Saturday, June 30, 2007

കോടി.

കോടിക്ക് പല അര്‍ത്ഥങ്ങള്‍ അല്ലേ..?

1) പുത്തന്‍ - പുത്തന്‍ വസ്ത്രങ്ങളെ നമ്മള്‍ കോടി എന്ന് പറയുന്നു.
2) പത്ത് ലക്ഷത്തിന്റെ വലത്ത് വശത്ത് ഒരു പൂജ്യം കൂടി ഇട്ടാല്‍ ഉണ്ടാകുന്ന സംഖ്യ.

എന്നുവെച്ചാല്‍, ഒരു കോടി ഉണ്ടായിരുന്നെങ്കില്‍ ആയിരം കോടി വാങ്ങാം.
....

കോടിയുടെ ആശ്ചര്യം ( ഓ എന്ന ശംബ്ദം) കളഞ്ഞാല്‍ അത് കാടി ആകുന്നു.
കാടി കന്നുകാലികളുടെ ആരൊഗ്യ പ്രദായനിയായ ഒരു ദ്രാവകം ആണ്.
കാടിയില്‍ ഖരരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ നിക്ഷേപിച്ചാല്‍ (ഉദാ : പഴ തൊലി, പഴയന്‍ ചോറ്, ഇത്യാദി..) അതിന് സ്വാദേറുന്നു എന്ന് അസംഖ്യം കന്നുകാ‍ലികള്‍ ഏമ്പക്കം വിട്ട് അറിയിക്കുന്നുണ്ട്.. അറിയിച്ചുകൊണ്ട് ഇരിക്കുന്നുമുണ്ട്.

ഈ കാടി ഇന്ന്‍ ലഭ്യമായിട്ടുള്ള ഏറ്റവും ചിലവ് കുറഞ്ഞ ആരൊഗ്യപ്രദായനികളില്‍ ഒന്ന് ആണ്.
എന്നുവെച്ചാല്‍, കോടിയുടെ വില അതിന്റെ ആശ്ചര്യത്തില്‍ മാത്രമാകുന്നു..
...........................

എന്നാല്‍ കോടിമേടിച്ച് കാടി കുടിച്ച് പൊയത് കന്നുകാലികളല്ല... കൊടിപിടിച്ചവര്‍ ആയിരുന്നു
അവരെ നമുക്ക് പന്നികള്‍ എന്ന് വിളിക്കാം..

Friday, June 15, 2007

ശെഖാവത്ത് Vs ശെഖാവത്ത്


ഒരു മത്സരം, അതും ഈ രാജ്യത്തെ ടോപ്പ് മൊസ്റ്റ് പോസ്റ്റിലേക്കുള്ള മത്സരം, അതിനിടയില്‍ പച്ചക്ക് ജാതി പറയുന്നത് ശരിയാണൊ..?
ഒരു വനിത പ്രസിഡെന്റ് സ്ഥാനാര്‍ത്ഥി ആകുന്നു. ഭൂരിപക്ഷ സ്ഥാനാര്‍ത്ഥിയയതിനാല്‍ അവര്‍ തന്നെ, പ്രസിഡെന്റും ആകും എന്ന് ഉറപ്പിക്കാം എന്ന അവസ്ഥ.
ഇതുവരെ അധികാമാരും അറിയാത്ത ശ്രീമതി പ്രതിഭാ പാട്ടീലിനെ, ആദ്യമായി ഇന്‍‌ട്രഡ്യൂസ് ചെയ്യുകയാണ് പത്രം,
"India to get its 1st woman Prez" എന്ന തലക്കെട്ടിന്റെ താഴെ, അടുത്ത വലിയ ഹെഡിംഗ് ‘ശെഖാവത്ത് Vs ശെഖാവത്ത്’ എന്നാണ്.
ശ്രീമതി പ്രതിഭാ, ശെഖാവത്ത് എന്ന ജാതി വാ‍ല്‍ അവരുടെ പേരിന്റെ കൂടെ ചേര്‍ത്തിരുന്നില്ല..
എങ്കിലും നമ്മടെ പത്രക്കാര്‍ എവിടുന്നൊ അത് കണ്ട് പിടിച്ച് വെലിയ കാര്യത്തില്‍ കൊടുത്തേ അടങ്ങു.
പത്രക്കാര്‍ എപ്പൊഴും അങ്ങനെ ആണ്, ആരേ ആദ്യം കണ്ടാലും ഉടനെ നംബൂരി, നായര്‍, ദളിതന്‍, നസ്രാണി ആണോ എന്നൊക്കെ അന്വേഷിച്ചോണ്ടേ ഇരിക്കും...
എന്നിട്ട് മതേതരത്വം പറയും..!
എന്തായാലും, ശ്രീമതി പ്രതിഭാ പാട്ടീലിന്റെ ഭരണഗുണങ്ങളൊ, വ്യക്തി ഗുണങ്ങളൊ ഒന്നും ഒരു പത്രക്കാരും എഴുതി കണ്ടില്ല...
(കുറേക്കാലം മഹാരാഷ്ട്രയില്‍ മന്ത്രി ആയിരുന്നു എന്നറിഞ്ഞു.. എന്താണോ എടുത്തു പറയത്തക്ക ഭരണനേട്ടം എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല)
അല്ല അതൊക്കെ എന്ത് പറഞ്ഞറിയാന്‍, കൊണ്ടറിയാമല്ലൊ..?
എന്തായാലും നിര്‍ദ്ദിഷ്ട വനിതാ ‘രാഷ്ട്രപാതിക്ക് ‘ (ക.ട : നീര്‍മാതളം ) അഭിവാദ്യങ്ങള്‍.