Friday, February 16, 2007

പട്ടി അത്ര വൃത്തികെട്ട ജന്തു ആണോ..?

പ്രസിഡന്റ്‌ ബുഷിനു, ബോംബ്‌ വച്ചിട്ടുണ്ടൊ എന്നറിയാന്‍ ഗാന്ധി സമാധിയില്‍ നായ പരിശോധന...(ഗാന്ധി സമാധിയില്‍ പട്ടിയെ കയറ്റിയത്‌ ശരിയായില്ലെന്ന് ഒരു പറ്റം സാംസ്കാരിക പ്രബുദ്ധര്‍..) പക്ഷെ മിടുക്കനൊരു ചിന്ന സംശയം.., ഗാന്ധി സമാധിയില്‍ ബുഷിനു കയറാമെങ്കില്‍, പിന്നെ ഏതു 'നായിന്റെ മോനും' കയറികൂടെ..?????

12 comments:

ശ്രീജിത്ത്‌ കെ said...

ഹ ഹ. ഇഷ്ടമായി. തമാശ കൊള്ളാം.

പക്ഷെ ഈ ബുഷിനെ ഇങ്ങനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടോ. അദ്ദേഹം ചെയ്ത തെറ്റുകളെ നമ്മള്‍ ശാസ്ത്രീയമായി അവലോകനം ചെയ്തിട്ടുണ്ടോ? പഠനം വല്ലതും ആ വഴിക്ക് നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആരത് ചെയ്തു. അതില്‍ ആധികാരികത ഉണ്ടോ? ... അയ്യോ! ഇപ്പോള്‍ എന്നെക്കണ്ടാല്‍ വക്കാരി ആണെന്ന് തോന്നുമോ?

വക്കാരീ, തമാശയാണേ. ഒന്നും തോന്നരുത്.

ഇത്തിരിവെട്ടം|Ithiri said...

മിടുക്കന്‍ ആള് കൊള്ളാമല്ലോ...

വക്കാരിമഷ്‌ടാ said...

അപ്പോള്‍ വക്കാരി ഇഫക്ട് ഇഫക്ടീവാകുന്നുണ്ടല്ലേ :)

neermathalam said...

ee samsayam enikkum thoni..pattiye odikkan pullide kaiyil atleast oru vadiyengilum undu..ee bushine odikkanoo...

Pinne midukka...enikkariyam..midukkanu bushinoodu adangathe asooya anennuu..veruthe ulla samayam kalayathe...srijithine pole ulla..'mandanmarodu' asooya vachu pularthu..
kalakki too..chettayi..pooratee..
kalyana post avum naa..jhan karuthiyee..vannappoo..patti post..;)

ശിശു said...
This comment has been removed by a blog administrator.
ശിശു said...

ശിശുവിനു കിട്ടിയ അറിവ്‌:
ബുഷിന്റെ സന്ദര്‍ശനത്താല്‍ ഗാന്ധിസമാധി കളങ്കമാകുമെന്നുറപ്പായപ്പോള്‍ ആരൊക്കെയോ ധൃതിയില്‍ പരിഹാരത്തിനായ്‌ ദേവപ്രശ്നം നടത്തി: അപ്പോള്‍ തെളിഞ്ഞുവന്നത്‌
"ശുനക മൂത്രത്താല്‍ ഗാന്ധിസമാധി നന്നായ്‌ കഴുകിത്തുടയ്ക്കുക"

കരീം മാഷ്‌ said...

"മുമ്പേ നടക്കും ഗോവു തന്റെ പിമ്പേ നടക്കും ബഹു ഗോക്കലെല്ലാം."
പട്ടി നടക്കുന്നതിന്റെ പിറകെ നടക്കാനാണ്‌ ലോക പോലീസിനു യോഗം.

shefi said...

ഇയാളാരാ ഷവേസോ

സംഗതി കലകലക്കി

മിടുക്കന്‍ said...

ഇന്നത്തെ ദിവസം ഒരു പണിയും ഇല്ലത്തതിനാല്‍, പലരുടെയും നെഞ്ഞത്ത്‌ കേറി ഇറങ്ങി ഇങ്ങു വന്നെ ഉള്ളാരുന്നു...
എന്നാ പിന്നെ സ്വന്തം ബ്ലൊഗില്‍ കേറി ചെരച്ചേക്കാമെന്ന് വെച്ചു...

ശ്രീജിത്ത്‌ സാറെ, ഞാന്‍ വക്കാരിക്ക്‌ പഠിക്കുവാ.. മന്‍ജിത്‌ സാര്‍ എഴുതിയ സ്വപ്നമൊക്കെ വായിച്ച്‌ വക്കാരി സാറിനെകുറിച്ചിപ്പൊ ഞെട്ടി ഇരിക്കുവാ... അതു കൊണ്ട്‌ ഇനി ബുഷിന്‌ പഠിക്കാതെ വക്കാരിക്ക്‌ ദക്ഷിണ വെക്കാമെന്ന് തീരുമാനിച്ചത്‌.. വക്കാരി സാറെ, തരം പൊലെ, അവിടുത്തെ ബ്ലൊഗില്‍ വന്ന് ദക്ഷിണ വച്ച്‌ ഞാന്‍ ശിഷ്യപ്പെടും.. എന്നെ ഉപേക്ഷിക്കരുത്‌...പ്ലീസ്‌.

ഇത്തിരിവെട്ട സാറെ, ഞാന്‍ കൊള്ളാമൊ.. മിടുക്കി പൊലും ഇതുവരെ സമ്മതിക്കാത്ത കാര്യട്ടൊ അത്‌.. ഒന്നിനും കൊള്ളാത്തവന്‍ എന്ന പേര്‌ മറ്റിത്തന്നതിന്‌ പെരുത്ത്‌ നന്ദ്രികള്‍..

മാതള സുഹ്രുത്തേ, കല്യാണ പൊസ്റ്റികള്‍ ഒരര്‍ത്ഥത്തില്‍ പട്ടി പൊസ്റ്റും ആകും...(ബാച്ചി കളെ, ഒരു ഹുറേ.. വിട്ടേ...)

ഈ ശിശു, പരപ്പങ്ങാടിലുള്ള പണിക്കരുടെ ആണൊ അതൊ, ജയമാലേടെ ആണോ.? എന്തായാലും ബുഷ്‌ മൂത്രത്തേക്കാള്‍ ഔഷധ ഗുണം ശുനകനു കാണും...

കരീം സാറേ, പട്ടി ഒരു വിശിഷ്ട ജന്തു തന്നെ ആണെന്ന് പല കേമന്മര്‍ പലവട്ടം പറഞ്ഞത്‌ നാം മറന്നുകൂടല്ലൊ..?

ഷെഫി സാറേ,
ഞാനാരാണെന്ന് നാട്ടുകാരു പറയുന്നതിനു മുന്നെ, ഞാനാരാണെന്ന് ഞാന്‍ തന്നെ പറഞ്ഞാല്‍ പിന്നെ ഞാനാരാണെന്ന് ഞാനാരൊടും ചോദിക്കേണ്ടല്ലൊ..?

ആക്ച്വലി, ഞാന്‍ ഷാവേസണ്ണന്റെ, അമ്മായിടെ അനിയന്റെ ഒരു മൂത്ത മോന്‍ ചിലീലുണ്ട്‌.. ആ പുള്ളീടെ അപ്പൂപ്പന്റെ അനിയന്റെ വകേല്‍ ഒരു മരുമകനായി വരും...
അല്ലേല്‍ പറഞ്ഞു വരുമ്പൊ, ഈ പൂലോകത്തിലെ എല്ലാരും ബന്ധുക്കള്‍ ആല്ലായൊ..?

ആമേന്‍..

സുനില്‍ said...

മിടുക്കാ, ഇങ്ങനെ ഒരു മിടുക്കന്‍ ഇവിടെ ഉണ്ടെന്ന്‌ പ്രൊഫൈല്‍ നോക്കിയപ്പോഴാ‍ാണ് മനസ്സിലായത്‌. അപ്പോ നമുക്ക്‌ ഒരു കഥകളി ബ്ലോഗ് തുടങുകയല്ലേ? ദില്‍ബനും കൂടാമെന്നേറ്റിട്ടുണ്ട്‌. (എന്റെ ലേറ്റസ്റ്റ് പോസ്റ്റ്‌ കണ്ടോ മിടുക്കാ?) മിടുക്കാ, മിടുക്കന്റെ അമ്മാത്തെവിട്യാന്ന്‌ ചോദിക്കാന്‍ തോന്ന്‌ണൂ.(തമാശയാണേ...) പറ്റുമെങ്കില്‍ ഒരു കൈനീട്ടമയക്കൂ. എംബിസുനില്‍കുമാര്‍ യാഹൂ ഡോട്ട് കോമിലേക്ക്‌.-സു-

Anonymous said...

:))

G.manu said...

Lot of cartoons came in regarding this incident..but not a one with such satiristic apporach

great...