Tuesday, October 17, 2006

അവതാര രഹസ്യം

ശ്രീജിത്ത്‌ മണ്ടനാണൊ..?
എല്ലാരും അറിയാന്‍ വേണ്ടി പറയുവാ..അവന്‍ മണ്ടനല്ല..
മണ്ടന്‍ അല്ലെന്ന് മാത്രം അല്ല. മറിച്ച്‌ അത്യധികം ബുദ്ധിമാന്‍ കൂടിയാണ്‌.
എന്താന്നാവും... ഇപ്പൊ നിങ്ങടെ ചൊദ്യം.. കാര്യൊണ്ട്‌... മി. ബുഷിനെ പറ്റി തൊന്ന്യാസം എഴുതാണ്ട്‌ ആ മനുഷനെ പഠിക്കാന്‍ എന്നോട്‌ പറഞ്ഞത്‌ ലവനാണ്‌..
അന്ന് ഞാന്‍ കരുതി അവന്‌ ആ കൊണ്ടൊളിസാ റൈസേടത്തിയൊട്‌ വല്ല പ്രേമോമറ്റൊ തൊന്നിക്കാണും ന്ന്.....

അങ്ങനെ അത്‌ മറന്ന് കിടക്കുകയായിരുന്നു.....
അങ്ങനെ കുറേ നാള്‍ പോയി..ബാച്ചി ക്ലബ്ബിലും എക്സി ക്ലബ്ബിലും പൊയു ചപ്പടാച്ചികള്‍ അടിച്ച്‌ സമയം കളഞ്ഞു...........

....
....

രണ്ടു ദിവസായിട്ട്‌ തലക്കകത്ത്‌ ഒരു പെരുപ്പ്‌ തുടങ്ങിട്ട്‌..
ഡാകിട്ടറെ കണ്ടിട്ട്‌ ആശാന്‍ പറയുന്ന് ഒരു പ്രശ്നൊം ഇല്ലെന്ന്..
എനിക്കാണെങ്കില്‍ തലക്കകത്ത്‌ ഒരു വണ്ട്‌ ചറ പറ പറക്കുന്ന ഫീലിംഗ്‌....

ഇന്നലെ രാത്രിയിലാണ്‌... അതു സംഭവിച്ചത്‌...
ഒരുറക്കം കഴിഞ്ഞപ്പൊ.. എന്റെ തല പൊട്ടിതെറിച്ചു...
ആകെ പുടപടലങ്ങള്‍.. ഇച്ചിരി നേരം കഴിഞ്ഞപ്പൊ.. പുകയൊക്കെ മാറി...

അപ്പൊ ദാ കാണാണ്‌.. മ്മടെ ബുഷ്‌.. കോട്ടും സ്യൂട്ടും ഒക്കെ ഇട്ട്‌....ഒരു കയ്യില്‍ ഗദയും മറുകയ്യില്‍ സുദര്‍ശന ചക്രവും.. പറയാന്‍ മറന്നൂട്ടാ.. ഇഷ്ടന്‌ നാലു കയ്യുണ്ടായിരുന്നു..അതിലൊന്നില്‍ ഒരു തോക്കും.. പിന്നെ ഒന്നില്‍ താമര പൂവും....കോട്ടിന്റെ മേലെ തമിള്‍ സ്റ്റെയിലില്‍ എമ്പിഡി പൂമാലകളുമൊക്കെ ആയി കക്ഷി നല്ല സ്റ്റയിലിലാണ്‌..

വാ പൊളിച്ചിരിക്കുവായിരുന്നെ ഞാന്‍..

അതായിരിക്കും. പലതും കാണാന്‍ വൈകി.. ഇഷ്ടന്റെ തലക്ക്‌ പിറകില്‍ ഒരു 2 എച്‌.പി ടെ മോട്ടൊര്‍ പിടിപ്പിച്ചിട്ട്‌ ഒരു ചക്രം കിടന്ന് കറങ്ങുന്നുണ്ടായുരുന്നു...
സയിഡില്‍ നില്‍ക്കുന്നവരെ കാണാന്‍ കണ്ണ്‍ തീരെ പിടിക്കുന്നില്ലയിരുന്നു.. കുറേശ്ശെ, ലൈറ്റ്‌ അടിച്ച്‌ വന്നപ്പോളല്ലേ..? വലത്‌ വശത്ത്‌ ഒരു പെണ്ണ്‍ പൊലത്തെ ഒരു സാമാനം ഉണ്ടന്ന് മനസിലായത്‌..!സാരിയൊക്കെ ഉടുത്ത്‌ നില്‍ക്കുന്ന കാരണം ആദ്യം അങ്ങട്‌ പിടികിട്ടിയില്ല.. പിടികിട്ടിയപ്പോ.. പൊട്ടി ചിതറി കിടന്ന എന്റെ സര്‍വ്വ നാടികളും എഴുന്നേറ്റു....

നമ്മടെ കൊണ്ടൊളിസാ റൈസ്‌..

ശംഖു വിളീം മറ്റ്‌ ബഹളൊക്കെ ഒന്നടങ്ങിയപ്പൊ.. ബുഷ്‌ റൈസ്‌ സമേതനായി എന്റെ അടുത്തേക്ക്‌ വന്നു.. തറയില്‍ സകല കണക്ഷന്‍സും അറ്റ്‌ കിടക്കുകയായിരുന്ന എന്നെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു..എന്നിട്ട്‌ പറഞ്ഞു...
"വല്‍സാ...നീ ശങ്കിക്കേണ്ട..ഇതു ഞാന്‍ തന്നെ ബുഷ്‌.. ഇപ്പോള്‍ നീ കണ്ടതെല്ലാം സത്യം.ജഗ്നാഥനായ ഭഗവാന്റെ ദശാവതാരങ്ങളില്‍ അവസാനത്തേത്‌..."
"ഭഗവാനെ..." ആ പാദാരവിന്ദങ്ങളിലേക്ക്‌ ഞാന്‍ ആര്‍ത്തലറ്റ്ച്ചു വീണു..
"അവിടുത്തെ ആക്ഷേപിച്ച്‌ ബ്ലോഗില്‍ പൊസ്റ്റിയത്‌ ഈയുള്ളവന്റെ വിവരമില്ലായ്മയായി കണ്ട്‌ ക്ഷമിക്കേണമെ..."
"സാരമില്ല ഭക്താ... പകരം എന്റെ അവതാര ഉദ്ദേശ്യം മാലോകരെ അറിയിക്കേണ്ട ചുമതല നിന്റെ ചുമലുകളില്‍ ആണെന്ന് നീ അറിയുക.."
"എത്രയും പെട്ടന്ന് ഒരു പോസ്റ്റ്‌ പൊസ്റ്റി.. ആ കര്‍ത്തവ്യം നിര്‍വഹിക്കുക.."

"ഉവ്വേ..." എന്നും പറഞ്ഞ്‌ ഞാന്‍ വീണ്ടും പാതാരവിന്ദങ്ങളെ പിടിച്ചു...

പിന്നെ ഭഗവാന്‍ ബുഷ്‌ വാചാലന്‍ ആയി.. അഫ്ഗാനിസ്ഥാനില്‍.. ഇറാഖില്‍.... ഇനി ഇറാനില്‍... വടക്കന്‍ കൊറിയയില്‍.. പിന്നെ ചൈനയില്‍.. റഷ്യയില്‍... എല്ലായിടത്തും.. ദുഷ്ടനിഗ്രഹത്തിനായി ചെയ്തതും.. ചെയ്യാനിരിക്കുന്നതുമായ അവതാര ഉദ്ദേശ്ശങ്ങള്‍....അദ്ദേഹം പറഞ്ഞതനുസരിച്ച്‌ മുന്‍പ്‌ വന്ന് പൊയ 9 അവതാരങ്ങളും കൂടെ നശിപ്പിച്ച ദുഷ്ടന്മാരേക്കാള്‍ 2ലക്ഷം പേരെ, ഇപ്പോള്‍ തന്നെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

എങ്കിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ ആയി കൊണ്ടിരിക്കുന്ന ഒരു അവതാരത്തിന്റെ അഹംഭാവം ഒന്നും ആ മുഖത്ത്‌ കാണാന്‍ ഇല്ലായിരുന്നു..ഭക്തവത്സലനായ ഭഗവാന്‍ എന്റെ മേല്‍ അനുഗ്രഹ വര്‍ഷം നടത്തി..
റിചാര്‍ജ്ജ്‌ ടോര്‍ച്ച്‌ മുഖത്തേക്ക്‌ അടിച്ചാല്‍ എന്ന പൊലെ, അതി തീഷ്ണമായ്‌ ഒരു പ്രകാശം കൈവെള്ളയില്‍ നിന്നും അദ്ദേഹം എന്റെ മുഖത്തേക്ക്‌ പായിച്ചു...

വീണ്ടും പുക പടലം..
എല്ലാം മാഞ്ഞിരിക്കുന്നു...

ബുഷിന്റെ പാദാരവിന്ദങ്ങളെ നമസ്കരിച്ചു കിടന്നിരുന്ന പൊസിഷനില്‍ നിന്നും തറയില്‍ എഴുന്നേറ്റിരുന്നു.......

ഞാന്‍ ഒാര്‍ത്തു പൊയി..സത്യം അല്ലേ..?സ്വന്തം പെണ്ണുമ്പിള്ളെ അടിച്ചൊണ്ടു പൊയി എന്ന ഒറ്റ കാരണത്താല്‍ രാവണന്റെ ലങ്കയെ കുട്ടിചൊറാക്കിയ ശ്രിരാമനെക്കാള്‍ വാലീഡ്‌ റീസണ്‍സ്‌ മി.ബുഷ്‌ ഭഗവാന്‍ ഒരോ അറ്റാക്കിനും കൊടുക്കുന്നുണ്ട്‌...

അതു കൊണ്ട്‌... മൊക്ഷത്തിനും മുക്തിക്കും സര്‍വ്വാഭിലാഷത്തിനും വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം..
"ഓം ബുഷായ നമ:"
അമേരിക്കയിലേക്ക്‌ തീര്‍ത്ഥയാത്ര നടത്താം...
വയിറ്റ്‌ ഹൗസ്‌ അമ്പലമാക്കാം.......

പറഞ്ഞു വന്ന ഒരു കാര്യം പറയാന്‍ മര്‍ന്നു.... ഭഗവാന്‍ അപ്രത്യക്ഷമായ ശേഷം എന്റെ മുറിയില്‍ ഞാന്‍ ഒന്നു പരതി.. ഈ പ്രത്യക്ഷപെടലിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലും അവിടുണ്ടോ എന്ന്...

മിസ്‌. റൈസ്‌ ഭഗവതി നിന്ന ഇടത്തില്‍ അവരുടെ വലതു കാല്‍ ചവിട്ടിയ കൊണില്‍ ഒരു ചിത്രം.. കാല്‍ കൊണ്ട്‌ വരച്ച ഒരു ചിത്രം...പണ്ട്‌ കുമാര്‍ ബ്ലൊഗില്‍ പോസ്റ്റ്‌ ചെയ്ത അതേ ചിത്രം...

അമ്പട വീരാാാാ.....(എന്റെ ആത്മഗതം ഉച്ചത്തില്‍ ആയി പോയി..)

അതാണ്‌ ഞാന്‍ പറഞ്ഞത്‌ ശ്രീജിത്ത്‌ മണ്ടന്‍ അല്ലെന്ന്.....