തീപ്പെട്ടിയുടെ വിലക്കയറ്റം
സെപ്റ്റമ്പര്‍ 1 മുതല്‍ തീപ്പെട്ടിവില ഒരു രൂപയാകുന്നു.
തീപ്പെട്ടി പഠനത്തിന്‍ വരുവിന്‍ പങ്കാളികളാവുവിന്‍ : http://theepetti.blogspot.com/
സെപ്റ്റമ്പര്‍ 1 മുതല്‍ തീപ്പെട്ടിവില ഒരു രൂപയാകുന്നു.
തീപ്പെട്ടി പഠനത്തിന്‍ വരുവിന്‍ പങ്കാളികളാവുവിന്‍ : http://theepetti.blogspot.com/
Posted by
മിടുക്കന്
സമയം
8:47 AM
0
പ്രതികരണങ്ങള്‍
“കേരളത്തിന്റെ വെട്ടികുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക“ ഇത് ഭരണ പ്രതിപക്ഷ ഭേദമന്യേ കേന്ദ്രത്തോടുള്ള ഒരാവശ്യമാണ്.
എങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി മി. പവാര്‍ പറയുന്നത് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിഹിതം മുഴുവനായി ഉപയോഗിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം വിഹിതം സ്വഭാവികമായി കുറഞ്ഞതാണ്. അത് പുനസ്ഥാപിക്കുന്നത് ആലോചിക്കാം, പക്ഷേ ഇത് ഒരു രാത്രി വെളുത്ത് വരുമ്പോള്‍ നടപ്പിലാക്കവുന്ന ഒരു കാര്യം അല്ല.
ആദ്യം കുറേ മുഷ്ക് പിടിച്ച് അത് പുനസ്ഥാപിക്കാന്‍ സാധിക്കില്ല എന്ന് പവാറു ചേട്ടന്‍ പറഞ്ഞെങ്കിലും ഒടുവില്‍ ഇങ്ങനെ ഒരു രാഷ്ടീയ ഡിപ്ലോമാറ്റിക് സ്റ്റാന്‍ഡിലേക്ക് വരികയാണുണ്ടായത്,
എനിക്ക് മനസിലാകത്തത്, എന്തു കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച റേഷന്‍ മുഴുവന്‍ കേരളം എടുത്തില്ല ?
നെന്റെ ഒക്കെ ഔദാര്യത്തിന്റെ ആവശ്യം ഇവിടെ ഇല്ലടെ എന്നുള്ള സ്റ്റാന്‍ട് എടുക്കാന്‍, അതിനും മാത്രം അരി നമ്മക്ക് ഇവിടെ ഉണ്ടായിരുന്നോ..?
ഈ മാറി മാറി ഭരിച്ച ഏമ്പോക്കി*കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ.?
* ഏമ്പോക്കി - ഏമ്പക്കം ( കുശാലായി ഊണ് കഴിച്ചിട്ട് പുറത്തേക്ക് വിടുന്ന ശബ്ദം ) വിടുന്നവന്‍/ള്‍ എന്നാണ് ഉദ്ദേശ്യം
Posted by
മിടുക്കന്
സമയം
8:44 AM
4
പ്രതികരണങ്ങള്‍
(ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ)
Posted by
മിടുക്കന്
സമയം
10:11 PM
5
പ്രതികരണങ്ങള്‍
ലേബല്‍: അച്ചുമാമന്‍ മീറ്റിംഗ്, ഉറക്കം
ഭഗവാന്റെ അവതാര രഹസ്യത്തെ കുറിച്ചും മറ്റുമുള്ള കഥകള്‍ മുന്‍പ്, ഇവിടെ പറഞ്ഞത് വായിച്ചിരിക്കുമല്ലോ..?
അങ്ങനെയുള്ള ഭഗവാന്റെ അറിയപ്പെടാത്തതായിട്ടുള്ള പല കഥകള്‍ ഉണ്ട്. മാലൊക സമക്ഷം അത് ഇവിടെ അവതരിപ്പിക്കുന്നു.
.....
മായാമയന്‍
അങ്ങനെയിരിക്കെ ഒരു ദിവസം, ഭഗവാന്‍ അങ്ങേയറ്റം വിഷമത്തൊടെ വൈറ്റ് ഹൌസിന്റെ അങ്കണത്തില്‍ ഉലാത്തുകയായിരുന്നു.
രാക്ഷസ മഹാരജാവായിരുന്ന സദ്ദാംഹുസൈനെ കാലപുരിക്ക് അയച്ചെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് രാക്ഷസര്‍, വീണ്ടും ശക്തരായിരിക്കുന്നു.!
പണ്ട് മാരീചന്‍ തന്നെ ഓടിപ്പിച്ചതിന്റെ തലവേദന ഇന്നും ഓര്‍ത്താല്‍ ഭയമാകും.!
അന്ന് സീതയെ പിരിഞ്ഞ് അനുഭവിച്ച ദുഖം ... ഹാ..
ഇന്ന് രാക്ഷസര്‍ ഇത്രമാത്രം ശക്തര്‍ ആവാന്‍ ഒരേ ഒരു കാരണമേ ഉള്ളു... മായാമയനായ ബിന്‍ലാദന്‍, അത് മറ്റാരുമല്ല മാരീചന്‍ തന്നെ...
രാക്ഷസരും ഇപ്പോള്‍ മരിച്ച് യുഗങ്ങള്‍ കഴിഞ്ഞാലും , നമ്മള്‍ അവതാരം എടുക്കുന്ന സമയം നോക്കി അവരും വീണ്ടും വരും ഒരോരൊ പൊല്ലാപ്പുമായി..! പണ്ടെന്നോ ചെയ്തതിന് പ്രതികാരം തീര്‍ക്കാന്‍..
ഒരോന്ന് വീണ്ടും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കാന്‍ ബ്രഹ്മദേവന് ബോറടി ഇല്ല എന്നുണ്ടോ..?
എന്തായാലും ബിന്‍ലാദന്‍ ഇങ്ങനെ പിടികിട്ടതെ, മാനായും മയിലായും ഒക്കെ നടക്കുന്നതിന്‍് ഒരേ ഒരു ലക്ഷ്യമേ ഉള്ളു...
തന്റെ അവതാരം അവസാനിച്ച് സ്വര്‍ഗ്ഗത്തില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഉള്ളു എന്ന് അവന് കൃത്യമായി അറിയാം..
അതുവരെ, ഈ ഒളിച്ച് കളിയില്‍ വിജയിച്ചാല്‍ വീണ്ടും അക്രമം കാണിച്ച് അവനു വിലസാമല്ലോ..?
ഭഗവാന് ആലോചിച്ചിട്ട് ദേഷ്യം വന്നു...!
ഈ ദേഷ്യം എന്നത് എത്ര തിളച്ചാലും വറ്റിപ്പോകാത്ത ഒരു ദ്രാവകം ആണ്...
ഈ പിശാചിനെ പിടിച്ചുകൊല്ലാന്‍ എന്നും ഏത് നേരവും തന്റെ കൂടെ ഉണ്ടായിരുന്ന റൈസിനെ കണ്ട കാലം മറന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്.
അങ്കണത്തിന്റെ വലത്തെ മൂലയില്‍ തോക്കും പിടിച്ച് നിന്നിരുന്ന ഭടനെ കൈകൊട്ടി വിളിച്ച് റൈസിനോട് തന്നെ ഉടന്‍ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്റെ കൊട്ടാരകെട്ടില്‍ നടക്കുന്ന അന്തപുര രഹസ്യങ്ങള്‍ പോലും ഈയിടെയായി താന്‍ കാണാറൊ കേള്‍ക്കാറൊ ഇല്ലെന്ന് മനസിലായത്..!
റൈസ്, ഭാരതത്തില്‍ നിന്നും വന്ന കൊട്ടാരം സൊഫ്റ്റ്വെയര്‍ എഞ്ചിനീയറുമായി സുപ്പീരിയര്‍ തടാകത്തില്‍ കുളിക്കാന്‍ പോയെന്ന്..!
എന്ത്.....?????
അടങ്ങാത്ത കലിയുമായി ഭഗവാന്‍ ഉറയിലെ വാളും ഊരി പ്പിടിച്ച് അതിവേഗം സുപ്പീരിയര്‍ തടാകം ലക്ഷ്യമാക്കി പാഞ്ഞു.
(തുടരും)
Posted by
മിടുക്കന്
സമയം
3:12 AM
5
പ്രതികരണങ്ങള്‍
പോലീസ് അറസ്റ്റ് ചെയ്തവരെ, പോലീസ് സ്റ്റേഷനില്‍ ചെന്ന് ഇറക്കി കോണ്ട് വന്നാല്‍ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം ചെയ്തതാകുമോ..?
അങ്ങനെയെങ്കില്‍ മന്ത്രി എന്ത് സത്യപ്രതിജ്ഞയാണ്‍് ചെയ്തത്..?
“... കേരള സംസ്ഥാനത്തിലെ ഒരു മന്ത്രി എന്ന നിലയില്‍, പോലീസ് സ്റ്റേഷനില്‍ നിന്നും ആരേയും ഇറക്കി കൊണ്ടുവരില്ല” എന്ന് നേരേ അങ്ങ് കാച്ചിയതോ മറ്റോ ആണോ..?
അതോ.. ..നിയമത്തെ നിയമത്തിന്റെ വഴിയേ വിടുമെന്നും മന്ത്രി എന്ന നിലയില്‍ അതിന്റെ എടേ കേറി നോക്കത്തില്ലെന്നൊ മറ്റുമുള്ള ഒരു ഒഴുക്കന്‍ പ്രതിജ്ഞയാണോ ?
ഇനി അതോ, സ്വജനപക്ഷപാതപരമായി ഒന്നും ചെയ്യില്ല്ലെന്നോ മറ്റോ ആണോ....?
പ്രതിജ്ഞയുടെ ഫുള്‍ ടെക്സ്റ്റ് ആരുടേയെങ്കിലും കയ്യിലുണ്ടോ...??
* * * * * ** * * * *
ഇനി നമ്മടെ മന്ത്രിമാര്‍ പ്രതിജ്ഞ ലംഘിച്ചെന്ന് തന്നെ കരുതുക, അങ്ങനെയെങ്കില്‍ അവര്‍ രാജിവെക്കേണ്ട കാര്യമുണ്ടോ....?
കാരണം അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കെയറോഫിലൊന്നുമല്ലല്ലോ.. പ്രതിജ്ഞ ചെയ്തിരിക്കുന്നത്...
അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ലല്ലോ..?
ചിലര്‍ ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നു.
മറ്റു ചിലര്‍ പര്‍ട്ടിക്കുലര്‍ ദൈവങ്ങളുടെ പേരെടുത്ത് മാത്രം പറന്‍ഞ്ഞ് അവരുടെ കെയര്‍ ഓഫില്‍ മാത്രം ഉറപ്പ് നല്‍കുന്നു..
ചിലരാകട്ടെ, സ്വന്തം പേരില്‍ ചെയ്യുന്നു...
ആര്‍ക്കും തൊന്നിയപോലെ ചെയ്യാവുന്ന ഒന്നാണ്, ഈ പ്രതിജ്ഞ എന്നത്, എന്നാണ് ഇതില്‍ നിന്നും മനസിലക്കുന്നത്.
Posted by
മിടുക്കന്
സമയം
11:03 PM
4
പ്രതികരണങ്ങള്‍
ഈ ഗ്ലോബലൈസേഷന്‍ എന്നത് ഒരു അവസ്ഥയാണ്.
മഞ്ഞുകാലം പോലെ, മഴക്കാലം പോലെ...
അതിനെ ഒരു മതില്‍ കെട്ടി തടഞ്ഞു നിര്‍ത്താമെന്ന് കരുതുന്നതാണ് ഏറ്റവും മൌഡ്യം.
നല്ല കമ്പിളി പുതച്ച് മഞ്ഞുകാലത്തിനെ നമ്മള്‍ നേരിടുന്ന പോലെ,
റെയിന്‍ കോട്ട് ഇട്ട് മഴക്കാലത്ത് ജീവിക്കുന്ന പോലെ, ഗ്ലൊബലൈസേഷനെ നേരിടുകയാണ് വേണ്ടത്...!
എങ്കിലോ, ഇവിടെ അതിനെ എതിര്‍ക്കുന്ന മിടുക്കന്മാര്‍ ഇതിനെ നേരിടാന്‍, അതിജീവിക്കാന്‍
ഒരു തോര്‍ത്തിന്റെ കഷ്ണം പോലും കയ്യില്‍ കരുതുന്നില്ല...
കംബിളി പുതച്ച് മഞ്ഞുകാലം ആസ്വദിക്കുന്ന പോലെ, എന്ന് നമ്മള്‍ മലയാളികള്‍ക്ക് ഗ്ലോബലൈസേഷനെ ആസ്വദിക്കാം സാധിക്കും..?
Posted by
മിടുക്കന്
സമയം
7:23 AM
6
പ്രതികരണങ്ങള്‍
മനൊരമയിലാണ് വാര്‍ത്ത കണ്ടത്...!
ഇത് തകര്‍ത്തു...! ലാലു അങ്കിള്‍...!
ഇനി നമുക്ക് വേണ്ടത് തീവണ്ടി സ്റ്റാന്റുകള്‍ ആണ്...!
നിരവധി തീവണ്ടികള്‍, നിരനിരയായി... നിങ്ങടെ തൊട്ടടുത്തുള്ള തീവണ്ടി ആപ്പീസില്‍ കിടക്കുന്നത് ഒന്ന് ആലൊചിച്ചു നോക്കു...!
ഒന്ന് ചെന്നൈക്ക് പോണമെങ്കില്‍, ദില്ലിക്ക് പോണമെങ്കില്‍, ഒരു വണ്ടി ബുക്ക് ചെയ്യുക.. കയറി ഇരിക്കുക.. അത്ര തന്നെ....!
ഹോ..! ആലൊചിചിട്ട് മേല...!
തോന്നിയവാസം തീവണ്ടി ഓടിച്ച് ട്രാഫിക് തെറ്റിക്കുക...!
തീവണ്ടി ട്രാഫിക് പോലീസിനെ വെട്ടിച്ച് വണ്ടി ഓടിക്കുക..!
അങ്ങനെ ഒരു മധുര മനൊജ്ഞ സുന്ദര മനോഹര കാലം ...!
Posted by
മിടുക്കന്
സമയം
9:02 AM
6
പ്രതികരണങ്ങള്‍
ലോകകപ്പ് നേടിയ 20-20 ക്രിക്കറ്റ് ടീമംഗം, ശ്രീശാന്തിന് 5 ലക്ഷം രൂപ സമ്മാനം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു, കാരണം അവന്‍ ഫുള്‍ മലയാളി ആണ്.
(ഇറ്റീസ് ബികോസ് , ഹിസ് ഫാദര്‍ ആന്റ് മദര്‍ ഇസ് മലയാളി,.. )
ഒപ്പം, റോബിന്‍ ഉത്തപ്പ എന്ന മിടുക്കന്, 3 ലക്ഷമേ സമ്മാനമായുള്ളു. കാരണം അവന്‍ ഹാഫ് മലയാളി ആണ്. എന്തെന്നാല്‍ ഇഷ്ടന്റെ അമ്മ മാത്രമേ മലയാളി ആയുള്ളു..
അഹ ഹ.. ബാക്കി 2 ലക്ഷം വേണെങ്കില്‍ അവന്റെ അച്ഛന്റെ സര്‍ക്കാര്‍ കൊടുക്കട്ടെ അല്ലേ..?
....
എന്നാലും എന്റെ അച്ചുമാമ്മാ, പന്തിയില്‍ പക്ഷാഭേദം ബോറായിപ്പോയി..
കാശു കൈയിലില്ലായിരുന്നേല്‍, കൊടുക്കേണ്ടായിരുന്നു...
ബാക്കി കളിച്ച മിടുക്കന്മാര്‍ക്കൊക്കെ കിട്ടാത്ത പോലെ, കേരള സര്‍ക്കാറിന്റെ ഒരു സമ്മാനം കിട്ടാന്‍ യോഗം ഇല്ലെന്ന് കരുതിക്കൊണ്ടേനെ, പാവം പയ്യന്‍.
എന്നാലും, കളിക്കാരന്റെ ജീനിന്റെ പേര്‍സെന്റേജ് നോക്കി സമ്മാനവും സമ്മാനത്തുകയും നിശ്ചയിച്ചത് മന്ത്രിസഭയിലെ ഏത് ബുദ്ധിമാന്റെ തലയിലാണൊ കിളുത്തത്..?
മോനേ, ഉത്തപ്പ, കൊറച്ചെങ്കിലും വകതിരിവുണ്ടെങ്കില്‍, ഈ എച്ചി കാശ് മേടിക്കരുത്...
ഒരു മലയാളി എന്ന നിലയില്‍ ഒന്ന് തല കുനിച്ചോട്ടേ..?
Posted by
മിടുക്കന്
സമയം
7:50 AM
19
പ്രതികരണങ്ങള്‍
അസ്തമയം എന്നൊന്നില്ല............................... ! എന്ന് തീരെ വൈകി അസ്തമിച്ചപ്പൊള്‍ ഞാനറിഞ്ഞു.
ആസ്തമയം എന്നൊന്നില്ലാത്തതിനാല്‍ ഉദയത്തിന്റെ നിരര്‍ത്ഥകത ഓര്‍ത്ത് ഇരുട്ടത്ത് അലയുന്നു..
കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ അധിക പറ്റാവുമെന്നതിനാല്‍ അതും പറയുന്നില്ല...
Posted by
മിടുക്കന്
സമയം
7:37 AM
3
പ്രതികരണങ്ങള്‍
കോടിക്ക് പല അര്‍ത്ഥങ്ങള്‍ അല്ലേ..?
1) പുത്തന്‍ - പുത്തന്‍ വസ്ത്രങ്ങളെ നമ്മള്‍ കോടി എന്ന് പറയുന്നു.
2) പത്ത് ലക്ഷത്തിന്റെ വലത്ത് വശത്ത് ഒരു പൂജ്യം കൂടി ഇട്ടാല്‍ ഉണ്ടാകുന്ന സംഖ്യ.
എന്നുവെച്ചാല്‍, ഒരു കോടി ഉണ്ടായിരുന്നെങ്കില്‍ ആയിരം കോടി വാങ്ങാം.
....
കോടിയുടെ ആശ്ചര്യം ( ഓ എന്ന ശംബ്ദം) കളഞ്ഞാല്‍ അത് കാടി ആകുന്നു.
കാടി കന്നുകാലികളുടെ ആരൊഗ്യ പ്രദായനിയായ ഒരു ദ്രാവകം ആണ്.
കാടിയില്‍ ഖരരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ നിക്ഷേപിച്ചാല്‍ (ഉദാ : പഴ തൊലി, പഴയന്‍ ചോറ്, ഇത്യാദി..) അതിന് സ്വാദേറുന്നു എന്ന് അസംഖ്യം കന്നുകാലികള്‍ ഏമ്പക്കം വിട്ട് അറിയിക്കുന്നുണ്ട്.. അറിയിച്ചുകൊണ്ട് ഇരിക്കുന്നുമുണ്ട്.
ഈ കാടി ഇന്ന്‍ ലഭ്യമായിട്ടുള്ള ഏറ്റവും ചിലവ് കുറഞ്ഞ ആരൊഗ്യപ്രദായനികളില്‍ ഒന്ന് ആണ്.
എന്നുവെച്ചാല്‍, കോടിയുടെ വില അതിന്റെ ആശ്ചര്യത്തില്‍ മാത്രമാകുന്നു..
...........................
എന്നാല്‍ കോടിമേടിച്ച് കാടി കുടിച്ച് പൊയത് കന്നുകാലികളല്ല... കൊടിപിടിച്ചവര്‍ ആയിരുന്നു
അവരെ നമുക്ക് പന്നികള്‍ എന്ന് വിളിക്കാം..
Posted by
മിടുക്കന്
സമയം
10:16 PM
15
പ്രതികരണങ്ങള്‍
Posted by
മിടുക്കന്
സമയം
7:35 AM
8
പ്രതികരണങ്ങള്‍
ലേബല്‍: പ്രതിഭാ പാട്ടീല്‍, രഷ്ട്രപാതി, ശെഖാവത്ത്
ഒടുക്കം എന്തായി..?
തിരുമേനിമാരുടെ സംഘടനേം, “പിന്തിരിപ്പന്‍” തന്ത്രി മാരുടെ സഭേം, എല്ലാരേം അംബലത്തില്‍ കേറ്റാന്‍ തീരുമാനമായി....
വാര്‍ത്ത : മാതൃഭൂമി
നമ്മള്‍ ഇവിടെ ചൊരപ്പുഴ ഒഴുക്കീല്ലന്നല്ലേ ഉള്ളു...?
കൈപ്പള്ളി ചേട്ടാ വരിന്‍, നമുക്ക് അംബലത്തില്‍ പോകാം....
Posted by
മിടുക്കന്
സമയം
1:12 AM
7
പ്രതികരണങ്ങള്‍
ലേബല്‍: അംബലം തന്ത്രി
“നെന്റെ എന്നാ മൊഷ്ടിച്ചെന്നാ പറയുന്നേ..?“
“ഓ അതൊക്കെ മൊട്ടിക്കാനും ഇന്നത്തെക്കാലത്ത് ആള്‍ക്കരുണ്ടല്ലേ..?“
“ എന്നിട്ട് മോട്ടിച്ചവനെ പിടിച്ചൊ..?”
“കട്ടവനെ കിട്ടിയില്ലേല്‍, കണ്ടവനെ പിടിക്കരുതാരുന്നൊ...?”
“ഓഹൊ, പിടിച്ചിട്ട് വല്ലതും കിട്ടിയൊ..?”
“അത് പൊരെന്നൊ..? എന്ത്.... അത്യാഗ്രഹം പാടില്ല മക്കളേ...”
“ഹ ഹാ... അപ്പം അവന്റെ നിന്റേതിനിക്കാള്‍ കൊള്ളാമൊ..?”
...
രംഗത്ത് നായിക മരിച്ചു കിടക്കുന്നു.... നായകന്‍ പായസം കഴിക്കുന്നു.
..
ശുഭം..
Posted by
മിടുക്കന്
സമയം
4:12 AM
11
പ്രതികരണങ്ങള്‍
ലേബല്‍: കവിത, നാടകം, മനുഷ്യന് മനസിലാവാത്ത കൂത്ത്., വട്ട്
ഇന്നത്തെ പത്രങ്ങളായ പത്രങ്ങളൊക്കെ നൊക്കി....
കണ്ടില്ല..
ഇന്നലെ രാത്രിയിലെ സൂര്യാ ന്യൂസിലാണ് സംഭവം അറിഞ്ഞത്.
യെന്‍സീപി നേതാവ് ഗംഗാധരന്‍ , പാലൊളി കൊടതിയെ പറ്റി പറഞ്ഞത് വളരെ ശരിയാണെന്ന് പറഞ്ഞ് പിന്താങ്ങിയിരിക്കുന്നു.
കാശിന്റെ കനം നോക്കിയാണ് വിധി പറയുന്നത് എന്ന വിവാദ പ്രസ്താവന ആണോ ഗംഗധരന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. അതല്ലാതെ, പാലൊളി കോടതിയെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്നും അറിയില്ല.
ഗംഗാധരന്‍് ഇതെന്തു പറ്റി,
വെറുതെ ഇരുന്നപ്പോള്‍ പാലൊളിയെ പിന്തുണച്ചേക്കാം എന്ന് എന്തെങ്കിലും ഉള്‍വിളി ഉണ്ടായിട്ട് ചെയ്യുന്നതാണൊ..? അങ്ങനെ തോന്നേണ്ട കാര്യം..?അതും പൊന്നാനിയില്‍ തന്നെ തറ പറ്റിച്ച പാലൊളിയൊട് തന്നെ...
അതോ പാലൊളി ഉള്‍പ്പെടുന്ന പിണറായി ഗ്രൂപ്പിന്റെ അനുഗ്രഹാശിസ്സുകള്‍ക്ക് വേണ്ടിയാണോ..?(വീണ്ടും ഒരു എല്‍.ഡി.എഫ്. പ്രവേശനം കരുണാകരന്‍ ഗ്രൂപ്പ് സ്വപ്നം കാണുന്നുണ്ടൊ..?)
എങ്കില്‍ തന്നെ അകത്ത് പോകുന്ന കേസില്‍ കേറി ഒടക്കേണ്ട കാര്യം ഇല്ലല്ലൊ..?
വെറുതെ, പിണറായി പറയുന്ന മാധ്യമ സിണ്ടിക്കേറ്റ് ശരിയാണെന്നൊ മറ്റൊ പ്രസ്താവിച്ചാല്‍ പോരായിരുന്നൊ..?
അപ്പൊ അതല്ല...
എന്തെങ്കിലും തെളിവിന്റെയൊ സ്വന്തം അനുഭവത്തിന്റെ പുറത്തൊ പറയുന്നതാണൊ ..? ആ ആര്‍ക്കറിയാം..?
കോടതി ഗംഗാധരനെതിരായും കേസെടുക്കുമൊ..?
അതല്ല ഈ പ്രസ്താവന്യ്ക്ക് കോടതി കേസെടുത്തില്ലെങ്കില്‍ ................................................... !!!!
Posted by
മിടുക്കന്
സമയം
12:49 AM
8
പ്രതികരണങ്ങള്‍
“ആക്ച്വലി എന്താ പ്രശ്നം..?“ ചായ പാര്‍ട്ടിയുടെ സമയത്ത് ജനാലയിലൂടെ അസ്തമയ സര്യനെ ആസ്വദിക്കുന്ന മുഷറഫിനൊട് അങ്ങനെ ചൊദിക്കാന്‍ തൊന്നി.. പാവത്തിന്റെ മൊന്ത കണ്ടപ്പൊ...
“എന്ത് പ്രശ്നം..? ഇങ്ങനെ ഒക്കെ അങ്ങ് പൊയാല്‍ മതി”
“അല്ല, നിങ്ങളും ഇന്ത്യേം തമ്മില്‍..?”
“എന്റെ പൊന്നെ, അത് ഇന്നും ഇന്നലേം ഒന്നും തൊടങ്ങീതല്ലല്ലൊ...?.. "
മര്‍മ്മത്തില്‍ പിടിച്ചപ്പൊ ആശാന്‍ വാചാലനാവാന്‍ തൊടങ്ങി...
അസ്തമയ സൂര്യനെ ഒക്കെ ഉപേക്ഷിച്ച് ആശാന്‍ എന്റെ കൂടെ നടന്നു....
"ആ കാശ്മീര് സത്യത്തില് മ്മടെ സ്ഥലാ... അന്ന് ആ രാജാവിനെ പട്ടേലും കൂട്ടരും ചാക്കിലാക്കീല്ലാരുന്നെങ്കില്‍ സ്വസ്ഥത ഉണ്ടായിരന്നേനെ.."
"അതിന് നിങ്ങള്‍ക്ക് കാശമീരു മതിയൊ.? അത് കിട്ടിയാല്‍ നെങ്ങടെ പ്രശ്നം ഒക്കെ തീരമോ..?എല്ലൊസില് നിക്കുന്ന നെങ്ങടെ അണ്ണന്മാരൊട് വീട്ടി പൊവാന്‍ പറയ്യോ..?
മൈന്‍/ബൊംബ് കൊണ്ടോക്കെ ഇട്ടൂലിയും പാത്തുലിയും കളിക്കുന്ന നെങ്ങടെ ചെല്ലപ്പിള്ളരൊട് സ്കൂളിപ്പൊയി പത്തക്ഷരം പഠിക്കാന്‍ പറയ്യൊ..?"
"അണ്ണന്മാരെ വീട്ടി പറനഞ്ഞ് വിട്ടേക്കാം.., പക്ഷേ..പിള്ളാരൊന്നും ഞാന്‍ പറഞ്ഞാ കേക്കത്തില്ല.."
"പിള്ളാര് പിന്നെ എന്നതു തന്നാലാ കലാപരിപാടികള്‍ ഒക്കെ ഒന്ന് മതിയാക്കുന്നേ..?
പഞ്ചാബ്.. കൂടെ മതിയൊ..?"
"ങുഹും.... " - മുഷറഫിന്റെ മൊന്ത തെളിയുന്നില്ല..
"ഡെല്ലി..?" - "ങുഹും...."
"മുമ്പായി..?" -
"ആശാനെ അങ്ങനാണെ കൊയമ്പത്തൂരും മദ്രാസുമൊക്കെ വേണ്ടി വരും.."
"ഓഹൊ.. എന്തേ നിര്‍ത്തി ക്കളഞ്ഞേ....? കൊച്ചീം തിരൊന്തരൊം കൂടി ചോദിക്കായിരുന്നില്ലേ..?"
......
......
......
ഓഫ് ലൈനില്‍ ഡെല്ലിയുമായി ബനധപ്പെട്ടിട്ട് അത്താഴത്തിനു മുന്നേ.. മുഷറഫിന്റെ വീട്ടിലേക്ക് വിട്ടു.
"ഓകെ.... ഒറ്റ കണ്ടീഷന്‍... ആ കൊച്ചീം തിരൊന്തരോം കൂടെ എടുക്കുവാന്നേ, ഇന്ത്യ മൊത്തം എഴുതി തന്നേക്കാം..."
അണ്ണന്‍ മുഷറഫ് വിശ്വസിച്ചില്ല...."തള്ളേ സത്യമാണൊ ഈ പറയുന്നേ..??"
"യെസ്..സത്യം.."......
അങ്ങനെ പ്രശ്നം സൊള്‍വ്ഡ് ആയി...ഭൂമിയില്‍ ഐശ്വര്യം വിളയാടി..
........
.........
പേപ്പറുകാരന്റെ നിര്‍ത്താത്ത മണിയടി കേട്ടാണ് രാവിലെ ഒണര്‍ന്നത്...
ഇലക്ഷന്‍ ന്യൂസ് : പാകിസ്ഥാനിലെങ്ങും കൊങ്ഗ്രസ് തരംഗം: സോണിയ പ്രധാനമന്ത്രി
....
അല്ലേല്‍ ഒരു പേരിലെന്തിരിക്കുന്നു.. ????? എന്ന് പറഞ്ഞ മഹാന്‍ ആര്..?
Posted by
മിടുക്കന്
സമയം
11:09 PM
8
പ്രതികരണങ്ങള്‍
ലേബല്‍: ഇന്ത്യ, കാശ്മീര്, തല്ലുകൊള്ളിത്തരം., പാകിസ്ഥാന്, മുഷറഫ്
പാലൊളി പറഞ്ഞത് : നോട്ട് കെട്ടിന്റെ ഭാരം നോക്കിയാണ് ഈയിടെയായി കോടതി വിധി പ്രസ്താവിക്കുന്നത് എന്നാണ് ഞാന്‍ കേട്ടത്. കോടതി കേട്ടതും അതു തന്നെ ആണെന്ന് ന്യൂസ് പേപ്പറില്‍ നിന്ന് മനസിലായി.
കോടതിക്കത് പിടിച്ചില്ല.
മാപ്പൊന്നും ഇവിടെ പറയേണ്ട... അത് പൊതുജനത്തിനോട് പറഞ്ഞാ മതി ട്ടാ, എന്നാല്‍ ശിക്ഷേല് ചില്ലറ കൊറവ് വല്ലോം വരുത്താം എന്നാണ് കൊടതിടെ സ്റ്റാന്റ്.
പാലൊളിടെ മറു സ്റ്റാന്റ് ഇതുവരെ എടുത്തിട്ടില്ല..
അതു ചുമ്മാ കോടതീല് മൂന്നാല് ജഡ്ജിമാര് ഇരുന്ന് എടുക്കുന്നതാണോ...
എത്ര പേര് ആലൊശിക്കണം, ഡല്‍ഹിലും തിര്വോന്തരത്തും അറ്ജന്റ് പണികളൊക്കെ സ്റ്റൊപ്പാക്കീട്ട് ഒരു മൂന്നാലു ദിവസം എങ്കിലും വേണം...
അതു പോട്ട്...
പാലൊളി പറഞ്ഞത് , കോടതി കാശ് മേടിച്ച് അവര്‍ക്കനുകുലമായി വിധി പറയുന്നു എന്നും നീതിയും ന്യായവുമൊക്കെ പോയി പണി നൊക്കട എന്നുമാണോ..?
അതില്‍ ചില സംശയങ്ങള്‍ ഇല്ലാതില്ല.
നോട്ടിന്റെ ഭാരം നോക്കി വിധി പറയുന്നത് ‘കാശു മേച്ചാണ് പരിപാടി‘ എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ..?
1 ഭാരം നോക്കിയാല്‍ കാശ് കീശയിലാവില്ലല്ലൊ..,
2 മാത്രയുമല്ല, തൂക്കി നോക്കി കാശു മേടിക്കുന്നത് മണ്ടന്‍ മാരും ആയിരിക്കുമല്ലോ..?
അപ്പോള്‍ കോടതിക്ക് രസിക്കാത്തത്, കോടതിയെ മണ്ടനാക്കിയതിനാണോ..? (കാശു മേടിക്കാന്‍ പോലും അറിയാത്തവന്‍ എന്ന് വ്യംഗ്യം ഉണ്ടല്ലൊ..)
കൂടാതെ, നമ്മടെ പാലോളിക്കെങ്ങനെ മനസിലായി, കൊടതി കാശു തൂക്കി നോക്കിയാണ് ഇപ്പൊ പരിപാടികള്‍ എന്ന് .
താലൂക്കാപ്പീസില്‍ നിന്നും ജനന സര്‍ട്ടീഫിക്കറ്റ് കിട്ടണേല്‍ 1000 എങ്കിലും കരുതണം എന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍, ഒന്നുകില്‍ അയാള്‍ ടി ആവശ്യത്തിന് പോയപ്പൊള്‍ അത്രേം ആയിക്കാണും അല്ലേല്‍ പോയ ആരേലും പറഞ്ഞു കാണും.
ഇനി ഒരാള്‍ ഇപ്പോളൊക്കെ 1000 വേണം എന്നു പറയുമ്പോള്‍ 500 ഉം ആയി പോയപ്പോ കാര്യം നടന്ന് കാണില്ല.. ആയിരം വേണമെന്ന് പറഞ്ഞ് കാണും..
അപ്പൊ ഇവിടെ എന്താണ് സംഭവിച്ചത്..
എണ്ണി നോക്കിയാണ്‍് എന്നു കരുതി എണ്ണി തിട്ടപ്പെടുത്തി എങ്ങാനും അവിടെ ചെന്നപ്പൊ പോ മോനെ, ഇപ്പോ ആ പരിപാടി നിറ്ത്തി താന്‍ പോയി തൂക്കം നോക്കി വാ എന്നോ മറ്റൊ കോടതി പറഞ്ഞോ..?
അതൊ ആരേലും പറഞ്ഞറിവാണോ..? എങ്കില്‍ ആര്..?
അതോ ചുമ്മാ ഒരു ഓളത്തിന് അടിച്ചതാണോ..?
മി. പാലോളി, ആദ്യത്തെ രണ്ട് കാരണങ്ങള്‍ അല്ല ആ പ്രസ്താവനക്ക് ആധാരം എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ രാജിവെച്ചെ പറ്റു...
ജുഡീഷ്യറിയെ പറ്റി ഒരൊളത്തിന് കമന്റിറക്കാന്‍ ഇവിടത്തെ എക്സിക്യൂട്ടീവ് കാര്‍ക്ക് ഒരവാകാശവും ഇല്ല...
ഉണ്ടങ്കില്‍ അത് പോതു ജനത്തിനു മാത്രം...
Posted by
മിടുക്കന്
സമയം
5:49 AM
7
പ്രതികരണങ്ങള്‍
കേരളം - ദൈവത്തിന്റെ സ്വന്തം നാട്.
ആ ദൈവത്തിന് തുണിയില്ലെന്ന് : പവര്‍ മിനിസ്റ്റര്‍
ദൈവത്തിന്റെ സോള്‍ ഗഡികള്‍ക്ക് തുണിയുടുക്കാന്‍ അറിയില്ലെന്ന് : ദൈവത്തിന്റെ മാത്രം മിനിസ്റ്റര്‍.
തുണിയുടുക്കാനാറിയുന്നവര്‍ അതു പൊക്കി കാണിക്കാന്‍ ഇരിക്കുന്ന സ്ഥലം, : മന്ത്രി സഭ ( അല്ലേല്‍ നിയമ സഭ)
...
ഇതി കൂടുതല്‍ എന്നാ വേണം..?
ഇനി കേരളം ദൈവത്തിന്റെ നാടല്ലെന്ന് പറയുന്നവനെ മുക്കാലി കെട്ടി അടിക്കണം
Posted by
മിടുക്കന്
സമയം
4:32 AM
10
പ്രതികരണങ്ങള്‍
പൂച്ച കിണറ്റില്‍ ചാടി.
കിണറ്റില്‍ ചാടുന്നവര്‍ ആയിടക്കായി മരിക്കാറില്ല.
എങ്കിലും പൂച്ച ചത്തു.
ചത്തു ദിവസങ്ങള്‍ കഴിഞ്ഞു.
....
...
...
എന്തോ ചീഞ്ഞുനാറുനെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി.
മൂക്കു പൊത്തി, ആളുകള്‍ തിരഞ്ഞു..
തിരഞ്ഞ് തിരഞ്ഞ് ആ കിണര്‍ കണ്ടു..
കണ്ണെത്താത്ത ആഴമുള്ള അഗാധമായ കിണര്‍..
..
..
ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും എത്തി..
പൂച്ചയെ കണ്ടില്ല...
പക്ഷെ അവര്‍ പറഞ്ഞു. (എന്ത്..?)
അതു കേട്ട് എല്ലാരും വെള്ളം കോരി..
ആ വെള്ളം കുടിച്ചവര്‍ പറഞ്ഞു..
ഇതിനു സുഗന്ധം തന്നെ...
Posted by
മിടുക്കന്
സമയം
4:58 AM
12
പ്രതികരണങ്ങള്‍