Thursday, February 08, 2007

വെല്ലുവിളി...

ഡാ, യാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...........

നിങ്ങള്‍ടെ എടേല്‍, ധൈര്യം ഉള്ള ആരേലും ഉണ്ടേല്‍, എന്റെ ഈ കാണുന്ന ബ്ലോഗില്‍ നിന്നും
അറ്റ്ലീസ്റ്റ് ഒരു വരി യെങ്കിലും നീ കോപ്പി ചെയ്ത്, നിന്റെ സൈറ്റില്‍ പൊസ്റ്റ്..
...

ഇനി നെനക്ക് ധൈര്യം ഇല്ലേല്‍ പോട്ട്, ഇത്തരം പരിപാടികളില്‍ എക്സ്പേര്‍ട്ടായിട്ടുള്ള നിന്റെ ശിഷ്യന്മാരുണ്ടെല്‍ അവന്മാരൊട് പറ.. കാണട്ട്....

..

81 comments:

മിടുക്കന്‍ said...

ധൈര്യം ഉള്ളവരുണ്ടേല്‍ വാടെ...!

sandoz said...

വിളിക്കല്ലേ...വിളിക്കല്ലേ....വെല്ലുവിളിക്കല്ലേ.

വിളി ശിഷ്യന്മാരോട്‌ ആയതു കൊണ്ട്‌ ഞാന്‍ വിട്ടു....ആശാന്മാരോടോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ സ്വഭാവം മാറിയേനെ.

[എന്നു വച്ചാല്‍ ഞാന്‍ വീടിനു പുറത്ത്‌ ഇറങ്ങൂല്ലാ എന്ന്...അതു മാത്രമല്ലാ..ഞാന്‍ ആശാന്‍ ആണെന്നു കൂടി ഇതനകത്ത്‌ സൂചന ഉണ്ട്‌-വിശദീകരണം ചോദിക്കലും കൊടുക്കലും ഇപ്പൊ ഒരു ട്രെന്റ്‌ ആണു]

ikkaas|ഇക്കാസ് said...

മുട്ക്കന്റെ വെല്ലുവിളി തെയിപ്പോയി!!
‘ഡീ.. യാഹൂ.. ന്ന് വിളിക്കണം.’
യാഹു പെണ്ണാകുന്നു.

Siju | സിജു said...

:D

വിശാല മനസ്കന്‍ said...

ഞാനുണ്ട്!

ഇവിടത്തെ എല്ലാം ഞാന്‍ അടിച്ച് മാറ്റി എന്റെ ബ്ലോഗിലിടും. നോക്കിക്കോ!

Dilbaasuran said...

ആരാ എന്റെ അമ്മായിയപ്പന്‍ യാഹൂനെ വെല്ലുവിളിച്ചത്? മിടുക്കനങ്കിള്‍..വേണ്ടാ വേണ്ടാ.. വെല്ല് മാത്രം വിളിക്കണ്ടാ.. ങ്ഹാ. :-)

ikkaas|ഇക്കാസ് said...

അദ്ദാണ് കൊഴപ്പം.
ന്നാ ബാ ദില്‍ബാ, മ്മക്ക് ജാനൂനെ വെല്ല് വിളിക്കാം.

സു | Su said...

ആരാടാ അത്? ങേ...അത്രയ്ക്കായോ? വെല്ലുവിളിക്കുന്നോ? ;)

മിടുക്കന്‍, ഡിസംബര്‍ പതിമൂന്നിന് ബ്ലോഗിലിട്ട പോസ്റ്റ് അടിച്ചുമാറ്റും ഞാന്‍.

കുറുമാന്‍ said...

കളിക്കല്ലേ, ഇതിലെ എല്ലാവരികളും ഞാന്‍ ഇന്നെഴുതാന്‍ പോകുന്ന യൂറോപ്പിന്റെ അവസാനത്തില്‍ ചേര്‍ക്കുമ്ം ഞാന്‍. പിന്നെ ഞഞ്ഞാ, മിഞ്ഞാന്നൊന്നും പറഞ്ഞിട്ട് കാര്യല്ല.. കാ കാശ് ഞമ്മ തരുല്ല

sandoz said...

ഇക്കാസേ വെറുതേ പറയല്ലേ....ഞാന്‍ ഇന്നലേം

കൂടി കണ്ടതാ .....യാഹൂനേ.

വിശാലന്‍ കട്ടാ.....കേസാക്കും.

ഇതു ക്രിമിനലാ......അല്ലേ....സിവിലാ.....

Dilbaasuran said...

ഇക്കാസേ.. എന്റമ്മോ ആരെ വിളിച്ചലും ജാനൂനെ വെല്ലുവിളിക്കല്ലേ. പ്രശ്നാവും. ഇന്റര്‍നാഷണല്‍ വാര്‍ ട്രൈബ്യൂണലിലാവും പിന്നെ വാദം കേള്‍ക്കലൊക്കെ. ബുഷിന്റെ രണ്ടാമത്തമ്മാവന്റെ സമ്മന്തക്കാരിയല്ലേ? :-)

ikkaas|ഇക്കാസ് said...

ഇല്ല ദില്‍ബാ, ജാനു നമ്മളു വിചാരിക്കണ പോലൊന്നുമല്ല. വര്‍ത്താനം മാത്രമേ ഒള്ളൂ, കാര്യത്തോടടുക്കുമ്പൊ ഓടും! :D

Dilbaasuran said...

എന്നാല്‍ ചിലപ്പൊ ആവും ഞാന്‍ ഇക്കാസിനെ പോലെ കാര്യത്തോട് അടുത്തിട്ടില്ലാത്തോണ്ട് അറിയാത്തതാവും. യേത്?

ലീവിറ്റ്. ഇവിടെ പ്രശ്നം വെല്ലുവിളിയാണ്. ആരുണ്ട് എന്നോടും മിടുക്കനോടും യാഹൂനോടും മുട്ടാന്‍? (പാണ്ടിലോറിയൊന്നും കൊണ്ട് വന്ന് മുട്ടിക്കരുതേ പ്ലീസ്) :-)

sandoz said...

ഈ ജാനൂന്റെ അടുത്ത്‌ ഒന്നും നടക്കൂല്ലാ....എന്നു പറഞ്ഞത്‌ മനസ്സിലായില്ലാ.ഒന്നു വിശദമാക്കാമോ......ദുനിയേടെ ചേച്ചി പണ്ട്‌ ഒളിച്ചോടി പോയി ജാനൂനെ അല്ലേ ഉദ്ദേശിച്ചത്‌.

ikkaas|ഇക്കാസ് said...

എന്നാ ഞാന്‍ ജാനൂന്റെ കൂടെയാ. ആരുണ്ട് ഞങ്ങളോടു മുട്ടാന്‍?
ദില്‍ബാ, നീയിണ്ടാ?

വിശാല മനസ്കന്‍ said...

‘എന്റമ്മെ‘ എന്നാരും ഉപയോഗിക്കാന്‍ പാടില്ല!!!!

അതെന്റെ യാ...

എന്റമ്മേ @ ജിമെയില്‍.കോം എന്ന് കേട്ടിട്ടുണ്ടല്ലോ?????

ചാക്രതൈ!

ഒക്കെത്തിനെയും ഞാന്‍ കോടതി കേറ്റും.!!

Dilbaasuran said...

ഇക്കാസ് ജാനുവിന്റെ കൂടെയാണെന്ന് പറയാതെ തന്നെ അറിയാം. :-)

ikkaas|ഇക്കാസ് said...

ദില്‍ബാ, ജാനു നീ ഉദ്ദേശിക്കുന്ന തരക്കാരിയല്ലെന്ന് ഞാന്‍ ആദ്യമെ പറഞ്ഞു.
(ഞങ്ങള്‍ക്ക് വിവാദങ്ങളില്‍ താല്പര്യമില്ല)

മിടുക്കന്‍ said...

വിശാലേട്ടൊ.. അതങ്ങ് പള്ളീല്‍ പറഞ്ഞാ മതി,
കോടതീല്‍ പറയേണ്ട..

* * *
എല്ലാവരടേം, എന്റമ്മമാരെ എടുത്തോണ്ട് പൊയാല്‍ ചുറ്റി പോവൂട്ടാ...
(അമ്മമാരെ എവിടെ കൊണ്ടാക്കും എന്നാലൊച്ചിച്ച് നടക്കുന്നവര്‍ടെ നാടാണിത്..)

മിടുക്കന്‍ said...

ഈ ഇക്കാസും ദില്ബനും കൂടെ എന്താണ് പറയുന്നേന്ന് ഒരു പിടീം കിട്ടുന്നില്ല,
ഈ ബാച്ചികള്‍ടെ ഒരൊരൊ പ്രശ്നങ്ങളെ..,
* * *
ഈയിടക്ക് ഒരു വിദ്വാന്‍ എഴുതിയ പ്രണയത്തെകുറിച്ചുള്ള കവിത പോലും എനിക്ക് മനസിലായി വന്നതായിരുന്നു...

Dilbaasuran said...

അമേരിക്കക്കാരി ജാനൂവിന്റെ മലയാളം ഹോട്ടലില്‍ കാപ്പിയടി നടന്നുന്ന് കെക്കണത് നേരാണോ ഇക്കാസേ? :-)

ikkaas|ഇക്കാസ് said...

അതെ ദില്‍ബാ,
ഉഴുന്നു വടേടെ നടുക്കത്തെ തുള ആരോ കോപ്പിയടിച്ചത്രെ! ജാനു ഒരേ കരച്ചിലായിരുന്നു. പിന്നെ നിന്റെ പേരു പറഞ്ഞപ്പഴാ ഒന്നടങ്ങിയത്. :)

വിശാല മനസ്കന്‍ said...

ഇക്കാ‍ാസ്സ്!!!!!!

എന്നെ കൊല്ല്!!

:)

sandoz said...

മുടുക്കാ...ആരേ വേണേല്‍ ...എന്തു വേണേല്‍ പറഞ്ഞോ......ബാച്ചികളെ പറഞ്ഞാ വെവെരം അറിയും.

ദില്‍ബനും ഇക്കാസും കൂടി പറഞ്ഞത്‌ മനസ്സിലായില്ലേ.എനിക്ക്‌ വരെ മനസ്സിലായല്ലോ.ഇനി മനസ്സിലായില്ലെങ്കി പറഞ്ഞു തരാം....

പണ്ട്‌... അതായത്‌,വളരെ പണ്ട്‌.....ജാനു എന്നൊരു[യാഹു അല്ല]എന്നൊരു പെങ്കൊച്ച്‌ ഒളിച്ചോടി പോയി....അവള്‍ടെ കാര്യമാ അവരു പറയണത്‌....നല്ല തറവാട്ടില്‍ പിറന്ന തങ്കം പോലത്തെ കുട്ടി ആയിരുന്നു.[കൃഷ്ണന്‍ കുട്ടിയോ ഗോവിന്ദന്‍ കുട്ടിയുടേയോ കാര്യമല്ല പറയണത്‌]

::സിയ↔Ziya said...

കഷ്‌ടം, ഇദുവരെ ഞാന്‍ അഡിച്ചുമാറ്റി പോസ്റ്റിയതൊന്നും അറിയാത്ത നീ എവഡത്തെ മുഡുഗ്ഗനെഡേ....

Dilbaasuran said...

ഇക്കാസേ,
ജാനൂ പാവമായിരുന്നു (കട്:വിശാലേട്ടന്‍) :-)

ikkaas|ഇക്കാസ് said...

ദില്‍ബാ,
ആ ഉഴുന്നുവടയുടെ നടുക്കത്തെ തുളയും പാവമായിരുന്നു. എന്നിട്ടും ആ കശ്മലര്‍....

മിടുക്കന്‍ said...

വിശാലേട്ടന്‍ തന്നെ കൊല്ലാന്‍ ഇക്കാസിനെ വെല്ലുവിളിച്ചിരിക്കുന്നു...

നാട്ടാരെ ഓടിവായൊ.......
...

മിടുക്കന്‍ said...

സാണ്ടൊസെ,
മോനെ, നെന്നെ പറ്റിയല്ലടാ പറഞ്ഞെ,
ആജീവനന്ത ബാച്ചി മെമ്പര്‍ഷിപ്പെടുത്ത് നടക്കുന്ന ദില്‍ബസുരാദി സ്ത്രീജിത്ത് പ്രഭ്രുതികളൊടാണേ....
..
ഓ ആ ജാനു ...
**

ikkaas|ഇക്കാസ് said...

അയ്യേ.. മിടുക്കന്റെ മിടുക്കൊക്കെ പോയെന്നാ തോന്നണേ :)
വിശാലേട്ടനെ കൊന്ന് കയ്യീക്കൊടുത്തിട്ടിപ്പോ സൂക്ഷം 17 മിനിറ്റ് കഴിഞ്ഞു! അറിഞ്ഞില്ലല്ല്യോ? :D

മിടുക്കന്‍ said...

സിയയേ...
പേരില്‍ ഒരു പിടുത്തം കിടക്കേട്ടേന്ന് വച്ചാല്‍ നീ യൊക്കെ അതിനും സമ്മതിക്കില്ല അല്ലേ.>?

കുറുമാന്‍ said...

ഒരു സംശയം. നാട്ടാരെ, എന്റെ താടി തമനു കോപ്പിയടിച്ചു. ഇത് കോപ്പിറൈറ്റവകാശ ലംഘനമല്ലെ? ഞാന്‍ എവിടെ പരാതിപെടും

Dilbaasuran said...

ഇക്കാസേ,
ഉഴുന്നുവടേന്റെ തുളയെന്താ മോശം സാധനാ? അത് തന്നെ ഉണ്ടാവുമോ? നിങ്ങടെ ചിക്കന്‍ ചില്ലി പോലത്തന്ന്യാവും ജാനൂന്റെ ഹോട്ടലില്‍ കാപ്പിയോടൊപ്പമടിച്ച വടത്തുളയും. പോലീസിനെ വിളിച്ചലുണ്ടല്ലാ. നീ കൊലമരം കൊലമരം ന്ന് കേട്ടിറ്റുണ്ടാ ഇക്കാസേ? (ഞാന്‍ കേട്ടിറ്റില്ല അതാ) :-)

മിടുക്കന്‍ said...

ഇഞ്ചി പെണ്ണ് ഇങ്ങൊട്ട് ഒന്ന് വരണം..
ദാണ്ടെ, താടി വെച്ച ഒരാള്‍ എതാണ്ടൊക്കെ ചൊദിക്കുന്നു...

വിശാല മനസ്കന്‍ said...

“കുറുമാന്റെ താടി തമനു കോപ്പിയടിച്ചു“

ഇത് കോപ്പിറൈറ്റവകാശ ലംഘനമല്ലെ?
അതെ അതെ അതെ!!

തമനു നീതിപാലിക്കുക.

ഏറനാടന്‍ said...

വാക്കത്തി, വെട്ടുക്കത്തി, മലപ്പുറം കത്തി, കൊടുവാള്‍, ഇടിവാള്‍, വട്ടവാള്‍, അരിവാള്‍, ഉറുമി, കഠാര എല്ലാം വാരിക്കോരി തൂക്കികൊടുക്കുന്നു, ആദായ വില്‍പനൈ, ആദായകച്ചോടേയ്‌.. വരൂ, ആരേയും കുത്തിമലര്‍ത്തി ചമ്മന്തിയാക്കാം.. പരീക്ഷിച്ചുനോക്കീട്ട്‌ പൈസ തന്നാമതി

എന്നെ കൊല്ലല്ലേ? ഞാനീ ജാനൂനേം അറീല യാഹൂനേം അറീലാ.

ആകെറീണത്‌ പഴേ ഹിന്ദിപാട്ടാ "ജാനൂ മേരിജാന്‍ ജാനാ ഹിന്ദുസ്ഥാന്‍" & "യാഹൂ.. ജാനാ മേരാകൊയീ ജാനാ കഹാഹേയ്‌, യാഹൂ..."

::സിയ↔Ziya said...

ഞാന്‍ ഉടന്‍ തുടങ്ങുന്ന മരേജ് ബൂറോ ബ്ലോഹില്‍ ദില്‍ബന്‍, ഇക്കാസ്, സാന്‍ഡോ മുതലായവരുടെ പ്രോഫൈല്‍ നിങ്ങള്‍ക്ക് വീക്ഷിക്കാവുന്നതാണ്. ആരും പെണ്ണു കൊടുത്തില്ലേലും വേണ്ടില്ല, പ്രോഫൈല്‍ അടിച്ചു മാറ്റി ശാദിക്കോമിനും വെബ്‌ദുനിയായ്ക്കും കൊടുത്തേക്കല്ല്

::സിയ↔Ziya said...

കുറുവേട്ടനും വിശാലേട്ടനും ശന്തരാകുക. താടിപ്രശ്നം പരിഹരിച്ചാല്‍ത്തന്നെ മുടിയുടെ കാര്യത്തില്‍ ഏതു കോടതീല്‍ കേസു കൊടുക്കും?

sandoz said...

തമനു താടി നീക്കം ചെയ്യണം...അല്ലെങ്കി ദൂതന്മാരെ വിട്ട്‌ കുറുമാനുമായി അനുരഞ്ജന സംഭാഷണത്തിനു തയ്യാറവണം.ഇല്ലെങ്കില്‍ ........

വിശാല മനസ്കന്‍ said...

തമനുവും ഒളിവില്‍!

മിടുക്കന്‍ said...

വെബ് ദുനിയേടെ ദെല്ലാളന്മാരെ ആരേം കാണുന്നില്ലല്ലൊ..

മിടുക്കന്‍ said...

തമനുസ്.. നീ എവിടെ..
താടി വച്ച് ഇവിടെ വരാന്‍ ധൈര്യം ഉണ്ടോ..?
അല്ലേല്‍ വേണ്ട... ഇതിനുമുമ്പിലത്തെ, ദില്‍ബൂസ് തട്ട് കടെല്‍ വന്നാലും മതി...

sandoz said...

തമനു ഫുള്ള്‌ വാങ്ങിക്കാന്‍ പോയിട്ടുണ്ട്‌.കിട്ടിയാല്‍ ഉടനേ കുറുമാനുമായുള്ള ചര്‍ച്ച ആരംഭിക്കുന്നതാണു.

ഞാന്‍ ആണു മീഡിയേറ്റര്‍.

മീഡിയേറ്റര്‍ സ്ഥാനം വേണമെങ്കില്‍ ആര്‍ക്കെങ്കിലും മാറിത്തരാം.......

പക്ഷേ ഫുള്ള്‌ ഞാന്‍ കൊണ്ടുപോകും.

:: niKk | നിക്ക് :: said...

ഈ വരികള്‍ ഞാനിന്നലെ ഒരു സൈറ്റില്‍ കണ്ടായിരുന്നല്ലോ ... hotmale il anennu thonnunnu :P

ഏറനാടന്‍ said...

തമനു താടി നീക്കം ചെയ്താലും രക്ഷപ്പെടൂംന്ന് തോന്നുന്നുണ്ടോ? അപ്പോ ചിലപ്പോ കേസ്സും കൊണ്ടൊരാള്‍ വന്നേക്കാം, നമ്മുടെ ഗന്ധര്‍വഗുരു!!!
താടിയില്ലാത്ത തമനൂം ഗന്ധര്‍വര്‍ക്കും ഒരേ ഛായ!
:))

sandoz said...

അതുശരി....അങ്ങനേം ഒരു പ്രശ്നമുണ്ടോ........അല്ലാ....ഏറനാടന്‍ എന്താ പറഞ്ഞോണ്ട്‌ വരണത്‌.......

മിടുക്കന്‍ said...

ശ്രീജിത്ത്, കേരളാ മാട്രിമോണിയലില്‍, രമ്യേടെ, (സൂര്യാ ടിവി) പ്രൊഫൈല്‍ കണ്ട്, യാഹൂനേം, ജാനൂനെം ഒക്കെ മറന്ന് നാടുവിടുന്നു...
യുവര്‍ ഓണര്‍, ഇതും കുറ്റകരമല്ലേ..?

ഏറനാടന്‍ said...

അതോ, സാന്‍ഡൂസേ വേറൊന്നുമല്ല: എന്റെ കണ്ണടയിലൂടെ നോക്കിയപ്പോള്‍ തമനു ഗന്ധര്‍വനാവുന്നു. കണ്ണട എടുത്ത്‌ തുടച്ച്‌ വീണ്ടും വെച്ചുനോക്കുമ്പോള്‍....! തമനു തഥൈവ!!

KANNURAN - കണ്ണൂരാന്‍ said...

ദേ സക്കീന പണിപറ്റിച്ചൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

ഏറനാടന്‍ said...

എല്ലാ നിയമവശങ്ങളും കലക്കികുടിച്ചതാവാം അല്ലേ സക്കീനാ വക്കീലിനിത്ര ധൈര്യം! ഇനി മുടുക്കന്‍ എങ്ങനെയിതിനെ കാണുമെന്ന് കണ്ടറിയാമെന്നല്ലാതെ... എനിക്കൊന്നും പറയാനില്ല.
http://njanneenammal.blogspot.com/2007/02/blog-post_08.html

ഏറനാടന്‍ said...

50 അടിച്ചേയ്‌ സമ്മാനമുണ്ടോ?

വിവി said...

ആരിണ്ട്രാ .. ന്റെ ലില്ലിക്കുട്ടീടെ തന്ത യഹൂമ്മാനോട് മുട്ടാന്‍. വേണ്ട്രാ..വേണ്ട്രാ..എറച്ചീമ്മെ മണ്ണ് പറ്റികാണ്ട്ര് പോടാപ്പാ..“ അമ്മറുഗേന്ന് ഇമ്മ്മറുഗേല്‍ക്ക് ഗുച്ചാന്‍ വിളിച്ച് വന്ന്, ഒട്ടിയ ഡാക്കള്‍ മാറിനിന്ന് ഒട്ടാത്ത ഡാക്കള് മുന്നി നിന്ന് അരേന്ന് ടൂളെടുത്ത് പള്ളയില്‍ പാളിച്ച് ഗളഗളേന്ന് ചോരവരുത്തിയ പെരമാറ്റ പാരമ്പര്യം ള്ള യഹൂ ഏളേപ്പനോടാ കളി”
വിശാലാ ധൈര്യം ഉണ്ടെകില്‍ ഈ “മണ്ണുത്തി-കാളത്തോട്” തൃശ്ശൂര്‍ ഭാഷ മലയാളത്തിലാക്ക്..കാണട്ടേ മിടുക്ക്..
അപ്പ “ആമ്പല്ലൂര്‍ സൈറണ്‍ ഊതാനല്ലാണ്ട് പിന്നെ എന്തിനാ?”

sandoz said...

അയ്യോ..പോയേ
അയ്യയ്യോ പോയേ
മിടുക്കന്റെ ബ്ലോഗ്‌
വക്കീലു പൊക്കി

::സിയ↔Ziya said...

ശ്രീജി കര്‍ണാടകത്തിലൊരിടത്തു സെറ്റില്‍ ചെയ്യുന്നു. ഒരു കുഡകു കാരി അവനെ വളച്ചെടുത്തെന്നാ...
ആ എനിക്കൊന്നുമറിയത്തില്ല

ഏറനാടന്‍ said...

ആരും നടക്കല്ലേ..ല്‍ ഇരിക്കല്ലേ, വയറെളകും, കരകരാ സൗണ്ടും നാറ്റവും വരും!!

(ഒരു നേര്‍ച്ചപ്പറമ്പീലെ അനൗണ്‍സ്‌മെന്റാട്ടോ ഇത്‌, ഇനിയതും കോപ്പിയടിച്ചൂന്ന് പറഞ്ഞോണ്ട്‌ ആരുണ്ടേടാ ഇവിടെ ച്വോദിക്കാന്‍!!)
:))

വിവി said...

ഏറനാടാ മറ്റേ അനൊണ്‍സ്മെന്റ്സ് ഒക്കെ മറന്ന ഗഡീ യേത്?
“വടക്കു വശ്ത്തിരിക്കുന്ന . . .. ആനയ്ക്ക് കയറാന്‍ പാകത്തില്‍ ....”
“കമ്മറ്റിയുമായി ബന്ധപ്പെട്ടവര്‍ സ്റ്റേജിന്റെ പുറകിലേയ്ക്ക്...”

തമനു said...

കുറുമാനേ ഇതു കുറുമാന്റെ താടി അല്ല. ഇതു വേറേ സാധനം. അല്ലെങ്കില്‍ തന്നെ അടിച്ചുമാറ്റാനാണെങ്കില്‍ തന്നെ വേറെ നല്ല ആണുങ്ങടെ താടി അടിച്ചു മാറ്റിക്കൂടെ, എന്തിനാ ഈ ചവര്‍ അടിച്ചു മാറ്റാന്‍ പോകുന്നേ. പിന്നെ സൈഡില്‍ക്കൂടി നോക്കുമ്പോ ഒരു ഛായ്‌ തോന്നും , ഛേ ... ഛായ തോന്നും.

മാത്രമല്ല ഞാന്‍ ഇന്ന്‌ ബുള്‍ഗാനി ഇങ്കിന്റെ ചേര്‍പ്പുളശ്ശേരി ഓഫീസില്‍ വിളിച്ചപ്പോള്‍ അവരാരും ഇല്ലായിരുന്നു. അവിടെ മെസ്സേജില്‍ കെടക്കുന്ന അഡ്രസ്‌ കുമാരപുരത്തേം. എവിടെയായാലും ഹെഡ്‌ ഓഫിസ്‌ മൂക്കളശ്ശെരിയില്‍ തന്നെ ആയതിനാല്‍ ഇതിന്റെ നിയമം എല്ലാം ഒന്നു തന്നെ ആയിരിക്കും. സംശയം ഒണ്ടെങ്കി ദാ ഇവിടെ നോക്കുക. നിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

ഏറനാടന്‍ said...

"ലക്ഷണമൊത്ത കൊഴുത്തിരുണ്ട, പൊട്ടുതൊട്ടൊരാന സ്‌റ്റേജിന്റെ പുറകുവശത്ത്‌ വന്നിട്ടുണ്ട്‌. തിരക്കിനിടേല്‌ ഒടമസ്ഥനെ കാണുന്നില്ലാന്നും ചൊല്ലികരയാണ്‌ ഈ ആനച്ചി! ആരെങ്കിലും ഒരു തുവാലയുമായി വന്നാല്‍ തുമ്പികൈയില്‍ കെട്ടിയിട്ട കുപ്പീലെ ഒരൗണ്‍സ്‌ തരുന്നതാണ്‌!!"

(ഇതു കോപ്പിയടിയല്ല വിവി ഗഡീ.. വെല്ലുവിളിച്ചാലിനിയും പടച്ചുവിടും അപ്പപ്പം തുണ്ടുകഥൈകള്‍!)
:))

RR said...

ആ ലിങ്കില്‍ എന്താ തമനു?? ഞാന്‍ പോയതും ഇല്ല ഒന്നും കണ്ടതും ഇല്ല ;)

ഇടിവാള്‍ said...

തമനുവേ, അതൊരൊന്നൊന്നര രണ്ടു കമന്റു തന്ന്യാര്‍ന്നൂട്ടാ...

ഞാനാ ലിങ്കില്‍ പോയി നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു.. ഈ കാപ്പി റൈറ്റ് കാപ്പി റൈറ്റ് എന്നൊക്കെപ്പറഞ്ഞു വിശദീകരിക്കണമെങ്കില്‍, ഇങ്ങനെതന്നെ വിശദീ “കരിക്കണം” ട്ടാ.. അടിപൊളി !

വിവി said...

ഒരു ലാംഗ്വേജ് കണ്വെഷന്‍ വെല്ലുവിളി മുകളില്‍ കിടപ്പുണ്ട് .. വിശാലനിട്റ്റത.. ചക്കില്ലെങ്കില്‍ കൊക്ക്.. ദൈര്യള്ള ആരെങ്കും അത് മലയാളത്തിലാക്ക്. എന്നിട്ട് സൈറണ്‍ എന്തിനാണെന്ന് പറ. ഒരു ഫുള്‍ ബോട്ടിലില്‍ 1/2 ക്വാര്‍ട്ടര്‍ വോഡ്ക ആണ് സമ്മാനം

വിവി said...

* കണ്‍‌വെര്‍ഷന്‍ (തിരുത്തുണ്ട്)

വേണു venu said...

സധൈര്യം മിടുക്കോ,
ദാ വെല്ലുവിളിക്കുന്നു.
രാഹു
ഇതിപ്പം വകുപ്പേതാ.. പരസ്യമായൊ...അതോ കോപ്പിയടിയോ.

ഇടിവാള്‍ said...

വിവ്യേ.. കൊഴലൂത്തിനല്ലേ....

മറ്റേ കൊലപാതകം കേസിലെ സാക്ഷി ജോണ്യേട്ടന്‍ പൂശീതല്ല ദദ്?? ;)

ഏറനാടന്‍ said...

ആരെങ്കിലും അവിടെ പോയോ? എനിക്ക്‌ പോവണമെന്നുണ്ടായിരുന്നു. പിന്നെ ആ ഛായെന്ന തമനുവിന്റെ കള്ളനോട്ടം കണ്ടപ്പം മാണ്ടാന്ന് തോന്നി. പടച്ചോനാണേ, ഞമ്മളാ ഏരിയാക്കേയ്‌ എത്തിനോക്കീട്ടില്ല. എന്താ അവിടെയുള്ളത്‌? ചുവപ്പുകളറിലെന്തോ ഉണ്ടോ അവിടെ? കണ്ടിട്ടില്ല, പറഞ്ഞുകേട്ട്‌...

sandoz said...

തമനൂ,
എനിക്ക്‌ തമനു പറയുന്ന ആക്ടിനോട്‌ യോജിക്കാന്‍ കഴിയില്ലാ......1978-ലെ ഞെക്കല്‍ അക്ട്‌ ബാര്‍ 33 പ്രകാരം ഇതു ഇന്‍ഫ്രിങ്ങിവിറ്റി ആക്ടിനു കീഴില്‍ മാത്രമേ ഒതുങ്ങുകയുള്ളൂ.

::സിയ↔Ziya said...

ഇടിവാളിന്റെ ഉച്ചിക്കു തമനൂന്റെ വാളുവീണു...എന്നട്ട് വീണടത്തു കെടന്നൊരുരുളല്‍...ഇഡിഗഡീ ഞാനൂടെ വരാം ഉരുളാന്‍ ഹി ഹി ഹി

ഇടിവാള്‍ said...

ആ ലിങ്കിലു കമ്പ്ലീറ്റ് കാപ്പിറൈറ്റിന്റെറ്റ് കിടപ്പ്pം ഇരീപ്പും വശങ്ങളാ ഏറനാടാ....

കോപ്പിയടിച്ചവരെ തൂക്കിക്കൂല്ലുന്ന വീഡിയോ ക്ലിപുകളും ഫോട്ടോസുമെല്ലാമുണ്ട് ! കണ്ട്‌ട്ട് പേട്യായ്യീട്ടാ.. ഹൌ!

പിള്ളേരൊന്നും ആ സൈറ്റിലു പോവണ്ടാട്ടാ.. ആകെ അല്‍ക്കുല്‍‌ത്ത് ആവും !

വിവി said...

ഇടിവാളേ,
ഈയ്യ് മുത്താഡാ..മണി മുത്ത്..
സമ്മാനം അനക്കന്നെ.. ന്നാ പിടിച്ചോ.
{സഫ്യത..കൈപ്പള്ളീടേ സഫ്യത പാലിച്ചോണ്ട് വെറും കാലിക്കുപ്പി മാത്രം സമ്മാനം. സാക്ഷി ജോണ്യേട്ടന്‍ കീ ജയ്..യാ..ഹൂ ജയ് വിളിക്കിനെടോ}

കുറുമാന്‍ said...

ശ്ശെ, തമനു തന്ന ലിങ്കിലുപോയപ്പോഴല്ലെ കാര്യങ്ങള്‍ അറിയുന്നത്. ഇത് പണ്ടേ അറിഞ്ഞിരുന്നെങ്കില്‍, എന്റെ ഈ ഊശാന്‍ താടിയുടേ കോപ്പി റൈറ്റിനു പിറകിലും മുന്‍പിലും പോകില്ലായിരുന്നു. വെറുതെ പൊല്ലാപ്പൊക്കെ ഉണ്ടാക്കി. ഇപ്പോ പട്ടികിടന്നിടത്ത് പൂട പോലുമില്ലാതായല്ലോ കര്‍ത്താവേ.

പൊതുവാള് said...

തമന്വേ,
ആനയ്ക്കു കുഴി കുത്തിയ കുഴിയാനയാണല്ലോ ജ്ജ്.
ഏറനാടന്‍ ആദ്യം പോയി തലയും കുത്തി വീണു,അതില്‍പ്പറ്റിയ പരിക്കിന്റേതാ ഇപ്പോ വിളിച്ച് പറയുന്നേ.

ഇടിവാള്‍ said...

അപ്പോ ഞാന്‍ കട്ടോം പടേം മടക്കി കുടുമ്മത്തിക്ക് തെറിക്ക്യാട്ടാ ഡാവോളേ..

ഇന്നേക്ക് വീകെന്‍ഡ്... അല്പസമയത്തിനു സേസം ബാക്കി തൊടരാം..

ദില്‍ബാസുരന്‍ said...

തമനുച്ചേട്ടന്‍ തന്ന ലിങ്ക് ജാനൂ ഇപ്പോഴാണത്രേ കണ്ടത്. നിയമം അറിയാതെ ഞാനെന്തൊക്കെയോ ചെയ്തൂന്ന് പറഞ്ഞ് രണ്ട് കരച്ചിലായിരുന്നു. ആദ്യത്തേത് പത്ത് മിനിറ്റും രണ്ടാമത്തേത് എട്ട് മിനിറ്റും നീണ്ട് നിന്നു. ഇപ്പൊ മാപ്പ് പറയാന്‍ പറ്റിയ ആളുകളെ തപ്പി നടക്കുന്നു. അങ്ങോട്ട് ചെല്ലുന്നോ?

മിടുക്കന്‍ said...

ഞാന്‍ ഇന്നലെ വീട്ടില്‍ പോയാരുന്നു...
ഇവിടെ ആകെ ഒരു വെടിക്കെട്ട് പരുവം ആയല്ലൊ..

സ്വന്തം ബ്ലോഗിന്റെ അവസ്ഥ ഇങ്ങനെ ആയല്ലൊ.. ഭഗവാനെ,
* *
യാഹൂ‍ൂ... നീ ഒന്നൊന്നര തന്നെ...

തമനു said...

കുറുമാനേ .. ഇതിപ്പോ നമ്മള്‍ തമ്മിലടിച്ചു തീക്കേണ്ട പ്രശ്നമല്ല. ഇതൊരാഗോള പ്രശ്നമല്ലേ .. അതു കൊണ്ട്‌ ഇതിനെപ്പറ്റി നമുക്ക്‌ ഒന്നിച്ചിരുന്ന്‌ ചര്‍ച്ചചെയ്യാം. സാന്‍ഡോസേ മോനേ തണ്ണീര്‍പ്പന്തലുകളിലെല്ലാം വിളിച്ചു പറ, പിന്നെ തെകഞ്ഞില്ലാ തെകഞ്ഞില്ലാ ന്ന്‌ പറയരുത്‌. ദില്‍ബൂ ജാനൂനേം വിളിച്ചോ, മാപ്പും പറഞ്ഞ്‌ കണ്ണീരും തൊടച്ചേക്കാം. ഇക്കാസിനെ അടുപ്പിക്കണ്ടാ..

എനിക്കെതിരെ കേസ്‌ കൊടുത്താ കാശായിട്ട്‌ അഞ്ചു പൈസ കിട്ടില്ല. അതോണ്ട്‌ കാശൊള്ള താടിക്കാരെ തപ്പിപ്പിടിച്ച്‌ നമുക്ക്‌ കേസ്‌ കൊടുക്കാം. നഷ്ടപരിഹാരോം വാങ്ങാം. ആ അഗാസിക്ക്‌ ഒണ്ടായിരുന്നു, അങ്ങേരതങ്ങ്‌ വടിച്ചു കളഞ്ഞു, കശ്മലന്‍. അല്ലേക്കൊറച്ചു കാശൊത്തേനേം. സാരമില്ല നമുക്കു തപ്പിപ്പിടിക്കാം.

ഈ കാര്യങ്ങളിലൊക്കെ ചര്‍ച്ചയ്ക്കു സമ്മതമാണെങ്കില്‍ സ്ഥലം ഏതാന്ന്‌ ഏറനാടനേം, വെള്ളത്തിന്റെ ലിസ്റ്റ്‌ സാന്‍ഡോസിനേം ഒന്ന്‌ അറിയിച്ചേര്‌.

ഗന്ധര്‍വന്റെ കാര്യം പ്രശ്നമല്ല. അങ്ങേര്‌ എന്തു പറഞ്ഞാലും എതിര്‍ക്കുന്ന ഒരു വീര ശൂര പരാക്രമിണിയെ എനിക്കു കണ്ടു പരിചയമുണ്ട്‌. സഹായം അഭ്യര്‍ത്ഥിച്ചോളാം, പിന്നെ അടിയും കേസും ഒക്കെ അവരു തമ്മില്‍ ആയിക്കോളും.

മിടുക്കന്‍ said...

എന്ത്..?
ഇവിടുന്നാരെങ്കിലും എതാണ്ടൊക്കെ എടുത്തോണ്ട് പൊയെന്നൊ..???

ആരെവിടെ..!!
..
..
..
(ആരൂല്ലേ..??)

sandoz said...

തമനൂസ്‌...എല്ലാ പന്തലിലേക്കും അറിയിപ്പ്‌ കൊടുത്ത്‌ കഴിഞ്ഞു.....ആംബുലന്‍സ്‌ സൗകര്യം ഉള്ള പന്തലുകള്‍ ആണു[ചര്‍ച്ച കൊടും പിരി കൊണ്ടാലോ]
മുടുക്കാ....ഈ പോസ്റ്റ്‌ ഏത്‌ വഴിക്കൊക്കെയാ പോയേന്ന് വല്ല പിടിത്തോം കിട്ടിയോ.......വലതു കാല്‍ വച്ച്‌ ആദ്യം കേറിയത്‌ ഞാന്‍ അല്ലേ.......ഇങ്ങനെ ഇരിക്കും എന്നോട്‌ മുട്ടിയാ.

മിടുക്കന്‍ said...

സാണ്ടൊ...
മോനെ കൊട് കൈ...
..
പിന്നെ, യാഹൂ ഇഷ്യുവില്‍ എന്റെ ക്ലയിന്റ്റ്സ് ശ്രീ ബുഷ്, കുമാരി റൈസ്, കുമാരി പത്മ, മുതലായവര്‍ മ്മടെ കൂടെ ഉണ്ടാകും എന്ന് എന്നെ ഇന്നലെ വീട്ടില്‍ വന്ന് അറിയിച്ചാരുന്നു...
**
ഇവരെ കൂടാതെ, ബൂലൊക പുലികള്‍ ഒക്കെ നമ്മടെ കൂടെ ആയതിനാല്‍, ഏറെ താമസിയാതെ, അമേരിക്കാ ജംങ്കഷനില്‍ (കൊടകരേലെ ശാന്തി ജംങ്കഷനേക്കാളും കൊറച്ചോടെ കണ്ടേക്കും..) ഉള്ള യാഹൂ ചേട്ടന്‍ ഇന്ന് ഏതാണ്ട് ഉച്ചയോടെ കടയും പൊളിച്ച് പോയേക്കുമെന്ന് തോന്നുന്നു..
..
പിന്നെ മ്മടെ താടിക്കാര്‍ടെ ഇഷ്യു...
അത് ന്താ പ്പോ ചെയ്ക..??

പച്ചാളം : pachalam said...

താടിക്കേസ്, അതിനിപ്പൊ ഒറ്റ വഴിയേ ഉള്ളൂ.
രണ്ട് താടീം വടിക്കട്ടെ.
എന്നിട്ടാദ്യം താടി വരുന്നാള് നമ്മ ആള്, മറ്റേ ആള് ഡൂപ്ലി. :)

അഗ്രജന്‍ said...

കുറുമാന്‍, തമനു, കമന്‍റ് വൈകിയതിനു ക്ഷമിക്കണം. ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിനായ് ഞാന്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എന്തെങ്കിലും പറയാം എന്നു കരുതിയാണ് ഇത്രേം താമസിച്ചു പോയത്.

ബുള്‍ഗാന്‍ താടി എങ്ങിനെ ഈ ചിത്രത്തില്‍ വന്നു എന്ന് മനസ്സിലാകാത്തവര്‍ക്കായി ഒന്ന് പറയട്ടെ.
കുറുമാനും തമനുവും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഈയൊരു താടിയുടെ കോപ്പീറൈറ്റ് നിയമവശങ്ങള്‍ നോക്കുകയാണെങ്കില്‍, പ്രസ്തുത താടി ഫഞ്ച് പൌരനായിരുന്ന നിക്കാളോ ബുള്‍ഗാ എന്ന വ്യക്തി തുടങ്ങി വെച്ച ഒരു സംരഭമാണ്. പഴയ ബ്ലേഡ് വെച്ച് ക്ഷൌരം തുടങ്ങിയ നിക്കാളോ പാതിവഴിയില്‍ വെച്ച് ബ്ലേഡിന്‍റെ ‘അമൂര്‍ച്ച’ കാരണം അത് തുടരാനാവാതെ വരികയും തദ്വാര ഇന്നു കാണുന്ന പരുവത്തിലുള്ള ബുള്‍ഗാനിയുടെ ആകൃതിയില്‍ ക്ഷൌരം അവസാനിപ്പിക്കുകയും ആണുണ്ടായത്. ഇതാണ് ഇന്നു കാണുന്ന ബുള്‍ഗാനി താടി അഥവാ ഫ്രഞ്ച് താടി എന്നറിയപ്പെടുന്ന ഈ തടികളുടെ ഉത്പത്തിക്ക് കാരണമായത്.

ഇനി പ്രശ്നത്തിലേക്ക് കടക്കാം, ബാര്‍ദുനിയാ എന്ന ബാര്‍ബര്‍ ഷോപ്പില്‍ താടിവടിക്കാനായി ചെന്ന തമനുവിനെ അവിടുത്തെ ജൂനിയേര്‍സ്സ് ക്ഷുരകന്‍ പിള്ളേര്‍ കൈകാര്യം ചെയ്തപ്പോള്‍ വന്ന ഒരു കൈപ്പിഴവാണ് ഇതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മറിച്ച്, ക്ഷൌരത്തിന്‍റെ പാതി വഴിയില്‍ വെച്ച് പ്രകൃതിയുടെ വിളിക്കുത്തരം കേട്ട തമനു ബാര്‍ദുനിയായില്‍ നിന്നും വാക്കൌട്ട് നടത്തിയത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നും ജനസംസാരമുണ്ട്.

അപ്പോള്‍ എന്താണ് ഇനി പ്രതിവിധി? ആ മേഖലയിലെ എല്ലാ ഡാഷുകളേയും
സമൂലം പിഴുതെറിയുവാന്‍ ഈയവസരത്തില്‍ കുറുമാനും തമനുവും തയ്യാറാവുന്നതായിരിക്കും ഈ പ്രശ്നത്തിനൊരു പരിഹാരമാവുക എന്നാണറിയാന്‍ കഴിഞ്ഞത്. കുറൂ, തമനൂ, അനുരഞ്ജനം അല്ലേ നല്ലത്?

Anonymous said...
This comment has been removed by a blog administrator.