കേസ്....
ഇന്നത്തെ പത്രങ്ങളായ പത്രങ്ങളൊക്കെ നൊക്കി....
കണ്ടില്ല..
ഇന്നലെ രാത്രിയിലെ സൂര്യാ ന്യൂസിലാണ് സംഭവം അറിഞ്ഞത്.
യെന്‍സീപി നേതാവ് ഗംഗാധരന്‍ , പാലൊളി കൊടതിയെ പറ്റി പറഞ്ഞത് വളരെ ശരിയാണെന്ന് പറഞ്ഞ് പിന്താങ്ങിയിരിക്കുന്നു.
കാശിന്റെ കനം നോക്കിയാണ് വിധി പറയുന്നത് എന്ന വിവാദ പ്രസ്താവന ആണോ ഗംഗധരന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. അതല്ലാതെ, പാലൊളി കോടതിയെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്നും അറിയില്ല.
ഗംഗാധരന്‍് ഇതെന്തു പറ്റി,
വെറുതെ ഇരുന്നപ്പോള്‍ പാലൊളിയെ പിന്തുണച്ചേക്കാം എന്ന് എന്തെങ്കിലും ഉള്‍വിളി ഉണ്ടായിട്ട് ചെയ്യുന്നതാണൊ..? അങ്ങനെ തോന്നേണ്ട കാര്യം..?അതും പൊന്നാനിയില്‍ തന്നെ തറ പറ്റിച്ച പാലൊളിയൊട് തന്നെ...
അതോ പാലൊളി ഉള്‍പ്പെടുന്ന പിണറായി ഗ്രൂപ്പിന്റെ അനുഗ്രഹാശിസ്സുകള്‍ക്ക് വേണ്ടിയാണോ..?(വീണ്ടും ഒരു എല്‍.ഡി.എഫ്. പ്രവേശനം കരുണാകരന്‍ ഗ്രൂപ്പ് സ്വപ്നം കാണുന്നുണ്ടൊ..?)
എങ്കില്‍ തന്നെ അകത്ത് പോകുന്ന കേസില്‍ കേറി ഒടക്കേണ്ട കാര്യം ഇല്ലല്ലൊ..?
വെറുതെ, പിണറായി പറയുന്ന മാധ്യമ സിണ്ടിക്കേറ്റ് ശരിയാണെന്നൊ മറ്റൊ പ്രസ്താവിച്ചാല്‍ പോരായിരുന്നൊ..?
അപ്പൊ അതല്ല...
എന്തെങ്കിലും തെളിവിന്റെയൊ സ്വന്തം അനുഭവത്തിന്റെ പുറത്തൊ പറയുന്നതാണൊ ..? ആ ആര്‍ക്കറിയാം..?
കോടതി ഗംഗാധരനെതിരായും കേസെടുക്കുമൊ..?
അതല്ല ഈ പ്രസ്താവന്യ്ക്ക് കോടതി കേസെടുത്തില്ലെങ്കില്‍ ................................................... !!!!
8 comments:
എന്തിരൊ എന്തൊ..?
അതേല്ലൊ, പാലോളിക്ക് ഒരു കൂട്ടാവട്ടെ എന്നു കരുതിയായിരിക്കും.. ഒരു രക്തസാക്ഷി പരിവേഷം ഒക്കെ ഉണ്ടായാല്‍ ഇനി എല്‍ ഡി എഫ് ലേക്ക് കയറാന്‍ കഴിഞ്ഞാലോ എന്നു കരുതിആയിരിക്കും..
അല്ലെങ്കില്‍ ആ ആര്‍ക്കറീയാം...:)
ethenna..deshabhimani free versionoo...;)
ഇതിപ്പൊ ഗംഗേട്ടനു എന്താ പറ്റീത് എന്നറിയില്ലാ.....എന്നാലും ഒരു കാര്യം ഷുവര്‍ ആണു...അങ്ങേര്‍ക്ക് നല്ല മുട്ടന്‍ പണികള്‍ കോടതിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്...അതിന്റെ ചൊരുക്ക് ആയിരിക്കും.....
പഴേ പൈപ്പ് കേസ് മുതല്‍....മകള്‍ മിനിയുടെ പ്രായമെത്താതെയുള്ള കല്യാണം വരെ കോടതി ഇടിച്ച് പിഴിഞ്ഞതാ.....
അവിടേം ഇവിടേം തൊടാതെയുള്ള നില്‍പ്പ് മടുത്ത് കാണാനും വഴിയുണ്ട്.....
കൊടതിക്ക് ഒരു ബ്ലൊഗുണ്ടായിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍...!
മുടുക്കാ ഇതിലെന്തോന്ന് സംശയം. ജനം മറക്കാന്‍ തുടങ്ങുന്നൂ എന്ന ഒരു തോന്നലുണ്ടായാല്‍ ഞാന്‍ ഇവിടെയൊക്കെയുണ്ട് എന്ന് അവരെ ഓര്‍മ്മിപ്പിക്കാന്‍ ഒരു സംവിധാനം...
വാര്‍ത്തകേട്ടപ്പോള്‍ ഞാനും അതിശയിച്ചുപോയി.
എല്ലാരും മറന്നുപോയപോസ്റ്റേല്‍ കൂട്ടുകാരെ വിളിച്ച് ഒന്നുകൂടി കമെന്റിടൂ എന്നു പറയുന്നപരിപാടി രാഷ്ട്രീയത്തിലും തുടങ്ങിയൊ?
-സുല്‍
പൊതുജനം കഴുത
പിന്നെ ഓന്തുപോലെ നിറം മാറാന്‍ ഈ കണ്ടാമൃഗങ്ങള്‍ക്കല്ലേ കഴിയൂ മിടുക്കാ...
Post a Comment