Wednesday, May 30, 2007

വരു നമുക്ക് അംബലത്തില്‍ പോകാം....

ഒടുക്കം എന്തായി..?
തിരുമേനിമാരുടെ സംഘടനേം, “പിന്തിരിപ്പന്‍” തന്ത്രി മാരുടെ സഭേം, എല്ലാരേം അംബലത്തില്‍ കേറ്റാ‍ന്‍ തീരുമാനമായി....

വാര്‍ത്ത : മാതൃഭൂമി

നമ്മള്‍ ഇവിടെ ചൊരപ്പുഴ ഒഴുക്കീല്ലന്നല്ലേ ഉള്ളു...?

കൈപ്പള്ളി ചേട്ടാ വരിന്‍, നമുക്ക് അംബലത്തില്‍ പോകാം....

Thursday, May 24, 2007

മോഷണം

“നെന്റെ എന്നാ മൊഷ്ടിച്ചെന്നാ പറയുന്നേ..?“

“ഓ അതൊക്കെ മൊട്ടിക്കാനും ഇന്നത്തെക്കാലത്ത് ആള്‍ക്കരുണ്ടല്ലേ..?“

“ എന്നിട്ട് മോട്ടിച്ചവനെ പിടിച്ചൊ..?”

“കട്ടവനെ കിട്ടിയില്ലേല്‍, കണ്ടവനെ പിടിക്കരുതാരുന്നൊ...?”

“ഓഹൊ, പിടിച്ചിട്ട് വല്ലതും കിട്ടിയൊ..?”

“അത് പൊരെന്നൊ..? എന്ത്.... അത്യാഗ്രഹം പാടില്ല മക്കളേ...”

“ഹ ഹാ... അപ്പം അവന്റെ നിന്റേതിനിക്കാള്‍ കൊള്ളാമൊ..?”

...
രംഗത്ത് നായിക മരിച്ചു കിടക്കുന്നു.... നായകന്‍ പായസം കഴിക്കുന്നു.
..
ശുഭം..

Thursday, May 03, 2007

കേസ്....

ഇന്നത്തെ പത്രങ്ങളായ പത്രങ്ങളൊക്കെ നൊക്കി....
കണ്ടില്ല..
ഇന്നലെ രാത്രിയിലെ സൂര്യാ ന്യൂസിലാണ് സംഭവം അറിഞ്ഞത്.
യെന്‍സീപി നേതാവ് ഗംഗാധരന്‍ , പാലൊളി കൊടതിയെ പറ്റി പറഞ്ഞത് വളരെ ശരിയാണെന്ന് പറഞ്ഞ് പിന്താങ്ങിയിരിക്കുന്നു.
കാശിന്റെ കനം നോക്കിയാണ് വിധി പറയുന്നത് എന്ന വിവാദ പ്രസ്താവന ആണോ ഗംഗധരന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. അതല്ലാതെ, പാലൊളി കോടതിയെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്നും അറിയില്ല.

ഗംഗാധരന്‍് ഇതെന്തു പറ്റി,
വെറുതെ ഇരുന്നപ്പോള്‍ പാലൊളിയെ പിന്തുണച്ചേക്കാം എന്ന് എന്തെങ്കിലും ഉള്‍വിളി ഉണ്ടായിട്ട് ചെയ്യുന്നതാണൊ..? അങ്ങനെ തോന്നേണ്ട കാര്യം..?അതും പൊന്നാനിയില്‍ തന്നെ തറ പറ്റിച്ച പാലൊളിയൊട് തന്നെ...

അതോ പാലൊളി ഉള്‍പ്പെടുന്ന പിണറായി ഗ്രൂപ്പിന്റെ അനുഗ്രഹാശിസ്സുകള്‍ക്ക് വേണ്ടിയാണോ..?(വീണ്ടും ഒരു എല്‍.ഡി.എഫ്. പ്രവേശനം കരുണാകരന്‍ ഗ്രൂപ്പ് സ്വപ്നം കാണുന്നുണ്ടൊ..?)
എങ്കില്‍ തന്നെ അകത്ത് പോകുന്ന കേസില്‍ കേറി ഒടക്കേണ്ട കാര്യം ഇല്ലല്ലൊ..?
വെറുതെ, പിണറായി പറയുന്ന മാധ്യമ സിണ്ടിക്കേറ്റ് ശരിയാണെന്നൊ മറ്റൊ പ്രസ്താവിച്ചാല്‍ പോരായിരുന്നൊ..?

അപ്പൊ അതല്ല...

എന്തെങ്കിലും തെളിവിന്റെയൊ സ്വന്തം അനുഭവത്തിന്റെ പുറത്തൊ പറയുന്നതാണൊ ..? ആ ആര്‍ക്കറിയാം..?
കോടതി ഗംഗാധരനെതിരായും കേസെടുക്കുമൊ..?

അതല്ല ഈ പ്രസ്താവന്യ്ക്ക് കോടതി കേസെടുത്തില്ലെങ്കില്‍ ................................................... !!!!

Friday, April 13, 2007

ഇസ്ലാമാബാദ് മീറ്റ്.

“ആക്ച്വലി എന്താ പ്രശ്നം..?“ ചായ പാര്‍ട്ടിയുടെ സമയത്ത് ജനാലയിലൂടെ അസ്തമയ സര്യനെ ആസ്വദിക്കുന്ന മുഷറഫിനൊട് അങ്ങനെ ചൊദിക്കാന്‍ തൊന്നി.. പാവത്തിന്റെ മൊന്ത കണ്ടപ്പൊ...
“എന്ത് പ്രശ്നം..? ഇങ്ങനെ ഒക്കെ അങ്ങ് പൊയാല്‍ മതി”
“അല്ല, നിങ്ങളും ഇന്ത്യേം തമ്മില്‍..?”
“എന്റെ പൊന്നെ, അത് ഇന്നും ഇന്നലേം ഒന്നും തൊടങ്ങീതല്ലല്ലൊ...?.. "
മര്‍മ്മത്തില്‍ പിടിച്ചപ്പൊ ആശാന്‍ വാചാലനാവാന്‍ തൊടങ്ങി...
അസ്തമയ സൂര്യനെ ഒക്കെ ഉപേക്ഷിച്ച് ആശാന്‍ എന്റെ കൂടെ നടന്നു....

"ആ കാശ്മീര് സത്യത്തില് മ്മടെ സ്ഥലാ... അന്ന് ആ രാജാവിനെ പട്ടേലും കൂട്ടരും ചാക്കിലാക്കീല്ലാരുന്നെങ്കില്‍ സ്വസ്ഥത ഉണ്ടായിരന്നേനെ.."

"അതിന്‌ നിങ്ങള്‍ക്ക് കാശമീരു മതിയൊ.? അത് കിട്ടിയാല്‍ നെങ്ങടെ പ്രശ്നം ഒക്കെ തീരമോ..?എല്ലൊസില് നിക്കുന്ന നെങ്ങടെ അണ്ണന്മാരൊട് വീട്ടി പൊവാന്‍ പറയ്യോ..?
മൈന്‍/ബൊംബ് കൊണ്ടോക്കെ ഇട്ടൂലിയും പാത്തുലിയും കളിക്കുന്ന നെങ്ങടെ ചെല്ലപ്പിള്ളരൊട് സ്കൂളിപ്പൊയി പത്തക്ഷരം പഠിക്കാന്‍ പറയ്യൊ..?"

"അണ്ണന്മാരെ വീട്ടി പറനഞ്ഞ് വിട്ടേക്കാം.., പക്ഷേ..പിള്ളാരൊന്നും ഞാന്‍ പറഞ്ഞാ കേക്കത്തില്ല.."
"പിള്ളാര്‌ പിന്നെ എന്നതു തന്നാലാ കലാപരിപാടികള്‍ ഒക്കെ ഒന്ന് മതിയാക്കുന്നേ..?
പഞ്ചാബ്.. കൂടെ മതിയൊ..?"
"ങുഹും.... " - മുഷറഫിന്റെ മൊന്ത തെളിയുന്നില്ല..
"ഡെല്ലി..?" - "ങുഹും...."
"മുമ്പായി..?" -
"ആശാനെ അങ്ങനാണെ കൊയമ്പത്തൂരും മദ്രാസുമൊക്കെ വേണ്ടി വരും.."
"ഓഹൊ.. എന്തേ നിര്‍ത്തി ക്കളഞ്ഞേ....? കൊച്ചീം തിരൊന്തരൊം കൂടി ചോദിക്കായിരുന്നില്ലേ..?"
......
......
......

ഓഫ് ലൈനില്‍ ഡെല്ലിയുമായി ബനധപ്പെട്ടിട്ട് അത്താഴത്തിനു മുന്നേ.. മുഷറഫിന്റെ വീട്ടിലേക്ക് വിട്ടു.
"ഓകെ.... ഒറ്റ കണ്ടീഷന്‍... ആ കൊച്ചീം തിരൊന്തരോം കൂടെ എടുക്കുവാന്നേ, ഇന്ത്യ മൊത്തം എഴുതി തന്നേക്കാം..."

അണ്ണന്‍ മുഷറഫ് വിശ്വസിച്ചില്ല...."തള്ളേ സത്യമാണൊ ഈ പറയുന്നേ..??"
"യെസ്..സത്യം.."......

അങ്ങനെ പ്രശ്നം സൊള്‍വ്ഡ് ആയി...ഭൂമിയില്‍ ഐശ്വര്യം വിളയാടി..
........
.........
പേപ്പറുകാരന്റെ നിര്‍ത്താത്ത മണിയടി കേട്ടാണ് രാവിലെ ഒണര്‍ന്നത്...
ഇലക്ഷന്‍ ന്യൂസ് : പാകിസ്ഥാനിലെങ്ങും കൊങ്ഗ്രസ് തരംഗം: സോണിയ പ്രധാനമന്ത്രി

....
അല്ലേല്‍ ഒരു പേരിലെന്തിരിക്കുന്നു.. ????? എന്ന് പറഞ്ഞ മഹാന്‍ ആര്..?

Wednesday, April 04, 2007

പ്രസ്‌താവന...

പാലൊളി പറഞ്ഞത് : നോട്ട് കെട്ടിന്റെ ഭാരം നോക്കിയാണ്‌ ഈയിടെയായി കോടതി വിധി പ്രസ്താവിക്കുന്നത് എന്നാണ്‌ ഞാന്‍ കേട്ടത്‌. കോടതി കേട്ടതും അതു തന്നെ ആണെന്ന് ന്യൂസ് പേപ്പറില്‍ നിന്ന് മനസിലായി.
കോടതിക്കത് പിടിച്ചില്ല.
മാപ്പൊന്നും ഇവിടെ പറയേണ്ട... അത് പൊതുജനത്തിനോട് പറഞ്ഞാ മതി ട്ടാ, എന്നാല്‍ ശിക്ഷേല്‌ ചില്ലറ കൊറവ് വല്ലോം വരുത്താം എന്നാണ്‌ കൊടതിടെ സ്റ്റാന്റ്.

പാലൊളിടെ മറു സ്റ്റാന്റ് ഇതുവരെ എടുത്തിട്ടില്ല..
അതു ചുമ്മാ കോടതീല്‌ മൂന്നാല്‌ ജഡ്ജിമാര്‌ ഇരുന്ന് എടുക്കുന്നതാണോ...
എത്ര പേര്‌ ആലൊശിക്കണം, ഡല്‍ഹിലും തിര്വോന്തരത്തും അറ്ജന്റ്‌ പണികളൊക്കെ സ്റ്റൊപ്പാക്കീട്ട് ഒരു മൂന്നാലു ദിവസം എങ്കിലും വേണം...
അതു പോട്ട്...

പാലൊളി പറഞ്ഞ‌ത് , കോടതി കാശ് മേടിച്ച് അവര്‍ക്കനുകുലമായി വിധി പറയുന്നു എന്നും നീതിയും ന്യായവുമൊക്കെ പോയി പണി നൊക്കട എന്നുമാണോ..?

അതില്‍ ചില സംശയങ്ങള്‍ ഇല്ലാതില്ല.

നോട്ടിന്റെ ഭാരം നോക്കി വിധി പറയുന്നത് ‘കാശു മേച്ചാണ്‌ പരിപാടി‘ എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ..?
1 ഭാരം നോക്കിയാല്‍ കാശ് കീശയിലാവില്ലല്ലൊ..,
2 മാത്രയുമല്ല, തൂക്കി നോക്കി കാശു മേടിക്കുന്നത് മണ്ടന്‍ മാരും ആയിരിക്കുമല്ലോ..?
അപ്പോള്‍ കോടതിക്ക് രസിക്കാത്തത്, കോടതിയെ മണ്ടനാക്കിയതിനാണോ..? (കാശു മേടിക്കാന്‍ പോലും അറിയാത്തവന്‍ എന്ന് വ്യംഗ്യം ഉണ്ടല്ലൊ..)

കൂടാതെ, നമ്മടെ പാലോളിക്കെങ്ങനെ മനസിലായി, കൊടതി കാശു തൂക്കി നോക്കിയാണ്‌ ഇപ്പൊ പരിപാടികള്‍ എന്ന് .
താലൂക്കാപ്പീസില്‍ നിന്നും ജനന സര്‍ട്ടീഫിക്കറ്റ് കിട്ടണേല്‍ 1000 എങ്കിലും കരുതണം എന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍, ഒന്നുകില്‍ അയാള്‍ ടി ആവശ്യത്തിന്‌ പോയപ്പൊള്‍ അത്രേം ആയിക്കാണും അല്ലേല്‍ പോയ ആരേലും പറഞ്ഞു കാണും.

ഇനി ഒരാള്‍ ഇപ്പോളൊക്കെ 1000 വേണം എന്നു പറയുമ്പോള്‍ 500 ഉം ആയി പോയപ്പോ കാര്യം നടന്ന് കാണില്ല.. ആയിരം വേണമെന്ന് പറഞ്ഞ് കാണും..

അപ്പൊ ഇവിടെ എന്താണ്‌ സംഭവിച്ചത്..

എണ്ണി നോക്കിയാണ്‍്‌ എന്നു കരുതി എണ്ണി തിട്ടപ്പെടുത്തി എങ്ങാനും അവിടെ ചെന്നപ്പൊ പോ മോനെ, ഇപ്പോ ആ പരിപാടി നിറ്ത്തി താന്‍ പോയി തൂക്കം നോക്കി വാ എന്നോ മറ്റൊ കോടതി പറഞ്ഞോ..?

അതൊ ആരേലും പറഞ്ഞറിവാണോ..? എങ്കില്‍ ആര്‌..?

അതോ ചുമ്മാ ഒരു ഓളത്തിന്‌ അടിച്ചതാണോ..?

മി. പാലോളി, ആദ്യത്തെ രണ്ട് കാരണങ്ങള്‍ അല്ല ആ പ്രസ്താവനക്ക് ആധാരം എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ രാജിവെച്ചെ പറ്റു...
ജുഡീഷ്യറിയെ പറ്റി ഒരൊളത്തിന് കമന്റിറക്കാന്‍ ഇവിടത്തെ എക്സിക്യൂട്ടീവ് കാര്‍ക്ക് ഒരവാകാശവും ഇല്ല...

ഉണ്ടങ്കില്‍ അത്‌ പോതു ജനത്തിനു മാത്രം...



Monday, March 19, 2007

തുണി .. തുണി.. തുണി....

കേരളം - ദൈവത്തിന്റെ സ്വന്തം നാട്.
ആ ദൈവത്തിന് തുണിയില്ലെന്ന് : പവര്‍ മിനിസ്റ്റര്‍
ദൈവത്തിന്റെ സോള്‍ ഗഡികള്‍ക്ക് തുണിയുടുക്കാന്‍ അറിയില്ലെന്ന് : ദൈവത്തിന്റെ മാത്രം മിനിസ്റ്റര്‍.
തുണിയുടുക്കാനാറിയുന്നവര്‍ അതു പൊക്കി കാണിക്കാന്‍ ഇരിക്കുന്ന സ്ഥലം, : മന്ത്രി സഭ ( അല്ലേല്‍ നിയമ സഭ)
...
ഇതി കൂടുതല്‍ എന്നാ വേണം..?
ഇനി കേരളം ദൈവത്തിന്റെ നാടല്ലെന്ന് പറയുന്നവനെ മുക്കാലി കെട്ടി അടിക്കണം

Wednesday, March 14, 2007

“പൂച്ച“ അഥവ കൊപ്പിറൈറ്റിന്റെ ‘സു‘ഗന്ധം..

പൂച്ച കിണറ്റില്‍ ചാടി.
കിണറ്റില്‍ ചാടുന്നവര്‍ ആയിടക്കായി മരിക്കാറില്ല.
എങ്കിലും പൂച്ച ചത്തു.
ചത്തു ദിവസങ്ങള്‍ കഴിഞ്ഞു.
....
...
...
എന്തോ ചീഞ്ഞുനാറുനെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി.
മൂക്കു പൊത്തി, ആളുകള്‍ തിരഞ്ഞു..
തിരഞ്ഞ് തിരഞ്ഞ് ആ കിണര്‍ കണ്ടു..
കണ്ണെത്താത്ത ആഴമുള്ള അഗാധമായ കിണര്‍..
..
..
ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും എത്തി..
പൂച്ചയെ കണ്ടില്ല...
പക്ഷെ അവര്‍ പറഞ്ഞു. (എന്ത്..?)
അതു കേട്ട് എല്ലാരും വെള്ളം കോരി..
ആ വെള്ളം കുടിച്ചവര്‍ പറഞ്ഞു..
ഇതിനു സുഗന്ധം തന്നെ...

Tuesday, March 13, 2007

Monday, March 12, 2007

ബിരിയാണികുട്ടിക്ക് വിറ്റ വളകള്‍...


ബിരിയാണിയേ... :)

മഹിളാമണികളെ, ഇതിലേ, ഇതിലേ......


സ്ഥലം വീണ്ടും നൈനിറ്റാള്‍ തന്നെ....

Friday, March 02, 2007

ഫൊട്ടൊഗ്രാഫറുടെ കൈ

ക്യാമറ: ഒളിമ്പസ് സി350
2048 x 1536
സ്ഥലം : നൈനിറ്റാള്‍
ദിവസം : 24 ഫെബ്രുവരി 2007

Friday, February 16, 2007

പട്ടി അത്ര വൃത്തികെട്ട ജന്തു ആണോ..?

പ്രസിഡന്റ്‌ ബുഷിനു, ബോംബ്‌ വച്ചിട്ടുണ്ടൊ എന്നറിയാന്‍ ഗാന്ധി സമാധിയില്‍ നായ പരിശോധന...(ഗാന്ധി സമാധിയില്‍ പട്ടിയെ കയറ്റിയത്‌ ശരിയായില്ലെന്ന് ഒരു പറ്റം സാംസ്കാരിക പ്രബുദ്ധര്‍..) പക്ഷെ മിടുക്കനൊരു ചിന്ന സംശയം.., ഗാന്ധി സമാധിയില്‍ ബുഷിനു കയറാമെങ്കില്‍, പിന്നെ ഏതു 'നായിന്റെ മോനും' കയറികൂടെ..?????

Thursday, February 08, 2007

വെല്ലുവിളി...

ഡാ, യാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...........

നിങ്ങള്‍ടെ എടേല്‍, ധൈര്യം ഉള്ള ആരേലും ഉണ്ടേല്‍, എന്റെ ഈ കാണുന്ന ബ്ലോഗില്‍ നിന്നും
അറ്റ്ലീസ്റ്റ് ഒരു വരി യെങ്കിലും നീ കോപ്പി ചെയ്ത്, നിന്റെ സൈറ്റില്‍ പൊസ്റ്റ്..
...

ഇനി നെനക്ക് ധൈര്യം ഇല്ലേല്‍ പോട്ട്, ഇത്തരം പരിപാടികളില്‍ എക്സ്പേര്‍ട്ടായിട്ടുള്ള നിന്റെ ശിഷ്യന്മാരുണ്ടെല്‍ അവന്മാരൊട് പറ.. കാണട്ട്....

..

Tuesday, February 06, 2007

അതു ശരിയായൊ..?

ഇപ്പൊള്‍ കണ്ട് ഒരു പൊട്ടിയ വാര്‍ത്ത ആണ് പത്മപ്രിയ മാപ്പ് പറഞ്ഞു. (മനോരമ).
...
...
...

ഞാന്‍ മിനിഞ്ഞാന്ന്, ഇടക്കിടക്ക് അത്താഴം കഴിക്കാറുള്ള വേലപ്പേട്ടന്റെ തട്ടുകടയില്‍ നിന്നും, പൊറൊട്ടയും ഇറച്ചിയും കഴിച്ചു...
ഇന്നലെ മുഴുവന്‍ വയറിളക്കമായിരുന്നു...
ക്ഷീണിച്ചവശനായ ഞാന്‍, വേലപ്പന്‍ ചേട്ടനെ പരിചയം ഉള്ളതു കൊണ്ടും, ചേട്ടന്‍ ഇനി മേലില്‍
പഴകിയ ഭക്ഷണം വിളമ്പരുതെന്നും കരുതി ഞാന്‍ ഇന്ന് രാവിലെ അങ്ങൊരെ കണ്ടപ്പൊ കാര്യം പറഞ്ഞു....
കാര്യം മനസിലായ പാവം ചേട്ടന്‍, എന്നോട് ക്ഷമ പറഞ്ഞു വെന്ന് മാത്രമല്ല...
ചേട്ടന്റെ കടയില്‍ നിന്നും ഇനി അങ്ങനെ ഒരബ്ധം പറ്റാതിരിക്കാന്‍ ശ്രമിക്കും എന്ന് എനിക്ക് ഉറപ്പുമായിരുന്നു...
...
...
...
...
ഒന്നു ചോദിച്ചോട്ടെ..?
എന്താ‍... ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വിളമ്പുന്നത് എന്തായാലും, പത്മപ്രിയ എടുക്കുക തന്നെ വേണോ...?
...
കഷ്ടമാണ് അല്ലേ..?

Thursday, January 25, 2007

ഡി.എം.കെ യ്ക്ക് കേരളം ഭരിച്ചു കൂടെ..?

വിസ്തരിച്ചെഴുതാനൊന്നും നേരമില്ല...
കാരണം നാടുവിട്ട് പണിയെടുത്ത് നടുവൊടിഞ്ഞ ഒരു മലയാളിയാണ്...

എന്നാലും പറയാതെ വയ്യ..
ഇനി ഞാനെങ്ങാനും പറയാതെ പോയാല്‍ നാളെ അതെ ചൊല്ലി ആരും കുറ്റപ്പെടുത്തിയാലൊ..

അതു കൊണ്ടു മാത്രം...

മ്മടെ അസമ്പളി അങ്ങ് പിരിച്ചു വിട്ടിട്ട് തമിഴ് നാടുമായി അങ്ങ് ലയിക്കുക..
അപ്പളൊ... മ്മടെ, മുല്ലപ്പെരിയാര്‍ ഇഷ്യു ഒക്കെ ദോണ്ടെ ന്നും പറഞ്ഞായിരിക്കും തീരുക..
മ്മടെ നാട്ടാരുടെ, ലൈഫും സെക്യൂര്‍...

ലാഭം അതുകൊണ്ടൊന്നും തീരുന്നില്ല...
ഉപ്പ്, പച്ചക്കറി, തൊട്ട്, എന്തിനും വില കുറയും..!

അതു മാത്രോ..? കേരളീയ (ഛേ.. തമിഴീയ ) പ്രശ്നങ്ങള്‍ക്ക് ദേശീയ മൂല്യം കൂടും..
മ്മളും, കണ്ണട വച്ച കേ. മു.ക ( കേരളീയ മുന്നേറ്റ കക്ഷി ) ക്കാരെ പാര്‍ലമെന്റില്‍ വിടും.... മ്മളും ലൊക്കലായി ചിന്തിക്കും.... മ്മള് പറഞ്ഞാലും സോണിയ് കേക്കും...
...
..

ലാഭാങ്ങള്‍ അങ്ങനെ തുടരുന്നു...
ബന്ദില്ല.. ഹര്‍ത്താലില്ല...
ഹോ എന്റമ്മേ എനിക്കു മേല....

പിന്നെ, മ്മടെ കഥകളീം മോഹിനിയാട്ടൊന്നും സര്‍ക്കാരു ഗൌനിച്ചില്ലെന്ന് വരും..
കൈരളി തെരുക്കുത്താടുമോ..???
..
അല്ലപ്പാ... മ്മടെ അച്ചു മാമന്‍ കഥകളി നടത്തുന്നൊന്നുമില്ലല്ലൊ..?
അല്ലേലും മ്മടെ ഈ സാഹിത്യൊക്കെ, പണ്ട് മദ്രാസ് സ്റ്റേറ്റിന്റെ കൂടെ ഉണ്ടായിരുന്ന പ്പൊ ഉണ്ടാക്കിയതല്ലാതെ ഈ അന്‍പത് കൊല്ലായിട്ട് മലയൊന്നും ഇവിടെ മറിച്ചിട്ടില്ലായിരുന്നല്ലൊ..?

അല്ലേല്ല് തന്നെ എന്തൊന്ന് ഇപ്പൊ സംസ്കൃതം പഠിക്കാന്‍ മ്മടെ കുര്വോലം അമേരിക്കേലല്ലേ..??

ശ്ശോ.. ആലൊചിച്ചിട്ട് മേല,
എല്ലരും കൂടെ പറയുന്നേ.....

Monday, January 08, 2007

ചൊറിച്ചില്‍.....

ഇതു 08/01/07 ലെ ദേശാഭിമാനിയുടെ കട്ടിംഗ് ആണ്....



അതായത് എന്താന്ന് വെച്ചാല്‍.....
ചുമ്മാ ഇരിക്കുമ്പോള്‍ ചൊറിയുന്നത് എങ്ങനെ എന്ന് ഇതു വായിച്ചു മനസിലാക്കാം......

Wednesday, December 13, 2006

പടം...




മുറ്റ് ഗ്ലാമര്‍ തന്നെ അല്ലിയൊ..??

:)

Thursday, November 09, 2006

കൊല+പാതകം

..സദ്ദാം ഹുസൈനെ തൂക്കി കൊല്ലാന്‍ പൊണു..

"ആയ്യോ... പാവം"..

Tuesday, October 17, 2006

അവതാര രഹസ്യം

ശ്രീജിത്ത്‌ മണ്ടനാണൊ..?
എല്ലാരും അറിയാന്‍ വേണ്ടി പറയുവാ..അവന്‍ മണ്ടനല്ല..
മണ്ടന്‍ അല്ലെന്ന് മാത്രം അല്ല. മറിച്ച്‌ അത്യധികം ബുദ്ധിമാന്‍ കൂടിയാണ്‌.
എന്താന്നാവും... ഇപ്പൊ നിങ്ങടെ ചൊദ്യം.. കാര്യൊണ്ട്‌... മി. ബുഷിനെ പറ്റി തൊന്ന്യാസം എഴുതാണ്ട്‌ ആ മനുഷനെ പഠിക്കാന്‍ എന്നോട്‌ പറഞ്ഞത്‌ ലവനാണ്‌..
അന്ന് ഞാന്‍ കരുതി അവന്‌ ആ കൊണ്ടൊളിസാ റൈസേടത്തിയൊട്‌ വല്ല പ്രേമോമറ്റൊ തൊന്നിക്കാണും ന്ന്.....

അങ്ങനെ അത്‌ മറന്ന് കിടക്കുകയായിരുന്നു.....
അങ്ങനെ കുറേ നാള്‍ പോയി..ബാച്ചി ക്ലബ്ബിലും എക്സി ക്ലബ്ബിലും പൊയു ചപ്പടാച്ചികള്‍ അടിച്ച്‌ സമയം കളഞ്ഞു...........

....
....

രണ്ടു ദിവസായിട്ട്‌ തലക്കകത്ത്‌ ഒരു പെരുപ്പ്‌ തുടങ്ങിട്ട്‌..
ഡാകിട്ടറെ കണ്ടിട്ട്‌ ആശാന്‍ പറയുന്ന് ഒരു പ്രശ്നൊം ഇല്ലെന്ന്..
എനിക്കാണെങ്കില്‍ തലക്കകത്ത്‌ ഒരു വണ്ട്‌ ചറ പറ പറക്കുന്ന ഫീലിംഗ്‌....

ഇന്നലെ രാത്രിയിലാണ്‌... അതു സംഭവിച്ചത്‌...
ഒരുറക്കം കഴിഞ്ഞപ്പൊ.. എന്റെ തല പൊട്ടിതെറിച്ചു...
ആകെ പുടപടലങ്ങള്‍.. ഇച്ചിരി നേരം കഴിഞ്ഞപ്പൊ.. പുകയൊക്കെ മാറി...

അപ്പൊ ദാ കാണാണ്‌.. മ്മടെ ബുഷ്‌.. കോട്ടും സ്യൂട്ടും ഒക്കെ ഇട്ട്‌....ഒരു കയ്യില്‍ ഗദയും മറുകയ്യില്‍ സുദര്‍ശന ചക്രവും.. പറയാന്‍ മറന്നൂട്ടാ.. ഇഷ്ടന്‌ നാലു കയ്യുണ്ടായിരുന്നു..അതിലൊന്നില്‍ ഒരു തോക്കും.. പിന്നെ ഒന്നില്‍ താമര പൂവും....കോട്ടിന്റെ മേലെ തമിള്‍ സ്റ്റെയിലില്‍ എമ്പിഡി പൂമാലകളുമൊക്കെ ആയി കക്ഷി നല്ല സ്റ്റയിലിലാണ്‌..

വാ പൊളിച്ചിരിക്കുവായിരുന്നെ ഞാന്‍..

അതായിരിക്കും. പലതും കാണാന്‍ വൈകി.. ഇഷ്ടന്റെ തലക്ക്‌ പിറകില്‍ ഒരു 2 എച്‌.പി ടെ മോട്ടൊര്‍ പിടിപ്പിച്ചിട്ട്‌ ഒരു ചക്രം കിടന്ന് കറങ്ങുന്നുണ്ടായുരുന്നു...
സയിഡില്‍ നില്‍ക്കുന്നവരെ കാണാന്‍ കണ്ണ്‍ തീരെ പിടിക്കുന്നില്ലയിരുന്നു.. കുറേശ്ശെ, ലൈറ്റ്‌ അടിച്ച്‌ വന്നപ്പോളല്ലേ..? വലത്‌ വശത്ത്‌ ഒരു പെണ്ണ്‍ പൊലത്തെ ഒരു സാമാനം ഉണ്ടന്ന് മനസിലായത്‌..!സാരിയൊക്കെ ഉടുത്ത്‌ നില്‍ക്കുന്ന കാരണം ആദ്യം അങ്ങട്‌ പിടികിട്ടിയില്ല.. പിടികിട്ടിയപ്പോ.. പൊട്ടി ചിതറി കിടന്ന എന്റെ സര്‍വ്വ നാടികളും എഴുന്നേറ്റു....

നമ്മടെ കൊണ്ടൊളിസാ റൈസ്‌..

ശംഖു വിളീം മറ്റ്‌ ബഹളൊക്കെ ഒന്നടങ്ങിയപ്പൊ.. ബുഷ്‌ റൈസ്‌ സമേതനായി എന്റെ അടുത്തേക്ക്‌ വന്നു.. തറയില്‍ സകല കണക്ഷന്‍സും അറ്റ്‌ കിടക്കുകയായിരുന്ന എന്നെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു..എന്നിട്ട്‌ പറഞ്ഞു...
"വല്‍സാ...നീ ശങ്കിക്കേണ്ട..ഇതു ഞാന്‍ തന്നെ ബുഷ്‌.. ഇപ്പോള്‍ നീ കണ്ടതെല്ലാം സത്യം.ജഗ്നാഥനായ ഭഗവാന്റെ ദശാവതാരങ്ങളില്‍ അവസാനത്തേത്‌..."
"ഭഗവാനെ..." ആ പാദാരവിന്ദങ്ങളിലേക്ക്‌ ഞാന്‍ ആര്‍ത്തലറ്റ്ച്ചു വീണു..
"അവിടുത്തെ ആക്ഷേപിച്ച്‌ ബ്ലോഗില്‍ പൊസ്റ്റിയത്‌ ഈയുള്ളവന്റെ വിവരമില്ലായ്മയായി കണ്ട്‌ ക്ഷമിക്കേണമെ..."
"സാരമില്ല ഭക്താ... പകരം എന്റെ അവതാര ഉദ്ദേശ്യം മാലോകരെ അറിയിക്കേണ്ട ചുമതല നിന്റെ ചുമലുകളില്‍ ആണെന്ന് നീ അറിയുക.."
"എത്രയും പെട്ടന്ന് ഒരു പോസ്റ്റ്‌ പൊസ്റ്റി.. ആ കര്‍ത്തവ്യം നിര്‍വഹിക്കുക.."

"ഉവ്വേ..." എന്നും പറഞ്ഞ്‌ ഞാന്‍ വീണ്ടും പാതാരവിന്ദങ്ങളെ പിടിച്ചു...

പിന്നെ ഭഗവാന്‍ ബുഷ്‌ വാചാലന്‍ ആയി.. അഫ്ഗാനിസ്ഥാനില്‍.. ഇറാഖില്‍.... ഇനി ഇറാനില്‍... വടക്കന്‍ കൊറിയയില്‍.. പിന്നെ ചൈനയില്‍.. റഷ്യയില്‍... എല്ലായിടത്തും.. ദുഷ്ടനിഗ്രഹത്തിനായി ചെയ്തതും.. ചെയ്യാനിരിക്കുന്നതുമായ അവതാര ഉദ്ദേശ്ശങ്ങള്‍....അദ്ദേഹം പറഞ്ഞതനുസരിച്ച്‌ മുന്‍പ്‌ വന്ന് പൊയ 9 അവതാരങ്ങളും കൂടെ നശിപ്പിച്ച ദുഷ്ടന്മാരേക്കാള്‍ 2ലക്ഷം പേരെ, ഇപ്പോള്‍ തന്നെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

എങ്കിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ ആയി കൊണ്ടിരിക്കുന്ന ഒരു അവതാരത്തിന്റെ അഹംഭാവം ഒന്നും ആ മുഖത്ത്‌ കാണാന്‍ ഇല്ലായിരുന്നു..ഭക്തവത്സലനായ ഭഗവാന്‍ എന്റെ മേല്‍ അനുഗ്രഹ വര്‍ഷം നടത്തി..
റിചാര്‍ജ്ജ്‌ ടോര്‍ച്ച്‌ മുഖത്തേക്ക്‌ അടിച്ചാല്‍ എന്ന പൊലെ, അതി തീഷ്ണമായ്‌ ഒരു പ്രകാശം കൈവെള്ളയില്‍ നിന്നും അദ്ദേഹം എന്റെ മുഖത്തേക്ക്‌ പായിച്ചു...

വീണ്ടും പുക പടലം..
എല്ലാം മാഞ്ഞിരിക്കുന്നു...

ബുഷിന്റെ പാദാരവിന്ദങ്ങളെ നമസ്കരിച്ചു കിടന്നിരുന്ന പൊസിഷനില്‍ നിന്നും തറയില്‍ എഴുന്നേറ്റിരുന്നു.......

ഞാന്‍ ഒാര്‍ത്തു പൊയി..സത്യം അല്ലേ..?സ്വന്തം പെണ്ണുമ്പിള്ളെ അടിച്ചൊണ്ടു പൊയി എന്ന ഒറ്റ കാരണത്താല്‍ രാവണന്റെ ലങ്കയെ കുട്ടിചൊറാക്കിയ ശ്രിരാമനെക്കാള്‍ വാലീഡ്‌ റീസണ്‍സ്‌ മി.ബുഷ്‌ ഭഗവാന്‍ ഒരോ അറ്റാക്കിനും കൊടുക്കുന്നുണ്ട്‌...

അതു കൊണ്ട്‌... മൊക്ഷത്തിനും മുക്തിക്കും സര്‍വ്വാഭിലാഷത്തിനും വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം..
"ഓം ബുഷായ നമ:"
അമേരിക്കയിലേക്ക്‌ തീര്‍ത്ഥയാത്ര നടത്താം...
വയിറ്റ്‌ ഹൗസ്‌ അമ്പലമാക്കാം.......

പറഞ്ഞു വന്ന ഒരു കാര്യം പറയാന്‍ മര്‍ന്നു.... ഭഗവാന്‍ അപ്രത്യക്ഷമായ ശേഷം എന്റെ മുറിയില്‍ ഞാന്‍ ഒന്നു പരതി.. ഈ പ്രത്യക്ഷപെടലിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലും അവിടുണ്ടോ എന്ന്...

മിസ്‌. റൈസ്‌ ഭഗവതി നിന്ന ഇടത്തില്‍ അവരുടെ വലതു കാല്‍ ചവിട്ടിയ കൊണില്‍ ഒരു ചിത്രം.. കാല്‍ കൊണ്ട്‌ വരച്ച ഒരു ചിത്രം...പണ്ട്‌ കുമാര്‍ ബ്ലൊഗില്‍ പോസ്റ്റ്‌ ചെയ്ത അതേ ചിത്രം...

അമ്പട വീരാാാാ.....(എന്റെ ആത്മഗതം ഉച്ചത്തില്‍ ആയി പോയി..)

അതാണ്‌ ഞാന്‍ പറഞ്ഞത്‌ ശ്രീജിത്ത്‌ മണ്ടന്‍ അല്ലെന്ന്.....