Thursday, November 17, 2011

തലവരിക്കൊരു മാര്‍ഗ്ഗരേഖ

സ്വാശ്രയ കോളേജുകളില്‍ തലവരിയാ‍യി വാങ്ങുന്ന പണം എങ്ങനെ കൂട്ടാം എന്നാലോചിച്ചു കൊണ്ടിരുന്ന മുതലാളിമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.


തലവരി ഒറ്റയടിക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ നമ്മടെ സ്വന്തം കേന്ദ്ര സര്‍ക്കാര്‍ ഒരു വഴി കാണിച്ചു കൊടുത്തിരിക്കുന്നു.
വായിക്കുക, മാത്രുഭൂമി ദിനപത്രം നവമ്പര്‍ 17, 2011, ദില്ലി എഡിഷന്‍ ..
തലക്കെട്ട് വാര്‍ത്ത.

ഇപ്പൊ നിലവിലുള്ള 50 ലക്ഷം പിഴ കൊണ്ട് തലവരി നിര്‍ത്താന്‍ സാധിക്കാത്തതിനാലാണ് , പിഴ കൂട്ടി മുതലാളിമാരെ വിരട്ടാമെന്ന് തീരുമാനിച്ചത്.

ഈ ബുദ്ധിയൊക്കെ വെയിലുകൊണ്ട് വാടാതിരുന്നാല്‍, രാജ്യം എപ്പൊ രക്ഷപെട്ടെന്ന് ചോദിച്ചാല്‍ മതി.

Tuesday, November 15, 2011

കോടതി അപമാനിച്ചാലോ ????

മി. ജയരാജന്‍ ഹൈകോടതി ജഡ്ജിയെ “ശുംഭന്‍” എന്ന് വിളിച്ചത്, കോടതിയെ അപമാനിക്കുന്നതായി ബോധ്യപ്പെട്ട് 6 മാസത്തേക്ക് ജയിലിലടച്ചു.

ജയിലിലടച്ചത് ടി ഹൈകോടതി തന്നെയാണ്.
എന്നാല്‍ പത്ര, ടി.വി മാധ്യമങ്ങളില്‍ നിന്നും മനസിലാകുന്നത് ജയില്‍ വാസം വിധിച്ചതു കൂടാതെ, മി. ജയരാജനെ “പുഴു”, “വിഷം തുപ്പുന്നവന്‍” എന്നൊക്കെ പരാമര്‍ശിച്ചു എന്നാണ്.
“ശുംഭന്‍“ എന്നു വിളിച്ചതിന് കേസെടുത്തു ശിക്ഷിക്കാമെങ്കില്‍ എന്തുകോണ്ട് ഈ “ പുഴു” എന്ന് വിളിച്ചതിന് മി. ജയരാജന് കേസു കൊടുത്തുകൂടാ ??
“ശുംഭന്” 6 മാസം തടവെങ്കില്‍ “ പുഴു” വിന് ഒരു മിനിമം 3 മാസമെങ്കിലും പ്രതീക്ഷിക്കരുതോ ? അതുമില്ലെങ്കില്‍ മിനിമം നല്ലൊരു പിഴയെങ്കിലും ഹൈകോടതി കൊടുക്കേണ്ടി വരില്ലേ ?....
ഇതൊരു കോമണ്‍ സെന്‍സ് ലോജിക്കാണ്.
...
....
നിയമത്തിനും മുന്നില്‍ എല്ലാരും തുല്യരാണെങ്കില്‍ കോടതിയും, ജയരാജനും തുല്യരല്ലേ ?

എനിക്കു തൊന്നുന്നത് മി. ജയരാജന്, കോടതി ഇങ്ങനെ ഒക്കെ പരാമര്‍ശിച്ചതായി വിധിയില്‍ എഴുതി തന്നിട്ടുണ്ടെങ്കില്‍ , കോടതിക്കെതിരെ ഒരു മാനനഷ്ടത്തിന് വകുപ്പുണ്ടെന്നാണ്..
..

Monday, August 15, 2011

ജനാധിപത്യം , നിയമ നിര്‍മ്മാണം.

ആഗസ്റ്റ് 16 2011 ന്, അണ്ണാ ഹസാരെ എന്തിനാണ് നിരാഹാരം തുടങ്ങുന്നത് ?

പൊതു സമൂഹ പ്രതിനിധികള്‍ ആവശ്യപ്പെട്ട പ്രകാരം ലോക്‍പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാ‍ത്തതിനാലോ? 540 മെംബര്‍മാരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (360) ഇല്ലാതെ ഒരു ചുക്കും നിയമം ആകില്ല എന്നുള്ള സിമ്പിള്‍ ഇന്‍ഫൊര്‍മേഷന്‍ അറിയാത്തവരല്ലല്ലോ ഹസാരെയും സുഹ്രുത്തുക്കളും.

അപ്പോള്‍ അവര്‍ ആഗ്രഹിക്കുന്ന പ്രകാരം നിയമ നിര്‍മ്മാ‍ണം നടത്തണമെങ്കില്‍ 360 എം.പി. മാരുടെ പിന്തുണ മാത്രം പോരേ ?

എന്തേ..? 360 പേര്‍ പാര്‍ലമെന്റില്‍ തങ്ങളുടെ ചിന്താഗതിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാകില്ല എന്നൊരു സംശയം ഹസാരെക്കും കൂട്ടര്‍ക്കും ഉണ്ടോ ?

എങ്കില്‍ ഹസാരെയും കൂട്ടരും സമരം ചെയ്യേണ്ടത് ഈ പാര്‍ലമെന്റിനെ പിരിച്ചു വിട്ട് ഒരു തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാകണം. എന്നിട്ട് 540 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം. രാജ്യ മൊട്ടാകെ ഹസാരെയുടെ ആവശ്യങ്ങളെ പിന്തുണക്കുന്നുണ്ടെങ്കില്‍ 360 അല്ല 540 സീറ്റുകളിലും അവര്‍ ജയിച്ചു കയറും. എന്നിട്ട് നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി നിയമം നിര്‍മ്മിക്കു....

നവ ഗാന്ധി എന്നു വിശേഷിപ്പിക്കുന്ന ഹസാരെയ്ക്കും കൂട്ടര്‍ക്കു വിജയിക്കാന്‍ ആയില്ലെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത്, ഇവിടുത്തെ ജനകോടികള്‍ക്ക് അഴിമതി ഒരു ആവശ്യമാണെന്നാണ്.

പ്രിയപ്പെട്ട ഹസാരെ, ഇന്ത്യന്‍ പാര്‍ലമെന്റിന് വിവരം ഇല്ലെന്ന് പറഞ്ഞു നിങ്ങള്‍ നടത്തുന്ന ഈ നിരാഹാര സമരത്തിനെ പിന്തുണയ്ക്കാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. കാരണം എന്റെ വോട്ട് നേടി ജയിച്ചവനും അവിടെ ഇരുപ്പുണ്ട്.

ഒന്നുറപ്പ്.. അങ്ങ് ഒരു ഇലക്ഷന് ആഹ്വാനം ചെയ്യുന്നെങ്കില്‍ എന്റെ സപ്പോര്‍ട്ട് ഉണ്ട്. അങ്ങും അങ്ങയുടെ സുഹ്രുത്തുക്കളും ആ ഇലക്ഷന് മത്സരിക്കുന്നുണ്ടെങ്കില്‍ എന്റെ വോട്ടും ഉണ്ട്. ഇനി അതല്ല അങ്ങ് നിരാഹാരം തുടങ്ങി, രാജ്യത്തില്‍ ഒരു ജനാധിപത്യ വിരുദ്ധ തരംഗമാണ് ഉദ്ദേശിക്കുന്നെങ്കില്‍ ആ വഴിയെ എന്നെ നോക്കേണ്ട.

ഇന്ത്യന്‍ യുവത്വം മണ്ടന്മാര്‍ ആണെന്ന് കരുതരുത്.

ജയ് ഹിന്ദ്.