Friday, June 15, 2007

ശെഖാവത്ത് Vs ശെഖാവത്ത്


ഒരു മത്സരം, അതും ഈ രാജ്യത്തെ ടോപ്പ് മൊസ്റ്റ് പോസ്റ്റിലേക്കുള്ള മത്സരം, അതിനിടയില്‍ പച്ചക്ക് ജാതി പറയുന്നത് ശരിയാണൊ..?
ഒരു വനിത പ്രസിഡെന്റ് സ്ഥാനാര്‍ത്ഥി ആകുന്നു. ഭൂരിപക്ഷ സ്ഥാനാര്‍ത്ഥിയയതിനാല്‍ അവര്‍ തന്നെ, പ്രസിഡെന്റും ആകും എന്ന് ഉറപ്പിക്കാം എന്ന അവസ്ഥ.
ഇതുവരെ അധികാമാരും അറിയാത്ത ശ്രീമതി പ്രതിഭാ പാട്ടീലിനെ, ആദ്യമായി ഇന്‍‌ട്രഡ്യൂസ് ചെയ്യുകയാണ് പത്രം,
"India to get its 1st woman Prez" എന്ന തലക്കെട്ടിന്റെ താഴെ, അടുത്ത വലിയ ഹെഡിംഗ് ‘ശെഖാവത്ത് Vs ശെഖാവത്ത്’ എന്നാണ്.
ശ്രീമതി പ്രതിഭാ, ശെഖാവത്ത് എന്ന ജാതി വാ‍ല്‍ അവരുടെ പേരിന്റെ കൂടെ ചേര്‍ത്തിരുന്നില്ല..
എങ്കിലും നമ്മടെ പത്രക്കാര്‍ എവിടുന്നൊ അത് കണ്ട് പിടിച്ച് വെലിയ കാര്യത്തില്‍ കൊടുത്തേ അടങ്ങു.
പത്രക്കാര്‍ എപ്പൊഴും അങ്ങനെ ആണ്, ആരേ ആദ്യം കണ്ടാലും ഉടനെ നംബൂരി, നായര്‍, ദളിതന്‍, നസ്രാണി ആണോ എന്നൊക്കെ അന്വേഷിച്ചോണ്ടേ ഇരിക്കും...
എന്നിട്ട് മതേതരത്വം പറയും..!
എന്തായാലും, ശ്രീമതി പ്രതിഭാ പാട്ടീലിന്റെ ഭരണഗുണങ്ങളൊ, വ്യക്തി ഗുണങ്ങളൊ ഒന്നും ഒരു പത്രക്കാരും എഴുതി കണ്ടില്ല...
(കുറേക്കാലം മഹാരാഷ്ട്രയില്‍ മന്ത്രി ആയിരുന്നു എന്നറിഞ്ഞു.. എന്താണോ എടുത്തു പറയത്തക്ക ഭരണനേട്ടം എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല)
അല്ല അതൊക്കെ എന്ത് പറഞ്ഞറിയാന്‍, കൊണ്ടറിയാമല്ലൊ..?
എന്തായാലും നിര്‍ദ്ദിഷ്ട വനിതാ ‘രാഷ്ട്രപാതിക്ക് ‘ (ക.ട : നീര്‍മാതളം ) അഭിവാദ്യങ്ങള്‍.

8 comments:

മിടുക്കന്‍ said...

രഷ്ട്രപാതി മത്സരം , പത്രക്കാരുടെ കണ്ണ്..

sreeni sreedharan said...

കഷ്ടം, മീഡീയയുടെ ഓരോരോ കഷ്ടപ്പാടുകള്‍...
എക്സ്ക്ലൂസിവുകളുടെ പിന്നാലെ പോവുമ്പോള്‍ എന്തൊക്കെ കാണുന്നു...കാണുന്നില്ല...
പത്രധര്‍മ്മം എന്ന വാക്ക് നിഘണ്ടൂല് ആവശ്യമില്ലാത്തതായ് തീര്‍ന്നിരിക്കുന്നു...

ഒരു ദിവസത്തെ,‘ഏറ്റവും പ്രചാരമുള്ള’, ദിനപത്രങ്ങളെല്ലാം ഒരുമിച്ചു വായിച്ചാല്‍ അരവട്ടന് മുഴുവട്ടാകും...

മിടുക്കന്‍ said...

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ആശാവഹമല്ല...,
തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ശ്രീമതി സോണിയാ ഗാന്ധിയോട് ‘കടപ്പെട്ടിരിക്കുന്നു’ എന്നാണ് അവരുടെ ഫസ്റ്റ് പ്രെസ് മീറ്റില്‍ പറഞ്ഞത്.

Unknown said...

കഷ്ടം. :-(

qw_er_ty

asdfasdf asfdasdf said...

ആണായാലും പെണ്ണായാലും ഒരു പാട്ടീലു വേണമെന്ന് വാശിയുള്ള പോലെയായിരുന്നു ഇത്തവണ യു.പി.എ. എന്തൊക്കെ കാണണം.

neermathalam said...

chetta...ee....templatil vannapppo...blog oru orathayi pooyi...
templatil...chila...mattangal varuthiyal..gollam....

മിടുക്കന്‍ said...

മാതളമേ..,
കരക്കടുപ്പിക്കാം...

neermathalam said...

ethu kalakki...too...
oru manichitratazhu effect....