Tuesday, February 06, 2007

അതു ശരിയായൊ..?

ഇപ്പൊള്‍ കണ്ട് ഒരു പൊട്ടിയ വാര്‍ത്ത ആണ് പത്മപ്രിയ മാപ്പ് പറഞ്ഞു. (മനോരമ).
...
...
...

ഞാന്‍ മിനിഞ്ഞാന്ന്, ഇടക്കിടക്ക് അത്താഴം കഴിക്കാറുള്ള വേലപ്പേട്ടന്റെ തട്ടുകടയില്‍ നിന്നും, പൊറൊട്ടയും ഇറച്ചിയും കഴിച്ചു...
ഇന്നലെ മുഴുവന്‍ വയറിളക്കമായിരുന്നു...
ക്ഷീണിച്ചവശനായ ഞാന്‍, വേലപ്പന്‍ ചേട്ടനെ പരിചയം ഉള്ളതു കൊണ്ടും, ചേട്ടന്‍ ഇനി മേലില്‍
പഴകിയ ഭക്ഷണം വിളമ്പരുതെന്നും കരുതി ഞാന്‍ ഇന്ന് രാവിലെ അങ്ങൊരെ കണ്ടപ്പൊ കാര്യം പറഞ്ഞു....
കാര്യം മനസിലായ പാവം ചേട്ടന്‍, എന്നോട് ക്ഷമ പറഞ്ഞു വെന്ന് മാത്രമല്ല...
ചേട്ടന്റെ കടയില്‍ നിന്നും ഇനി അങ്ങനെ ഒരബ്ധം പറ്റാതിരിക്കാന്‍ ശ്രമിക്കും എന്ന് എനിക്ക് ഉറപ്പുമായിരുന്നു...
...
...
...
...
ഒന്നു ചോദിച്ചോട്ടെ..?
എന്താ‍... ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വിളമ്പുന്നത് എന്തായാലും, പത്മപ്രിയ എടുക്കുക തന്നെ വേണോ...?
...
കഷ്ടമാണ് അല്ലേ..?

15 comments:

മിടുക്കന്‍ said...

പത്മപ്രിയ മാപ്പ് പറയണമായിരുന്നൊ..?

രാജു ഇരിങ്ങല്‍ said...

അതൊക്കെ അങ്ങിനെയേ വരൂ മിടുക്കാ..
വിമര്‍ശനം സഹിക്കാന്‍ വയ്യാതായിരിക്കുന്നു ആളുകള്‍ക്ക്. പത്മ പറഞ്ഞത് വിമര്‍ശനം പോലുമല്ല. പിടിച്ചു നില്‍ക്കാന്‍ മാപ്പ് പറഞ്ഞില്ലെങ്കിലെന്തു ചെയ്യും? മലയാളത്തിലഭിനയിക്കില്ലെന്ന് വയ്ക്കണം. എന്തിനാ കാശ് വേണ്ടാന്ന് വയ്ക്കുന്നത്.
നമ്മുടെ ജഗതി ചെയ്തതും അതു തന്നെയല്ലേ...

അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ ഇന്ന് രക്ഷയില്ലാതായിരിക്കുന്നു.

ദില്‍ബാസുരന്‍ said...

അത് ശരിയാണോ അല്ലയോ എന്നുള്ളതല്ലല്ലോ (എക്സ്-ബാച്ചി)മിടുക്കനങ്കിള്‍ പ്രശ്നം... ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ മൊത്തത്തില്‍ അവരെ ബഹിഷ്കരിച്ചാല്‍ പത്മപ്രിയ തെണ്ടിപ്പോവുകയേ ഉള്ളൂ.ഇന്നത്തെ സ്ഥിതിയനുസരിച്ച് അവര്‍ക്ക് ഡബ്ബിങ്ങുകാര്‍ പറയുന്നത് കേള്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. അവര്‍ മാപ്പ് പറഞ്ഞ് സംഭവം സോള്‍വാക്കി. ഫോര്‍ ദി സേക്ക് ഓഫ് ദെയര്‍ കരിയര്‍. ഇത് തിരിച്ചും ബാധകമാണ്. അത്യാവശ്യം മലയാളം അറിയാവുന്ന എതെങ്കിലും നടിയെ, ഉദാ: കാവ്യ മാധവനെ ബഹിഷ്കരിച്ചാല്‍ ആരുടെ കഞ്ഞികുടി മുട്ടി? അത് കൊണ്ട് അവര്‍ രണ്ട് കൊട്ട് കൊട്ടിയാലും ഡബ്ബിങ്ങുകാര്‍ കൊള്ളും. ഇത് പ്രപഞ്ച നിയമമല്ലെ? ശരിയും തെറ്റും ശബ്ദതാരാവലിയിലെ രണ്ട് പദങ്ങള്‍ മാത്രം. :-)

ഓടോ: ഈശ്വരാ ഞാനും ഫിലോസ്സഫറായോ?

സു | Su said...

പത്മപ്രിയ മാപ്പ് പറഞ്ഞത് ശരിയായി. അവര്‍, മാപ്പ് പറയാന്‍ കാരണമായ സംഭവം, ടി. വി. യില്‍ കണ്ടില്ല. എന്നാലും അന്യഭാഷയില്‍ അഭിനയിക്കുമ്പോള്‍, അവര്‍ക്ക് വേണ്ടി ശബ്ദം കൊടുക്കാന്‍ ഒരാളുടെ സഹായം ആവശ്യമാണ്. ഒരു സിനിമയില്‍,‍ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍, പറഞ്ഞാല്‍ അടുത്ത സിനിമയില്‍, തിരുത്താന്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റുകളും തയ്യാറാവും. അല്ലാതെ പദ്മപ്രിയ, മലയാളസിനിമയില്‍ കന്നടയോ തെലുങ്കോ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. മിണ്ടാതെ ഇരുന്നാലും കാര്യമില്ല. സിനിമ ഓടുമോ?

സു | Su said...

ഒരു സിനിമയില്‍ വന്ന തെറ്റ് അടുത്ത സിനിമയില്‍ തിരുത്തും എന്നു പറഞ്ഞാല്‍, ഡബ്ബിങ്ങില്‍ എന്തെങ്കിലും പാകപ്പിഴ വന്നിട്ടുണ്ടെങ്കില്‍, അടുത്ത സിനിമയിലും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും എന്നാണ്. ;)

sandoz said...

പത്മപ്രിയ 'മാപ്പ്‌' പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ഒരു ബ്ലോഗര്‍ ആയിരിക്കും.

അവര്‍ ബൂലോഗത്തിലെ ഏതെങ്കിലും മത്സരത്തില്‍ പങ്കെടുത്തിട്ടും ഉണ്ടാകും.....

അല്ലെങ്കില്‍ സംഘടിപ്പിച്ചിട്ടുണ്ടാകും.

Inji Pennu said...

ഹഹഹ! ഈ സാന്റോസിനെ കൊണ്ട് തോറ്റു. ദില്‍ബൂനു ഒരു ഗോമ്പറ്റീഷന്‍ ആണല്ലൊ ഈ കുട്ടി!
:) :)

മിടുക്കന്‍ said...

രാജു ചേട്ടൊ,
പത്മക്ക് ഒരു ലൈറ്റ് ബൊയിടെ പിന്തുണ പോലും ഉണ്ടായില്ലല്ലൊ എന്നാലൊചിക്കുമ്പൊള്‍...:(

പത്മപ്രിയ മാപ്പ് പറഞ്ഞത് പിന്നേം സഹിക്കാം,
ബട്ട്, ദില്‍ബന്‍ എന്നെ “അങ്കിള്‍“ എന്ന് വിളിച്ചത് എനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ല...
.. മോനെ, ദില്‍ബൂ നീ ചെവിയില്‍ നുള്ളിക്കൊ..

(കാവ്യാ മാധവന്റെ, ശിങ്കിടികള്‍ ബ്ലൊഗില്‍ വിലസുന്നുണ്ടെന്നെ ആരൊ പറഞ്ഞത് ശരിയാണല്ലെ..?)

സു ചേച്ചി, ഇവിടെ പ്രശ്നം, അടുത്ത സിനിമ നന്നാക്കുമൊ എന്നല്ല... ഈ സിനിമ ഓടിയില്ലേല്‍, പിന്നെ നന്നാക്കാന്‍ അടുത്ത സിനിമ കിട്ടുമോ എന്നാണ്..
:)
ആദ്യം കുറ്റം പറഞ്ഞതും പിന്നെ മാപ്പ് പറഞ്ഞതും നിലനില്‍പ്പിന്റെ മാത്രം പ്രശ്നം..

സാണ്ടൊസെ, പത്മക്ക് മാത്രമല്ല, കാവ്യാ മാധവനും, ഡബ്ബിംഗ് കാരും ഇവിടെ ഉണ്ടെന്ന് നമുക്ക് ബലമായി സംശയിക്കാം, അറ്റ്ലീസ്റ്റ് അവരുടെ നൊമിനീസ് എങ്കിലും കണ്ടേക്കും... :)

ഇഞ്ചി ചേച്ചി, കൊറെ, നാളായല്ലൊ ഈ വഴിയൊക്കെ കണ്ടിട്ട്,
സന്തൊഷം :)

രാജു ഇരിങ്ങല്‍ said...

മിടുക്കാ.. കണ്ടില്ലേ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞത്.
വളരെ കാലമായി ഞങ്ങളെ ആരും ശ്രദ്ധിക്കാറേ യില്ല. എന്തായാലും ഞങ്ങള്‍ക്ക് വിലയുണ്ടെന്ന് മനസ്സിലായി; എന്ന്. എന്താ കഥ..ഈശ്വരോ രക്ഷതു:

ഒരു ആര്‍ട്ടിസ്റ്റ് ഭാഷയുടെ സാധ്യതകള്‍ തിരിച്ചറിയുന്നു എന്നുള്ളത് ആശ്വാസകരം തന്നെ. പിന്നെ ഡബ്ബിങ്ങ് കാര്‍ ഒരു കാര്യം ആലോചിക്കുന്നത് നന്നായിരിക്കും.
പുതിയ വരുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളും സ്വന്തം ശബ്ദത്തില്‍ പറഞ്ഞു തുടങ്ങിയാല്‍ കഞ്ഞികുടി മുട്ടിപ്പോകും.
പാവം പത്മപ്രീയയുടെ പുറത്ത് കുതിരകയറുന്നതിന് പകരം പരസ്പര ബഹുമാനമാണ് അഭികാമ്യം.
എന്നു കരുതി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളെ തീരെ വില കുറച്ച് കാണുന്നുമില്ല.
പത്മയ്ക്ക് എങ്ങിനെ പിന്തുണ കിട്ടും. നമ്മുടെ ജഗതിക്ക് പോലും പിന്തുണകിട്ടിയില്ല. പിന്നെ ഈ പാവം.
രാഷ്ട്രീയക്കാരുടെ സ്വഭാവം കാട്ടി തുടങ്ങി പല സംഘടനകളും. എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കണ്ടേ..
ഇനി സി. ഐ. ടി. യു വരുന്നുണ്ടെന്ന് നമുക്കറിയാലൊ.

ഒരു സിനിമാ കൊടിപിടുത്തം അടുത്തു തന്നെ നമുക്ക് കാണാനാകും എന്ന് പ്രതീക്ഷിക്കാം. വെട്ടിനിരത്തലുകള്‍..

Siju | സിജു said...

ആക്‍ച്യുലി എന്താ ചെല്ലക്കിളി പറഞ്ഞത്
ഞാന്‍ മാപ്പ് മാത്രമേ കേട്ടോള്ളൂ.. എന്താ പറഞ്ഞതെന്നങ്ങോട്ട് ക്ലിയറായില്ല

മിടുക്കന്‍ said...

സിജ്വേ, ഡയലൊഗ് ബയ് ഡയലൊഗ് എന്താ പറഞ്ഞേന്ന് അറിയില്ല..
ബൈ ദെ ബൈ, ചെല്ലക്കിളി പറഞ്ഞതിന്റെ രത്ന ചുരുക്കം, മനൊരമേടെ, ലിങ്കില്‍ ഉണ്ട്..

Siju | സിജു said...

മനോരമേം നോക്കി മാതൃഭൂമീം നോക്കി
പക്ഷേ, അവിടെങ്ങും കറക്റ്റായങ്ങ് പറഞ്ഞിട്ടില്ല
ബാക്കിയങ്ങട് ഊഹിച്ചോന്നാ...

മിടുക്കന്‍ said...

മനൊരമ പ്രിന്റ് എഡിഷനില്‍ വായിച്ചത്, ആദ്യം ഡബ്ബിംഗ് കാര്‍ പത്മേനെ, ബഹിഷ്കരിച്ചതായിരുന്നു...
പത്ര സമ്മേളനത്തില്‍, അവര്‍ ഉന്നയിച്ചത്, പത്മ അവള്‍ടെ, പെര്‍ഫൊര്‍മെന്‍സ് മോശമായത് ഡബ്ബിംഗ് കാര്‍ ഉഴപ്പയതിനാല്‍ ആണ് എന്നാണ്..അങ്ങനെ ഡബ്ബിംഗ് കാരെ, മോശാക്കിയതിന് ഇനി അവള്‍ മാപ്പ് പറയാതെ, മേലാല്‍ അവള്‍ക്കായി ഓള്‍ കേരള ഡബ്ബിംഗ് തൊഴിലാളികള്‍ ഡബ്ബ് ചെയ്യുന്ന പ്രശ്നമേ ഇല്ലെന്ന് ആണ് അവര്‍ പറഞ്ഞത്,
ഏത്..?
അതു തന്നെ, അല്ലാതെ, അവള്‍ എന്തേലും വേറെ ഞോണ്ടല്‍ നടത്തിയിട്ടുണ്ടൊ എന്ന് അറിയില്ല.. അഥവാ അങ്ങനെ നടത്തിയിട്ടുണ്ടേല്‍, ഒന്നുകില്‍ ഡബ്ബിംഗ് കാര്‍ പറയണം, ഇച്ചിരി എന്തേലും പൊക ഉണ്ടായിരുന്നെങ്കില്‍, മനൊരമ തന്നെ ഒന്ന് പൊക്കിയെടുത്തേനെ,

ഏറനാടന്‍ said...

പത്മപ്രിയ അധിക്ഷേപിച്ചടിച്ച ഡയലോഗും പിന്നീട്‌ മാപ്പ്‌ പറഞ്ഞതും ആരാ ഡബ്ബ്‌ ചെയ്തതാവോ, ആ?
എന്തായാലും നമ്മളെ നാക്കിലൂടെ വേറൊരുത്തന്‍ സംസാരിക്കുന്നത്‌ കാണുമ്പോളറിയാം അതിന്റെ എടങ്ങേറെത്രയാന്ന്!

(ഈയ്യിടെ ഒരു ടെലിഫിലിമില്‍ അഭിനയിച്ചിട്ട്‌ പിന്നീടത്‌ പ്രിവ്യൂ ഷോയില്‍ കണ്ടപ്പോള്‍ എന്റെ നാക്ക്‌ ശരിക്കും ചൊറിഞ്ഞുവന്നതാ, വേറെയാരുടേയോ കരകരാ സ്വരം!)
:))

Siju | സിജു said...

ഏറനാട്ടുകാരാ..
ചേട്ടന്റെ ശബ്ദം കേട്ടപ്പോള്‍ ഡയറക്റ്റര്‍ക്കും ചൊറിഞ്ഞു കേറിക്കാണും :D