Saturday, November 24, 2007

ലംഘനം

പോലീസ് അറസ്റ്റ് ചെയ്തവരെ, പോലീസ് സ്റ്റേഷനില്‍ ചെന്ന് ഇറക്കി കോണ്ട് വന്നാല്‍ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം ചെയ്തതാകുമോ..?



അങ്ങനെയെങ്കില്‍ മന്ത്രി എന്ത് സത്യപ്രതിജ്ഞയാണ്‍് ചെയ്തത്..?

“... കേരള സംസ്ഥാനത്തിലെ ഒരു മന്ത്രി എന്ന നിലയില്‍, പോലീസ് സ്റ്റേഷനില്‍ നിന്നും ആരേയും ഇറക്കി കൊണ്ടുവരില്ല” എന്ന് നേരേ അങ്ങ്‌ കാച്ചിയതോ മറ്റോ ആണോ..?



അതോ.. ..നിയമത്തെ നിയമത്തിന്റെ വഴിയേ വിടുമെന്നും മന്ത്രി എന്ന നിലയില്‍ അതിന്റെ എടേ കേറി നോക്കത്തില്ലെന്നൊ മറ്റുമുള്ള ഒരു ഒഴുക്കന്‍ പ്രതിജ്ഞയാണോ ?



ഇനി അതോ‍, സ്വജനപക്ഷപാതപരമാ‍യി ഒന്നും ചെയ്യില്ല്ലെന്നോ മറ്റോ ആ‍ണോ....?



പ്രതിജ്ഞയുടെ ഫുള്‍ ടെക്സ്റ്റ് ആ‍രുടേയെങ്കിലും കയ്യിലുണ്ടോ...??



* * * * * ** * * * *


ഇനി നമ്മടെ മന്ത്രിമാ‍ര്‍ പ്രതിജ്ഞ ലംഘിച്ചെന്ന് തന്നെ കരുതുക, അങ്ങനെയെങ്കില്‍ അവര്‍‌ രാജിവെക്കേണ്ട കാര്യമുണ്ടോ....?

കാ‍രണം അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കെയറോഫിലൊന്നുമല്ലല്ലോ.. പ്രതിജ്ഞ ചെയ്തിരിക്കുന്നത്‌...

അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ലല്ലോ..?

ചിലര്‍ ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നു.

മറ്റു ചിലര്‍ പര്‍ട്ടിക്കുലര്‍ ദൈവങ്ങളുടെ പേരെടുത്ത്‌ മാത്രം പറന്‍ഞ്ഞ്‌ അവരുടെ കെയര്‍ ഓഫില്‍ മാത്രം ഉറപ്പ്‌ നല്‍കുന്നു..

ചിലരാകട്ടെ, സ്വന്തം പേരില്‍ ചെയ്യുന്നു...

ആര്‍ക്കും തൊന്നിയപോലെ ചെയ്യാവുന്ന ഒന്നാണ്‌, ഈ പ്രതിജ്ഞ എന്നത്‌, എന്നാ‍ണ് ഇതില്‍‌ നിന്നും മനസിലക്കുന്നത്.


അപ്പോള്‍, ഈ പ്രതിജ്ഞ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ ആരുടെ പേരിലാണോ അത്‌ ചെയ്തത്‌ അവര്‍ കൊടുത്തോളും..

അല്ല, അങ്ങനെ അല്ലേ വേണ്ടേ..?
ഇതില്‍ ജനങ്ങള്‍ വിശിഷ്യ രമേശ്‌ ചെന്നിത്തല കെറുവിക്കുന്നത്‌ എന്തിന്‌..?
മന്ത്രി നമ്മളെ ആരേം പറ്റിച്ചിട്ടില്ലല്ലോ..?...

പിന്നെ കോടതിയില്‍ കേസ്‌ കോടുത്താല്‍, കോടതിക്കെന്ത്‌ ചേദം,
കാരണം കോടതിയുടെ പേരില്‍ ഒരു ഉറപ്പും ആരും ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ

..ഇനി ഇതൊരു ഭരണഘടനാലംഘനം ആകുന്നതെങ്ങിനേ..?
തോന്നിയപോലെ പ്രതിജ്ഞ ചെയ്യാന്‍ അവസരം കോടുത്തിട്ടല്ലേ..?
ഇനി മുതല്‍ എല്ലാവരും ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞ ചെയ്യട്ടെ...!
എന്നിട്ട്‌ പോരെ, കോലാഹലം..

Wednesday, November 21, 2007

ഗ്ലോബലൈസേഷന്‍

ഈ ഗ്ലോബലൈസേഷന്‍ എന്നത് ഒരു അവസ്ഥയാണ്.
മഞ്ഞുകാലം പോലെ, മഴക്കാ‍ലം പോലെ...
അതിനെ ഒരു മതില്‍ കെട്ടി തടഞ്ഞു നിര്‍ത്താമെന്ന് കരുതുന്നതാണ് ഏറ്റവും മൌഡ്യം.

നല്ല കമ്പിളി പുതച്ച് മഞ്ഞുകാലത്തിനെ നമ്മള്‍ നേരിടുന്ന പോലെ,
റെയിന്‍ കോട്ട് ഇട്ട് മഴക്കാലത്ത് ജീവിക്കുന്ന പോലെ, ഗ്ലൊബലൈസേഷനെ നേരിടുകയാണ് വേണ്ടത്...!

എങ്കിലോ, ഇവിടെ അതിനെ എതിര്‍ക്കുന്ന മിടുക്കന്മാര്‍ ഇതിനെ നേരിടാന്‍, അതിജീവിക്കാന്‍
ഒരു തോര്‍ത്തിന്റെ കഷ്ണം പോലും കയ്യില്‍ കരുതുന്നില്ല...

കംബിളി പുതച്ച് മഞ്ഞുകാലം ആസ്വദിക്കുന്ന പോലെ, എന്ന് നമ്മള്‍ മലയാളികള്‍ക്ക് ഗ്ലോബലൈസേഷനെ ആസ്വദിക്കാം സാധിക്കും..?

Saturday, October 27, 2007

വാടകയ്ക്ക് ഒരു തീവണ്ടി....!

മനൊരമയിലാണ് വാര്‍ത്ത കണ്ടത്...!
ഇത് തകര്‍ത്തു...! ലാലു അങ്കിള്‍...!
ഇനി നമുക്ക് വേണ്ടത് തീവണ്ടി സ്റ്റാന്റുകള്‍ ആണ്...!

നിരവധി തീവണ്ടികള്‍, നിരനിരയായി... നിങ്ങടെ തൊട്ടടുത്തുള്ള തീവണ്ടി ആപ്പീസില്‍ കിടക്കുന്നത് ഒന്ന് ആലൊചിച്ചു നോക്കു...!
ഒന്ന് ചെന്നൈക്ക് പോണമെങ്കില്‍, ദില്ലിക്ക് പോണമെങ്കില്‍, ഒരു വണ്ടി ബുക്ക് ചെയ്യുക.. കയറി ഇരിക്കുക.. അത്ര തന്നെ....!

ഹോ..! ആലൊചിചിട്ട് മേല...!
തോന്നിയവാസം തീവണ്ടി ഓടിച്ച് ട്രാഫിക് തെറ്റിക്കുക...!
തീവണ്ടി ട്രാഫിക് പോലീസിനെ വെട്ടിച്ച് വണ്ടി ഓടിക്കുക..!
അങ്ങനെ ഒരു മധുര മനൊജ്ഞ സുന്ദര മനോഹര കാലം ...!

Wednesday, September 26, 2007

ഫുള്‍ മലയാളി

ലോകകപ്പ് നേടിയ 20-20 ക്രിക്കറ്റ് ടീമംഗം, ശ്രീശാന്തിന് 5 ലക്ഷം രൂപ സമ്മാനം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു, കാരണം അവന്‍ ഫുള്‍ മലയാളി ആണ്.
(ഇറ്റീസ് ബികോസ് , ഹിസ് ഫാദര്‍ ആന്റ് മദര്‍ ഇസ് മലയാളി,.. )

ഒപ്പം, റോബിന്‍ ഉത്തപ്പ എന്ന മിടുക്കന്, 3 ലക്ഷമേ സമ്മാനമായുള്ളു. കാരണം അവന്‍ ഹാഫ് മലയാളി ആണ്. എന്തെന്നാല്‍ ഇഷ്ടന്റെ അമ്മ മാത്രമേ മലയാളി ആയുള്ളു..

അഹ ഹ.. ബാക്കി 2 ലക്ഷം വേണെങ്കില്‍ അവന്റെ അച്ഛന്റെ സര്‍ക്കാര്‍ കൊടുക്കട്ടെ അല്ലേ..?
....
എന്നാലും എന്റെ അച്ചുമാമ്മാ, പന്തിയില്‍ പക്ഷാഭേദം ബോറായിപ്പോയി..
കാശു കൈയിലില്ലായിരുന്നേല്‍, കൊടുക്കേണ്ടായിരുന്നു...
ബാക്കി കളിച്ച മിടുക്കന്മാര്‍ക്കൊക്കെ കിട്ടാത്ത പോലെ, കേരള സര്‍ക്കാറിന്റെ ഒരു സമ്മാ‍നം കിട്ടാന്‍ യോഗം ഇല്ലെന്ന് കരുതിക്കൊണ്ടേനെ, പാവം പയ്യന്‍.

എന്നാലും, കളിക്കാരന്റെ ജീനിന്റെ പേര്‍സെന്റേജ് നോക്കി സമ്മാനവും സമ്മാനത്തുകയും നിശ്ചയിച്ചത് മന്ത്രിസഭയിലെ ഏത് ബുദ്ധിമാന്റെ തലയിലാണൊ കിളുത്തത്..?

മോനേ, ഉത്തപ്പ, കൊറച്ചെങ്കിലും വകതിരിവുണ്ടെങ്കില്‍, ഈ എച്ചി കാശ് മേടിക്കരുത്...

ഒരു മലയാളി എന്ന നിലയില്‍ ഒന്ന് തല കുനിച്ചോട്ടേ..?

Monday, September 10, 2007

യാത്രാന്തരം..

അസ്തമയം എന്നൊന്നില്ല............................... ! എന്ന് തീരെ വൈകി അസ്തമിച്ചപ്പൊള്‍ ഞാനറിഞ്ഞു.
ആസ്തമയം എന്നൊന്നില്ലാത്തതിനാല്‍ ഉദയത്തിന്റെ നിരര്‍‌ത്ഥകത ഓര്‍ത്ത് ഇരുട്ടത്ത് അലയുന്നു..

കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ അധിക പറ്റാവുമെന്നതിനാല്‍ അതും പറയുന്നില്ല...

Saturday, June 30, 2007

കോടി.

കോടിക്ക് പല അര്‍ത്ഥങ്ങള്‍ അല്ലേ..?

1) പുത്തന്‍ - പുത്തന്‍ വസ്ത്രങ്ങളെ നമ്മള്‍ കോടി എന്ന് പറയുന്നു.
2) പത്ത് ലക്ഷത്തിന്റെ വലത്ത് വശത്ത് ഒരു പൂജ്യം കൂടി ഇട്ടാല്‍ ഉണ്ടാകുന്ന സംഖ്യ.

എന്നുവെച്ചാല്‍, ഒരു കോടി ഉണ്ടായിരുന്നെങ്കില്‍ ആയിരം കോടി വാങ്ങാം.
....

കോടിയുടെ ആശ്ചര്യം ( ഓ എന്ന ശംബ്ദം) കളഞ്ഞാല്‍ അത് കാടി ആകുന്നു.
കാടി കന്നുകാലികളുടെ ആരൊഗ്യ പ്രദായനിയായ ഒരു ദ്രാവകം ആണ്.
കാടിയില്‍ ഖരരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ നിക്ഷേപിച്ചാല്‍ (ഉദാ : പഴ തൊലി, പഴയന്‍ ചോറ്, ഇത്യാദി..) അതിന് സ്വാദേറുന്നു എന്ന് അസംഖ്യം കന്നുകാ‍ലികള്‍ ഏമ്പക്കം വിട്ട് അറിയിക്കുന്നുണ്ട്.. അറിയിച്ചുകൊണ്ട് ഇരിക്കുന്നുമുണ്ട്.

ഈ കാടി ഇന്ന്‍ ലഭ്യമായിട്ടുള്ള ഏറ്റവും ചിലവ് കുറഞ്ഞ ആരൊഗ്യപ്രദായനികളില്‍ ഒന്ന് ആണ്.
എന്നുവെച്ചാല്‍, കോടിയുടെ വില അതിന്റെ ആശ്ചര്യത്തില്‍ മാത്രമാകുന്നു..
...........................

എന്നാല്‍ കോടിമേടിച്ച് കാടി കുടിച്ച് പൊയത് കന്നുകാലികളല്ല... കൊടിപിടിച്ചവര്‍ ആയിരുന്നു
അവരെ നമുക്ക് പന്നികള്‍ എന്ന് വിളിക്കാം..

Friday, June 15, 2007

ശെഖാവത്ത് Vs ശെഖാവത്ത്


ഒരു മത്സരം, അതും ഈ രാജ്യത്തെ ടോപ്പ് മൊസ്റ്റ് പോസ്റ്റിലേക്കുള്ള മത്സരം, അതിനിടയില്‍ പച്ചക്ക് ജാതി പറയുന്നത് ശരിയാണൊ..?
ഒരു വനിത പ്രസിഡെന്റ് സ്ഥാനാര്‍ത്ഥി ആകുന്നു. ഭൂരിപക്ഷ സ്ഥാനാര്‍ത്ഥിയയതിനാല്‍ അവര്‍ തന്നെ, പ്രസിഡെന്റും ആകും എന്ന് ഉറപ്പിക്കാം എന്ന അവസ്ഥ.
ഇതുവരെ അധികാമാരും അറിയാത്ത ശ്രീമതി പ്രതിഭാ പാട്ടീലിനെ, ആദ്യമായി ഇന്‍‌ട്രഡ്യൂസ് ചെയ്യുകയാണ് പത്രം,
"India to get its 1st woman Prez" എന്ന തലക്കെട്ടിന്റെ താഴെ, അടുത്ത വലിയ ഹെഡിംഗ് ‘ശെഖാവത്ത് Vs ശെഖാവത്ത്’ എന്നാണ്.
ശ്രീമതി പ്രതിഭാ, ശെഖാവത്ത് എന്ന ജാതി വാ‍ല്‍ അവരുടെ പേരിന്റെ കൂടെ ചേര്‍ത്തിരുന്നില്ല..
എങ്കിലും നമ്മടെ പത്രക്കാര്‍ എവിടുന്നൊ അത് കണ്ട് പിടിച്ച് വെലിയ കാര്യത്തില്‍ കൊടുത്തേ അടങ്ങു.
പത്രക്കാര്‍ എപ്പൊഴും അങ്ങനെ ആണ്, ആരേ ആദ്യം കണ്ടാലും ഉടനെ നംബൂരി, നായര്‍, ദളിതന്‍, നസ്രാണി ആണോ എന്നൊക്കെ അന്വേഷിച്ചോണ്ടേ ഇരിക്കും...
എന്നിട്ട് മതേതരത്വം പറയും..!
എന്തായാലും, ശ്രീമതി പ്രതിഭാ പാട്ടീലിന്റെ ഭരണഗുണങ്ങളൊ, വ്യക്തി ഗുണങ്ങളൊ ഒന്നും ഒരു പത്രക്കാരും എഴുതി കണ്ടില്ല...
(കുറേക്കാലം മഹാരാഷ്ട്രയില്‍ മന്ത്രി ആയിരുന്നു എന്നറിഞ്ഞു.. എന്താണോ എടുത്തു പറയത്തക്ക ഭരണനേട്ടം എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല)
അല്ല അതൊക്കെ എന്ത് പറഞ്ഞറിയാന്‍, കൊണ്ടറിയാമല്ലൊ..?
എന്തായാലും നിര്‍ദ്ദിഷ്ട വനിതാ ‘രാഷ്ട്രപാതിക്ക് ‘ (ക.ട : നീര്‍മാതളം ) അഭിവാദ്യങ്ങള്‍.

Wednesday, May 30, 2007

വരു നമുക്ക് അംബലത്തില്‍ പോകാം....

ഒടുക്കം എന്തായി..?
തിരുമേനിമാരുടെ സംഘടനേം, “പിന്തിരിപ്പന്‍” തന്ത്രി മാരുടെ സഭേം, എല്ലാരേം അംബലത്തില്‍ കേറ്റാ‍ന്‍ തീരുമാനമായി....

വാര്‍ത്ത : മാതൃഭൂമി

നമ്മള്‍ ഇവിടെ ചൊരപ്പുഴ ഒഴുക്കീല്ലന്നല്ലേ ഉള്ളു...?

കൈപ്പള്ളി ചേട്ടാ വരിന്‍, നമുക്ക് അംബലത്തില്‍ പോകാം....

Thursday, May 24, 2007

മോഷണം

“നെന്റെ എന്നാ മൊഷ്ടിച്ചെന്നാ പറയുന്നേ..?“

“ഓ അതൊക്കെ മൊട്ടിക്കാനും ഇന്നത്തെക്കാലത്ത് ആള്‍ക്കരുണ്ടല്ലേ..?“

“ എന്നിട്ട് മോട്ടിച്ചവനെ പിടിച്ചൊ..?”

“കട്ടവനെ കിട്ടിയില്ലേല്‍, കണ്ടവനെ പിടിക്കരുതാരുന്നൊ...?”

“ഓഹൊ, പിടിച്ചിട്ട് വല്ലതും കിട്ടിയൊ..?”

“അത് പൊരെന്നൊ..? എന്ത്.... അത്യാഗ്രഹം പാടില്ല മക്കളേ...”

“ഹ ഹാ... അപ്പം അവന്റെ നിന്റേതിനിക്കാള്‍ കൊള്ളാമൊ..?”

...
രംഗത്ത് നായിക മരിച്ചു കിടക്കുന്നു.... നായകന്‍ പായസം കഴിക്കുന്നു.
..
ശുഭം..

Thursday, May 03, 2007

കേസ്....

ഇന്നത്തെ പത്രങ്ങളായ പത്രങ്ങളൊക്കെ നൊക്കി....
കണ്ടില്ല..
ഇന്നലെ രാത്രിയിലെ സൂര്യാ ന്യൂസിലാണ് സംഭവം അറിഞ്ഞത്.
യെന്‍സീപി നേതാവ് ഗംഗാധരന്‍ , പാലൊളി കൊടതിയെ പറ്റി പറഞ്ഞത് വളരെ ശരിയാണെന്ന് പറഞ്ഞ് പിന്താങ്ങിയിരിക്കുന്നു.
കാശിന്റെ കനം നോക്കിയാണ് വിധി പറയുന്നത് എന്ന വിവാദ പ്രസ്താവന ആണോ ഗംഗധരന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. അതല്ലാതെ, പാലൊളി കോടതിയെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്നും അറിയില്ല.

ഗംഗാധരന്‍് ഇതെന്തു പറ്റി,
വെറുതെ ഇരുന്നപ്പോള്‍ പാലൊളിയെ പിന്തുണച്ചേക്കാം എന്ന് എന്തെങ്കിലും ഉള്‍വിളി ഉണ്ടായിട്ട് ചെയ്യുന്നതാണൊ..? അങ്ങനെ തോന്നേണ്ട കാര്യം..?അതും പൊന്നാനിയില്‍ തന്നെ തറ പറ്റിച്ച പാലൊളിയൊട് തന്നെ...

അതോ പാലൊളി ഉള്‍പ്പെടുന്ന പിണറായി ഗ്രൂപ്പിന്റെ അനുഗ്രഹാശിസ്സുകള്‍ക്ക് വേണ്ടിയാണോ..?(വീണ്ടും ഒരു എല്‍.ഡി.എഫ്. പ്രവേശനം കരുണാകരന്‍ ഗ്രൂപ്പ് സ്വപ്നം കാണുന്നുണ്ടൊ..?)
എങ്കില്‍ തന്നെ അകത്ത് പോകുന്ന കേസില്‍ കേറി ഒടക്കേണ്ട കാര്യം ഇല്ലല്ലൊ..?
വെറുതെ, പിണറായി പറയുന്ന മാധ്യമ സിണ്ടിക്കേറ്റ് ശരിയാണെന്നൊ മറ്റൊ പ്രസ്താവിച്ചാല്‍ പോരായിരുന്നൊ..?

അപ്പൊ അതല്ല...

എന്തെങ്കിലും തെളിവിന്റെയൊ സ്വന്തം അനുഭവത്തിന്റെ പുറത്തൊ പറയുന്നതാണൊ ..? ആ ആര്‍ക്കറിയാം..?
കോടതി ഗംഗാധരനെതിരായും കേസെടുക്കുമൊ..?

അതല്ല ഈ പ്രസ്താവന്യ്ക്ക് കോടതി കേസെടുത്തില്ലെങ്കില്‍ ................................................... !!!!

Friday, April 13, 2007

ഇസ്ലാമാബാദ് മീറ്റ്.

“ആക്ച്വലി എന്താ പ്രശ്നം..?“ ചായ പാര്‍ട്ടിയുടെ സമയത്ത് ജനാലയിലൂടെ അസ്തമയ സര്യനെ ആസ്വദിക്കുന്ന മുഷറഫിനൊട് അങ്ങനെ ചൊദിക്കാന്‍ തൊന്നി.. പാവത്തിന്റെ മൊന്ത കണ്ടപ്പൊ...
“എന്ത് പ്രശ്നം..? ഇങ്ങനെ ഒക്കെ അങ്ങ് പൊയാല്‍ മതി”
“അല്ല, നിങ്ങളും ഇന്ത്യേം തമ്മില്‍..?”
“എന്റെ പൊന്നെ, അത് ഇന്നും ഇന്നലേം ഒന്നും തൊടങ്ങീതല്ലല്ലൊ...?.. "
മര്‍മ്മത്തില്‍ പിടിച്ചപ്പൊ ആശാന്‍ വാചാലനാവാന്‍ തൊടങ്ങി...
അസ്തമയ സൂര്യനെ ഒക്കെ ഉപേക്ഷിച്ച് ആശാന്‍ എന്റെ കൂടെ നടന്നു....

"ആ കാശ്മീര് സത്യത്തില് മ്മടെ സ്ഥലാ... അന്ന് ആ രാജാവിനെ പട്ടേലും കൂട്ടരും ചാക്കിലാക്കീല്ലാരുന്നെങ്കില്‍ സ്വസ്ഥത ഉണ്ടായിരന്നേനെ.."

"അതിന്‌ നിങ്ങള്‍ക്ക് കാശമീരു മതിയൊ.? അത് കിട്ടിയാല്‍ നെങ്ങടെ പ്രശ്നം ഒക്കെ തീരമോ..?എല്ലൊസില് നിക്കുന്ന നെങ്ങടെ അണ്ണന്മാരൊട് വീട്ടി പൊവാന്‍ പറയ്യോ..?
മൈന്‍/ബൊംബ് കൊണ്ടോക്കെ ഇട്ടൂലിയും പാത്തുലിയും കളിക്കുന്ന നെങ്ങടെ ചെല്ലപ്പിള്ളരൊട് സ്കൂളിപ്പൊയി പത്തക്ഷരം പഠിക്കാന്‍ പറയ്യൊ..?"

"അണ്ണന്മാരെ വീട്ടി പറനഞ്ഞ് വിട്ടേക്കാം.., പക്ഷേ..പിള്ളാരൊന്നും ഞാന്‍ പറഞ്ഞാ കേക്കത്തില്ല.."
"പിള്ളാര്‌ പിന്നെ എന്നതു തന്നാലാ കലാപരിപാടികള്‍ ഒക്കെ ഒന്ന് മതിയാക്കുന്നേ..?
പഞ്ചാബ്.. കൂടെ മതിയൊ..?"
"ങുഹും.... " - മുഷറഫിന്റെ മൊന്ത തെളിയുന്നില്ല..
"ഡെല്ലി..?" - "ങുഹും...."
"മുമ്പായി..?" -
"ആശാനെ അങ്ങനാണെ കൊയമ്പത്തൂരും മദ്രാസുമൊക്കെ വേണ്ടി വരും.."
"ഓഹൊ.. എന്തേ നിര്‍ത്തി ക്കളഞ്ഞേ....? കൊച്ചീം തിരൊന്തരൊം കൂടി ചോദിക്കായിരുന്നില്ലേ..?"
......
......
......

ഓഫ് ലൈനില്‍ ഡെല്ലിയുമായി ബനധപ്പെട്ടിട്ട് അത്താഴത്തിനു മുന്നേ.. മുഷറഫിന്റെ വീട്ടിലേക്ക് വിട്ടു.
"ഓകെ.... ഒറ്റ കണ്ടീഷന്‍... ആ കൊച്ചീം തിരൊന്തരോം കൂടെ എടുക്കുവാന്നേ, ഇന്ത്യ മൊത്തം എഴുതി തന്നേക്കാം..."

അണ്ണന്‍ മുഷറഫ് വിശ്വസിച്ചില്ല...."തള്ളേ സത്യമാണൊ ഈ പറയുന്നേ..??"
"യെസ്..സത്യം.."......

അങ്ങനെ പ്രശ്നം സൊള്‍വ്ഡ് ആയി...ഭൂമിയില്‍ ഐശ്വര്യം വിളയാടി..
........
.........
പേപ്പറുകാരന്റെ നിര്‍ത്താത്ത മണിയടി കേട്ടാണ് രാവിലെ ഒണര്‍ന്നത്...
ഇലക്ഷന്‍ ന്യൂസ് : പാകിസ്ഥാനിലെങ്ങും കൊങ്ഗ്രസ് തരംഗം: സോണിയ പ്രധാനമന്ത്രി

....
അല്ലേല്‍ ഒരു പേരിലെന്തിരിക്കുന്നു.. ????? എന്ന് പറഞ്ഞ മഹാന്‍ ആര്..?

Wednesday, April 04, 2007

പ്രസ്‌താവന...

പാലൊളി പറഞ്ഞത് : നോട്ട് കെട്ടിന്റെ ഭാരം നോക്കിയാണ്‌ ഈയിടെയായി കോടതി വിധി പ്രസ്താവിക്കുന്നത് എന്നാണ്‌ ഞാന്‍ കേട്ടത്‌. കോടതി കേട്ടതും അതു തന്നെ ആണെന്ന് ന്യൂസ് പേപ്പറില്‍ നിന്ന് മനസിലായി.
കോടതിക്കത് പിടിച്ചില്ല.
മാപ്പൊന്നും ഇവിടെ പറയേണ്ട... അത് പൊതുജനത്തിനോട് പറഞ്ഞാ മതി ട്ടാ, എന്നാല്‍ ശിക്ഷേല്‌ ചില്ലറ കൊറവ് വല്ലോം വരുത്താം എന്നാണ്‌ കൊടതിടെ സ്റ്റാന്റ്.

പാലൊളിടെ മറു സ്റ്റാന്റ് ഇതുവരെ എടുത്തിട്ടില്ല..
അതു ചുമ്മാ കോടതീല്‌ മൂന്നാല്‌ ജഡ്ജിമാര്‌ ഇരുന്ന് എടുക്കുന്നതാണോ...
എത്ര പേര്‌ ആലൊശിക്കണം, ഡല്‍ഹിലും തിര്വോന്തരത്തും അറ്ജന്റ്‌ പണികളൊക്കെ സ്റ്റൊപ്പാക്കീട്ട് ഒരു മൂന്നാലു ദിവസം എങ്കിലും വേണം...
അതു പോട്ട്...

പാലൊളി പറഞ്ഞ‌ത് , കോടതി കാശ് മേടിച്ച് അവര്‍ക്കനുകുലമായി വിധി പറയുന്നു എന്നും നീതിയും ന്യായവുമൊക്കെ പോയി പണി നൊക്കട എന്നുമാണോ..?

അതില്‍ ചില സംശയങ്ങള്‍ ഇല്ലാതില്ല.

നോട്ടിന്റെ ഭാരം നോക്കി വിധി പറയുന്നത് ‘കാശു മേച്ചാണ്‌ പരിപാടി‘ എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ..?
1 ഭാരം നോക്കിയാല്‍ കാശ് കീശയിലാവില്ലല്ലൊ..,
2 മാത്രയുമല്ല, തൂക്കി നോക്കി കാശു മേടിക്കുന്നത് മണ്ടന്‍ മാരും ആയിരിക്കുമല്ലോ..?
അപ്പോള്‍ കോടതിക്ക് രസിക്കാത്തത്, കോടതിയെ മണ്ടനാക്കിയതിനാണോ..? (കാശു മേടിക്കാന്‍ പോലും അറിയാത്തവന്‍ എന്ന് വ്യംഗ്യം ഉണ്ടല്ലൊ..)

കൂടാതെ, നമ്മടെ പാലോളിക്കെങ്ങനെ മനസിലായി, കൊടതി കാശു തൂക്കി നോക്കിയാണ്‌ ഇപ്പൊ പരിപാടികള്‍ എന്ന് .
താലൂക്കാപ്പീസില്‍ നിന്നും ജനന സര്‍ട്ടീഫിക്കറ്റ് കിട്ടണേല്‍ 1000 എങ്കിലും കരുതണം എന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍, ഒന്നുകില്‍ അയാള്‍ ടി ആവശ്യത്തിന്‌ പോയപ്പൊള്‍ അത്രേം ആയിക്കാണും അല്ലേല്‍ പോയ ആരേലും പറഞ്ഞു കാണും.

ഇനി ഒരാള്‍ ഇപ്പോളൊക്കെ 1000 വേണം എന്നു പറയുമ്പോള്‍ 500 ഉം ആയി പോയപ്പോ കാര്യം നടന്ന് കാണില്ല.. ആയിരം വേണമെന്ന് പറഞ്ഞ് കാണും..

അപ്പൊ ഇവിടെ എന്താണ്‌ സംഭവിച്ചത്..

എണ്ണി നോക്കിയാണ്‍്‌ എന്നു കരുതി എണ്ണി തിട്ടപ്പെടുത്തി എങ്ങാനും അവിടെ ചെന്നപ്പൊ പോ മോനെ, ഇപ്പോ ആ പരിപാടി നിറ്ത്തി താന്‍ പോയി തൂക്കം നോക്കി വാ എന്നോ മറ്റൊ കോടതി പറഞ്ഞോ..?

അതൊ ആരേലും പറഞ്ഞറിവാണോ..? എങ്കില്‍ ആര്‌..?

അതോ ചുമ്മാ ഒരു ഓളത്തിന്‌ അടിച്ചതാണോ..?

മി. പാലോളി, ആദ്യത്തെ രണ്ട് കാരണങ്ങള്‍ അല്ല ആ പ്രസ്താവനക്ക് ആധാരം എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ രാജിവെച്ചെ പറ്റു...
ജുഡീഷ്യറിയെ പറ്റി ഒരൊളത്തിന് കമന്റിറക്കാന്‍ ഇവിടത്തെ എക്സിക്യൂട്ടീവ് കാര്‍ക്ക് ഒരവാകാശവും ഇല്ല...

ഉണ്ടങ്കില്‍ അത്‌ പോതു ജനത്തിനു മാത്രം...



Monday, March 19, 2007

തുണി .. തുണി.. തുണി....

കേരളം - ദൈവത്തിന്റെ സ്വന്തം നാട്.
ആ ദൈവത്തിന് തുണിയില്ലെന്ന് : പവര്‍ മിനിസ്റ്റര്‍
ദൈവത്തിന്റെ സോള്‍ ഗഡികള്‍ക്ക് തുണിയുടുക്കാന്‍ അറിയില്ലെന്ന് : ദൈവത്തിന്റെ മാത്രം മിനിസ്റ്റര്‍.
തുണിയുടുക്കാനാറിയുന്നവര്‍ അതു പൊക്കി കാണിക്കാന്‍ ഇരിക്കുന്ന സ്ഥലം, : മന്ത്രി സഭ ( അല്ലേല്‍ നിയമ സഭ)
...
ഇതി കൂടുതല്‍ എന്നാ വേണം..?
ഇനി കേരളം ദൈവത്തിന്റെ നാടല്ലെന്ന് പറയുന്നവനെ മുക്കാലി കെട്ടി അടിക്കണം

Wednesday, March 14, 2007

“പൂച്ച“ അഥവ കൊപ്പിറൈറ്റിന്റെ ‘സു‘ഗന്ധം..

പൂച്ച കിണറ്റില്‍ ചാടി.
കിണറ്റില്‍ ചാടുന്നവര്‍ ആയിടക്കായി മരിക്കാറില്ല.
എങ്കിലും പൂച്ച ചത്തു.
ചത്തു ദിവസങ്ങള്‍ കഴിഞ്ഞു.
....
...
...
എന്തോ ചീഞ്ഞുനാറുനെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി.
മൂക്കു പൊത്തി, ആളുകള്‍ തിരഞ്ഞു..
തിരഞ്ഞ് തിരഞ്ഞ് ആ കിണര്‍ കണ്ടു..
കണ്ണെത്താത്ത ആഴമുള്ള അഗാധമായ കിണര്‍..
..
..
ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും എത്തി..
പൂച്ചയെ കണ്ടില്ല...
പക്ഷെ അവര്‍ പറഞ്ഞു. (എന്ത്..?)
അതു കേട്ട് എല്ലാരും വെള്ളം കോരി..
ആ വെള്ളം കുടിച്ചവര്‍ പറഞ്ഞു..
ഇതിനു സുഗന്ധം തന്നെ...

Tuesday, March 13, 2007

Monday, March 12, 2007

ബിരിയാണികുട്ടിക്ക് വിറ്റ വളകള്‍...


ബിരിയാണിയേ... :)

മഹിളാമണികളെ, ഇതിലേ, ഇതിലേ......


സ്ഥലം വീണ്ടും നൈനിറ്റാള്‍ തന്നെ....

Friday, March 02, 2007

ഫൊട്ടൊഗ്രാഫറുടെ കൈ

ക്യാമറ: ഒളിമ്പസ് സി350
2048 x 1536
സ്ഥലം : നൈനിറ്റാള്‍
ദിവസം : 24 ഫെബ്രുവരി 2007

Friday, February 16, 2007

പട്ടി അത്ര വൃത്തികെട്ട ജന്തു ആണോ..?

പ്രസിഡന്റ്‌ ബുഷിനു, ബോംബ്‌ വച്ചിട്ടുണ്ടൊ എന്നറിയാന്‍ ഗാന്ധി സമാധിയില്‍ നായ പരിശോധന...(ഗാന്ധി സമാധിയില്‍ പട്ടിയെ കയറ്റിയത്‌ ശരിയായില്ലെന്ന് ഒരു പറ്റം സാംസ്കാരിക പ്രബുദ്ധര്‍..) പക്ഷെ മിടുക്കനൊരു ചിന്ന സംശയം.., ഗാന്ധി സമാധിയില്‍ ബുഷിനു കയറാമെങ്കില്‍, പിന്നെ ഏതു 'നായിന്റെ മോനും' കയറികൂടെ..?????

Thursday, February 08, 2007

വെല്ലുവിളി...

ഡാ, യാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...........

നിങ്ങള്‍ടെ എടേല്‍, ധൈര്യം ഉള്ള ആരേലും ഉണ്ടേല്‍, എന്റെ ഈ കാണുന്ന ബ്ലോഗില്‍ നിന്നും
അറ്റ്ലീസ്റ്റ് ഒരു വരി യെങ്കിലും നീ കോപ്പി ചെയ്ത്, നിന്റെ സൈറ്റില്‍ പൊസ്റ്റ്..
...

ഇനി നെനക്ക് ധൈര്യം ഇല്ലേല്‍ പോട്ട്, ഇത്തരം പരിപാടികളില്‍ എക്സ്പേര്‍ട്ടായിട്ടുള്ള നിന്റെ ശിഷ്യന്മാരുണ്ടെല്‍ അവന്മാരൊട് പറ.. കാണട്ട്....

..

Tuesday, February 06, 2007

അതു ശരിയായൊ..?

ഇപ്പൊള്‍ കണ്ട് ഒരു പൊട്ടിയ വാര്‍ത്ത ആണ് പത്മപ്രിയ മാപ്പ് പറഞ്ഞു. (മനോരമ).
...
...
...

ഞാന്‍ മിനിഞ്ഞാന്ന്, ഇടക്കിടക്ക് അത്താഴം കഴിക്കാറുള്ള വേലപ്പേട്ടന്റെ തട്ടുകടയില്‍ നിന്നും, പൊറൊട്ടയും ഇറച്ചിയും കഴിച്ചു...
ഇന്നലെ മുഴുവന്‍ വയറിളക്കമായിരുന്നു...
ക്ഷീണിച്ചവശനായ ഞാന്‍, വേലപ്പന്‍ ചേട്ടനെ പരിചയം ഉള്ളതു കൊണ്ടും, ചേട്ടന്‍ ഇനി മേലില്‍
പഴകിയ ഭക്ഷണം വിളമ്പരുതെന്നും കരുതി ഞാന്‍ ഇന്ന് രാവിലെ അങ്ങൊരെ കണ്ടപ്പൊ കാര്യം പറഞ്ഞു....
കാര്യം മനസിലായ പാവം ചേട്ടന്‍, എന്നോട് ക്ഷമ പറഞ്ഞു വെന്ന് മാത്രമല്ല...
ചേട്ടന്റെ കടയില്‍ നിന്നും ഇനി അങ്ങനെ ഒരബ്ധം പറ്റാതിരിക്കാന്‍ ശ്രമിക്കും എന്ന് എനിക്ക് ഉറപ്പുമായിരുന്നു...
...
...
...
...
ഒന്നു ചോദിച്ചോട്ടെ..?
എന്താ‍... ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വിളമ്പുന്നത് എന്തായാലും, പത്മപ്രിയ എടുക്കുക തന്നെ വേണോ...?
...
കഷ്ടമാണ് അല്ലേ..?

Thursday, January 25, 2007

ഡി.എം.കെ യ്ക്ക് കേരളം ഭരിച്ചു കൂടെ..?

വിസ്തരിച്ചെഴുതാനൊന്നും നേരമില്ല...
കാരണം നാടുവിട്ട് പണിയെടുത്ത് നടുവൊടിഞ്ഞ ഒരു മലയാളിയാണ്...

എന്നാലും പറയാതെ വയ്യ..
ഇനി ഞാനെങ്ങാനും പറയാതെ പോയാല്‍ നാളെ അതെ ചൊല്ലി ആരും കുറ്റപ്പെടുത്തിയാലൊ..

അതു കൊണ്ടു മാത്രം...

മ്മടെ അസമ്പളി അങ്ങ് പിരിച്ചു വിട്ടിട്ട് തമിഴ് നാടുമായി അങ്ങ് ലയിക്കുക..
അപ്പളൊ... മ്മടെ, മുല്ലപ്പെരിയാര്‍ ഇഷ്യു ഒക്കെ ദോണ്ടെ ന്നും പറഞ്ഞായിരിക്കും തീരുക..
മ്മടെ നാട്ടാരുടെ, ലൈഫും സെക്യൂര്‍...

ലാഭം അതുകൊണ്ടൊന്നും തീരുന്നില്ല...
ഉപ്പ്, പച്ചക്കറി, തൊട്ട്, എന്തിനും വില കുറയും..!

അതു മാത്രോ..? കേരളീയ (ഛേ.. തമിഴീയ ) പ്രശ്നങ്ങള്‍ക്ക് ദേശീയ മൂല്യം കൂടും..
മ്മളും, കണ്ണട വച്ച കേ. മു.ക ( കേരളീയ മുന്നേറ്റ കക്ഷി ) ക്കാരെ പാര്‍ലമെന്റില്‍ വിടും.... മ്മളും ലൊക്കലായി ചിന്തിക്കും.... മ്മള് പറഞ്ഞാലും സോണിയ് കേക്കും...
...
..

ലാഭാങ്ങള്‍ അങ്ങനെ തുടരുന്നു...
ബന്ദില്ല.. ഹര്‍ത്താലില്ല...
ഹോ എന്റമ്മേ എനിക്കു മേല....

പിന്നെ, മ്മടെ കഥകളീം മോഹിനിയാട്ടൊന്നും സര്‍ക്കാരു ഗൌനിച്ചില്ലെന്ന് വരും..
കൈരളി തെരുക്കുത്താടുമോ..???
..
അല്ലപ്പാ... മ്മടെ അച്ചു മാമന്‍ കഥകളി നടത്തുന്നൊന്നുമില്ലല്ലൊ..?
അല്ലേലും മ്മടെ ഈ സാഹിത്യൊക്കെ, പണ്ട് മദ്രാസ് സ്റ്റേറ്റിന്റെ കൂടെ ഉണ്ടായിരുന്ന പ്പൊ ഉണ്ടാക്കിയതല്ലാതെ ഈ അന്‍പത് കൊല്ലായിട്ട് മലയൊന്നും ഇവിടെ മറിച്ചിട്ടില്ലായിരുന്നല്ലൊ..?

അല്ലേല്ല് തന്നെ എന്തൊന്ന് ഇപ്പൊ സംസ്കൃതം പഠിക്കാന്‍ മ്മടെ കുര്വോലം അമേരിക്കേലല്ലേ..??

ശ്ശോ.. ആലൊചിച്ചിട്ട് മേല,
എല്ലരും കൂടെ പറയുന്നേ.....

Monday, January 08, 2007

ചൊറിച്ചില്‍.....

ഇതു 08/01/07 ലെ ദേശാഭിമാനിയുടെ കട്ടിംഗ് ആണ്....



അതായത് എന്താന്ന് വെച്ചാല്‍.....
ചുമ്മാ ഇരിക്കുമ്പോള്‍ ചൊറിയുന്നത് എങ്ങനെ എന്ന് ഇതു വായിച്ചു മനസിലാക്കാം......