ് രാവിലെ ഒണര്‍ന്നത്...
ഇലക്ഷന്‍ ന്യൂസ് : പാകിസ്ഥാനിലെങ്ങും കൊങ്ഗ്രസ് തരംഗം: സോണിയ പ്രധാനമന്ത്രി

....
അല്ലേല്‍ ഒരു പേരിലെന്തിരിക്കുന്നു.. ????? എന്ന് പറഞ്ഞ മഹാന്‍ ആര്..?

8 comments:

മിടുക്കന്‍ said...

അങ്ങനെ ഒരു ഇഷ്യു കൂടെ സൊള്‍വ്ഡ്...

Rasheed Chalil said...

മുടുക്കാ മുടുമുടുക്കാ നല്ല നടക്കാത്ത മുടുക്കന്‍ സ്വപ്നം... പിന്നെപ്പോഴാ ഉറങ്ങുന്നേ ?

മിടുക്കന്‍ said...

അല്ലേലും സ്വപ്നം ‘നടക്കാറില്ലല്ലൊ..?‘
നമ്മളു തന്നെ നടക്കണം , നടത്തണം...
:)

neermathalam said...

very gud....i wud like jayamma...to be the common primeminister...
y stoped w pakistan..china russia...pinne thailand...;)....
manorajyathil enthinu ardharajyam...

Anonymous said...

കാണുന്ന സ്വപ്നം എല്ലാം ഫലിക്കുമൊ...?

മിടുക്കന്‍ said...

കൂടാളിയൊ..
അങ്ങനെ ആയിരുന്നെങ്കില്‍ ഞാനാരുവാ..?
:)

sandoz said...

വേറൊന്നും കൊടുക്കണ്ടാ...
കേരളം മാത്രം കൊടുത്താല്‍ മതി...
മൂന്നിന്റന്ന് മുഷറഫ്‌ വലിയവായില്‍ കരഞ്ഞോണ്ട്‌ വന്ന് കാലില്‍ വീഴും..
ഈ കുരിശൊന്ന് തിരിച്ചെടുക്കാമോ മച്ചാനേ എന്നും ചോദിച്ച്‌....

മിടുക്കന്‍ said...

മുഷറഫിനെ കരയിക്കലല്ലൊ ലക്ഷ്യം..
അങ്ങനെ ആയിരുന്നേല്‍ നമ്മടെ ബ്ലോഗ് ആസ്ഥാന കവിയോട് അവിടെ പോയി ഒരു കവിത അവതരിപ്പിക്കാന്‍ പറഞ്ഞാല്‍ പോരേ..?