Sunday, May 04, 2008

എനിക്ക് മനസിലാകുന്നില്ല...

“കേരളത്തിന്റെ വെട്ടികുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക“ ഇത് ഭരണ പ്രതിപക്ഷ ഭേദമന്യേ കേന്ദ്രത്തോടുള്ള ഒരാവശ്യമാണ്.
എങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി മി. പവാര്‍ പറയുന്നത് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിഹിതം മുഴുവനായി ഉപയോഗിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം വിഹിതം സ്വഭാവികമായി കുറഞ്ഞതാണ്. അത് പുനസ്ഥാപിക്കുന്നത് ആലോചിക്കാം, പക്ഷേ ഇത് ഒരു രാത്രി വെളുത്ത് വരുമ്പോള്‍ നടപ്പിലാക്കവുന്ന ഒരു കാ‍ര്യം അല്ല.

ആദ്യം കുറേ മുഷ്ക് പിടിച്ച് അത് പുനസ്ഥാപിക്കാന്‍ സാധിക്കില്ല എന്ന് പവാറു ചേട്ടന്‍ പറഞ്ഞെങ്കിലും ഒടുവില്‍ ഇങ്ങനെ ഒരു രാഷ്ടീയ ഡിപ്ലോമാറ്റിക് സ്റ്റാന്‍ഡിലേക്ക് വരികയാണുണ്ടായത്,

എനിക്ക് മനസിലാകത്തത്, എന്തു കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച റേഷന്‍ മുഴുവന്‍ കേരളം എടുത്തില്ല ?
നെന്റെ ഒക്കെ ഔദാര്യത്തിന്റെ ആവശ്യം ഇവിടെ ഇല്ലടെ എന്നുള്ള സ്റ്റാന്‍‌ട് എടുക്കാന്‍, അതിനും മാത്രം അരി നമ്മക്ക് ഇവിടെ ഉണ്ടായിരുന്നോ..?
ഈ മാറി മാറി ഭരിച്ച ഏമ്പോക്കി*കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ.?

* ഏമ്പോക്കി - ഏമ്പക്കം ( കുശാലായി ഊണ് കഴിച്ചിട്ട് പുറത്തേക്ക് വിടുന്ന ശബ്ദം ) വിടുന്നവന്‍/ള്‍ എന്നാണ് ഉദ്ദേശ്യം