Saturday, August 16, 2008

തീപ്പെട്ടിയുടെ വിലക്കയറ്റം

സെപ്റ്റമ്പര്‍ 1 മുതല്‍ തീപ്പെട്ടിവില ഒരു രൂപയാകുന്നു.

തീപ്പെട്ടി പഠനത്തിന്‍ വരുവിന്‍ പങ്കാളികളാവുവിന്‍ : http://theepetti.blogspot.com/

Sunday, May 04, 2008

എനിക്ക് മനസിലാകുന്നില്ല...

“കേരളത്തിന്റെ വെട്ടികുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക“ ഇത് ഭരണ പ്രതിപക്ഷ ഭേദമന്യേ കേന്ദ്രത്തോടുള്ള ഒരാവശ്യമാണ്.
എങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി മി. പവാര്‍ പറയുന്നത് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിഹിതം മുഴുവനായി ഉപയോഗിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം വിഹിതം സ്വഭാവികമായി കുറഞ്ഞതാണ്. അത് പുനസ്ഥാപിക്കുന്നത് ആലോചിക്കാം, പക്ഷേ ഇത് ഒരു രാത്രി വെളുത്ത് വരുമ്പോള്‍ നടപ്പിലാക്കവുന്ന ഒരു കാ‍ര്യം അല്ല.

ആദ്യം കുറേ മുഷ്ക് പിടിച്ച് അത് പുനസ്ഥാപിക്കാന്‍ സാധിക്കില്ല എന്ന് പവാറു ചേട്ടന്‍ പറഞ്ഞെങ്കിലും ഒടുവില്‍ ഇങ്ങനെ ഒരു രാഷ്ടീയ ഡിപ്ലോമാറ്റിക് സ്റ്റാന്‍ഡിലേക്ക് വരികയാണുണ്ടായത്,

എനിക്ക് മനസിലാകത്തത്, എന്തു കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച റേഷന്‍ മുഴുവന്‍ കേരളം എടുത്തില്ല ?
നെന്റെ ഒക്കെ ഔദാര്യത്തിന്റെ ആവശ്യം ഇവിടെ ഇല്ലടെ എന്നുള്ള സ്റ്റാന്‍‌ട് എടുക്കാന്‍, അതിനും മാത്രം അരി നമ്മക്ക് ഇവിടെ ഉണ്ടായിരുന്നോ..?
ഈ മാറി മാറി ഭരിച്ച ഏമ്പോക്കി*കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ.?

* ഏമ്പോക്കി - ഏമ്പക്കം ( കുശാലായി ഊണ് കഴിച്ചിട്ട് പുറത്തേക്ക് വിടുന്ന ശബ്ദം ) വിടുന്നവന്‍/ള്‍ എന്നാണ് ഉദ്ദേശ്യം

Saturday, April 19, 2008

ദേ ഇങ്ങോട്ട് നോക്കിയേ....!

(ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ)
വേനല്‍ മഴ, കൊയ്ത് യന്ത്രം, വിലക്കയറ്റം എന്നുവേണ്ട നൂറുകൂ‍ട്ടം പ്രശ്നങ്ങള്‍‌ ആണ് നാട്ടില്‍‌

പിന്നെ എങ്ങിനെ ഒന്ന് തലചായ്ക്കും.... നിങ്ങള്‍‌ തന്നെ ഒന്ന് പറയ്....

കാര്യം കേരള മുഖ്യന്‍‌ ആണേലും പ്രായം 90ന് അടുത്തായി.... അതിവിടുത്തെ പ്രതിപക്ഷം ഒന്ന് മനസ്സിലാക്കേണ്ടേ..? എങ്കിലല്ലേ നാട്ടില്‍‌ വന്നാല്‍‌ സ്വസ്ഥമായിട്ടൊന്ന് തല ചായ്ക്കാന്‍‌ പറ്റു.
ഇതിപ്പോ ഒരു പ്രശ്നവും ഇല്ല, നമ്മളെ ബാധിക്കുന്ന ഒരു ഇഷ്യുവേ അല്ല,
മുഖ്യമന്ത്രിമാരുടേയും, മുഖ്യജഡ്‌ജിമാരുടേയും വാര്‍ഷിക സമ്മേളനം ആണ്. സംഭവം ദില്ല്ലിയിലും.

സംഭവം ജഡ്‌ജിമാരും മുഖ്യന്മാ‍രും ഒക്കെആ‍ണേലും ഇഷ്യു പ്രധാ‍നമന്ത്രിയുടെ പ്രസ്താവനയെ പിടിച്ചാണ്. “ ഗവണ്മെന്റും ജുഡീഷ്യറിയും ഒരേ പോലെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് അഴിമതി” എന്നതിനോട് ഒരു കമന്റും പറയാനില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറയുന്നത്...

അങ്ങോര്‍ക്ക് ഒരു കമന്റും ഇല്ലേല്‍... പിന്നെ അച്ചുമാമന്‍ കമന്റടിച്ചിട്ടെന്ത്..?

പ്രധാനമന്ത്രി പറഞ്ഞത് തന്നെ, ഇച്ചിരെ കടുപ്പത്തില്‍‌ പറഞ്ഞതിന്‌ മ്മടെ പാലോളീനെ ലവന്മാരിട്ട് ക്ഷ ,ണ്ണ ,ഞ്ഞ ,ക്ക , ഒക്കെ വരപ്പിച്ചതല്ലേ....?

അല്ലെങ്കില്ല് തന്നെ, വാദിക്കോ പ്രതിക്കോ അനുകൂലമല്ലാതെ വിധി വരത്തില്ലെന്നു മിന്നിഞ്ഞാ‍ന്നല്ലേ മനസിലായത്...!

സ്വന്തം സ്വഭാവത്തിന് അവിടെ നടക്കുന്നതിനെങ്ങാനും കേറി കമന്റടിച്ചാല്‍‌ അത് പൊല്ലാപ്പിലെ തീരു എന്ന് കട്ടായം... എന്നാ പിന്നെ കിട്ടിയ നേരത്തിന് ഒന്നുറങ്ങിയാല്ല്‌ എന്ത് തെറ്റ്..?

ഈ പത്രക്കാരുണ്ടോ ഇത് വല്ല്ലതും അറിയുന്നു.
ടൈംസ് ഓഫ് ഇന്ത്യ യിലെ വാര്‍ത്തയുടെ പൂര്‍ണ്ണരൂപത്തിന് ഇവിടെ ഞെക്കുക

Saturday, February 16, 2008

റേ.. കുറേ...


നമ്മളെ ഇരുത്തിചിന്തിപ്പിക്കുന്ന ചിത്രം , അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും ഒരേട്...

Sunday, January 13, 2008

ഭഗവല്‍ കഥകള്‍ - 1

ഭഗവാന്റെ അവതാര രഹസ്യത്തെ കുറിച്ചും മറ്റുമുള്ള കഥകള്‍ മുന്‍പ്, ഇവിടെ പറഞ്ഞത് വായിച്ചിരിക്കുമല്ലോ..?

അങ്ങനെയുള്ള ഭഗവാന്റെ അറിയപ്പെടാത്തതായിട്ടുള്ള പല കഥകള്‍ ഉണ്ട്. മാലൊക സമക്ഷം അത് ഇവിടെ അവതരിപ്പിക്കുന്നു.

.....
മായാമയന്‍

അങ്ങനെയിരിക്കെ ഒരു ദിവസം, ഭഗവാന്‍ അങ്ങേയറ്റം വിഷമത്തൊടെ വൈറ്റ് ഹൌസിന്റെ അങ്കണത്തില്‍ ഉലാത്തുകയായിരുന്നു.

രാക്ഷസ മഹാരജാവായിരുന്ന സദ്ദാംഹുസൈനെ കാലപുരിക്ക് അയച്ചെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് രാക്ഷസര്‍, വീണ്ടും ശക്തരായിരിക്കുന്നു.!

പണ്ട് മാരീചന്‍ തന്നെ ഓടിപ്പിച്ചതിന്റെ തലവേദന ഇന്നും ഓര്‍ത്താല്‍ ഭയമാകും.!
അന്ന് സീതയെ പിരിഞ്ഞ് അനുഭവിച്ച ദുഖം ... ഹാ..

ഇന്ന് രാക്ഷസര്‍ ഇത്രമാത്രം ശക്തര്‍ ആവാന്‍ ഒരേ ഒരു കാരണമേ ഉള്ളു... മായാമയനായ ബിന്‍ലാദന്‍, അത് മറ്റാരുമല്ല മാരീചന്‍ തന്നെ...

രാക്ഷസരും ഇപ്പോള്‍ മരിച്ച് യുഗങ്ങള്‍ കഴിഞ്ഞാലും , നമ്മള്‍ അവതാരം എടുക്കുന്ന സമയം നോക്കി അവരും വീണ്ടും വരും ഒരോരൊ പൊല്ലാപ്പുമായി..! പണ്ടെന്നോ ചെയ്തതിന് പ്രതികാരം തീര്‍ക്കാന്‍..

ഒരോന്ന് വീണ്ടും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കാന്‍ ബ്രഹ്മദേവന് ബോറടി ഇല്ല എന്നുണ്ടോ..?

എന്തായാലും ബിന്‍ലാദന്‍ ഇങ്ങനെ പിടികിട്ടതെ, മാനായും മയിലായും ഒക്കെ നടക്കുന്നതിന്‍് ഒരേ ഒരു ലക്ഷ്യമേ ഉള്ളു...
തന്റെ അവതാരം അവസാനിച്ച് സ്വര്‍ഗ്ഗത്തില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഉള്ളു എന്ന് അവന് കൃത്യമായി അറിയാം..
അതുവരെ, ഈ ഒളിച്ച് കളിയില്‍ വിജയിച്ചാല്‍ വീണ്ടും അക്രമം കാണിച്ച് അവനു വിലസാമല്ലോ..?

ഭഗവാന് ആലോചിച്ചിട്ട് ദേഷ്യം വന്നു...!
ഈ ദേഷ്യം എന്നത് എത്ര തിളച്ചാലും വറ്റിപ്പോകാത്ത ഒരു ദ്രാവകം ആണ്...

ഈ പിശാചിനെ പിടിച്ചുകൊല്ലാന്‍ എന്നും ഏത് നേരവും തന്റെ കൂടെ ഉണ്ടായിരുന്ന റൈസിനെ കണ്ട കാലം മറന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്.

അങ്കണത്തിന്റെ വലത്തെ മൂലയില്‍ തോക്കും പിടിച്ച് നിന്നിരുന്ന ഭടനെ കൈകൊട്ടി വിളിച്ച് റൈസിനോട് തന്നെ ഉടന്‍ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്റെ കൊട്ടാരകെട്ടില്‍ നടക്കുന്ന അന്തപുര രഹസ്യങ്ങള്‍ പോലും ഈയിടെയായി താന്‍ കാണാറൊ കേള്‍ക്കാറൊ ഇല്ലെന്ന് മനസിലായത്..!

റൈസ്, ഭാരതത്തില്‍ നിന്നും വന്ന കൊട്ടാരം സൊഫ്റ്റ്വെയര്‍ എഞ്ചിനീയറുമായി സുപ്പീരിയര്‍ തടാകത്തില്‍ കുളിക്കാന്‍ പോയെന്ന്..!

എന്ത്.....?????

അടങ്ങാത്ത കലിയുമായി ഭഗവാന്‍ ഉറയിലെ വാളും ഊരി പ്പിടിച്ച് അതിവേഗം സുപ്പീരിയര്‍ തടാകം ലക്ഷ്യമാക്കി പാഞ്ഞു.

(തുടരും)