Wednesday, April 04, 2007

പ്രസ്‌താവന...

പാലൊളി പറഞ്ഞത് : നോട്ട് കെട്ടിന്റെ ഭാരം നോക്കിയാണ്‌ ഈയിടെയായി കോടതി വിധി പ്രസ്താവിക്കുന്നത് എന്നാണ്‌ ഞാന്‍ കേട്ടത്‌. കോടതി കേട്ടതും അതു തന്നെ ആണെന്ന് ന്യൂസ് പേപ്പറില്‍ നിന്ന് മനസിലായി.
കോടതിക്കത് പിടിച്ചില്ല.
മാപ്പൊന്നും ഇവിടെ പറയേണ്ട... അത് പൊതുജനത്തിനോട് പറഞ്ഞാ മതി ട്ടാ, എന്നാല്‍ ശിക്ഷേല്‌ ചില്ലറ കൊറവ് വല്ലോം വരുത്താം എന്നാണ്‌ കൊടതിടെ സ്റ്റാന്റ്.

പാലൊളിടെ മറു സ്റ്റാന്റ് ഇതുവരെ എടുത്തിട്ടില്ല..
അതു ചുമ്മാ കോടതീല്‌ മൂന്നാല്‌ ജഡ്ജിമാര്‌ ഇരുന്ന് എടുക്കുന്നതാണോ...
എത്ര പേര്‌ ആലൊശിക്കണം, ഡല്‍ഹിലും തിര്വോന്തരത്തും അറ്ജന്റ്‌ പണികളൊക്കെ സ്റ്റൊപ്പാക്കീട്ട് ഒരു മൂന്നാലു ദിവസം എങ്കിലും വേണം...
അതു പോട്ട്...

പാലൊളി പറഞ്ഞ‌ത് , കോടതി കാശ് മേടിച്ച് അവര്‍ക്കനുകുലമായി വിധി പറയുന്നു എന്നും നീതിയും ന്യായവുമൊക്കെ പോയി പണി നൊക്കട എന്നുമാണോ..?

അതില്‍ ചില സംശയങ്ങള്‍ ഇല്ലാതില്ല.

നോട്ടിന്റെ ഭാരം നോക്കി വിധി പറയുന്നത് ‘കാശു മേച്ചാണ്‌ പരിപാടി‘ എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ..?
1 ഭാരം നോക്കിയാല്‍ കാശ് കീശയിലാവില്ലല്ലൊ..,
2 മാത്രയുമല്ല, തൂക്കി നോക്കി കാശു മേടിക്കുന്നത് മണ്ടന്‍ മാരും ആയിരിക്കുമല്ലോ..?
അപ്പോള്‍ കോടതിക്ക് രസിക്കാത്തത്, കോടതിയെ മണ്ടനാക്കിയതിനാണോ..? (കാശു മേടിക്കാന്‍ പോലും അറിയാത്തവന്‍ എന്ന് വ്യംഗ്യം ഉണ്ടല്ലൊ..)

കൂടാതെ, നമ്മടെ പാലോളിക്കെങ്ങനെ മനസിലായി, കൊടതി കാശു തൂക്കി നോക്കിയാണ്‌ ഇപ്പൊ പരിപാടികള്‍ എന്ന് .
താലൂക്കാപ്പീസില്‍ നിന്നും ജനന സര്‍ട്ടീഫിക്കറ്റ് കിട്ടണേല്‍ 1000 എങ്കിലും കരുതണം എന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍, ഒന്നുകില്‍ അയാള്‍ ടി ആവശ്യത്തിന്‌ പോയപ്പൊള്‍ അത്രേം ആയിക്കാണും അല്ലേല്‍ പോയ ആരേലും പറഞ്ഞു കാണും.

ഇനി ഒരാള്‍ ഇപ്പോളൊക്കെ 1000 വേണം എന്നു പറയുമ്പോള്‍ 500 ഉം ആയി പോയപ്പോ കാര്യം നടന്ന് കാണില്ല.. ആയിരം വേണമെന്ന് പറഞ്ഞ് കാണും..

അപ്പൊ ഇവിടെ എന്താണ്‌ സംഭവിച്ചത്..

എണ്ണി നോക്കിയാണ്‍്‌ എന്നു കരുതി എണ്ണി തിട്ടപ്പെടുത്തി എങ്ങാനും അവിടെ ചെന്നപ്പൊ പോ മോനെ, ഇപ്പോ ആ പരിപാടി നിറ്ത്തി താന്‍ പോയി തൂക്കം നോക്കി വാ എന്നോ മറ്റൊ കോടതി പറഞ്ഞോ..?

അതൊ ആരേലും പറഞ്ഞറിവാണോ..? എങ്കില്‍ ആര്‌..?

അതോ ചുമ്മാ ഒരു ഓളത്തിന്‌ അടിച്ചതാണോ..?

മി. പാലോളി, ആദ്യത്തെ രണ്ട് കാരണങ്ങള്‍ അല്ല ആ പ്രസ്താവനക്ക് ആധാരം എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ രാജിവെച്ചെ പറ്റു...
ജുഡീഷ്യറിയെ പറ്റി ഒരൊളത്തിന് കമന്റിറക്കാന്‍ ഇവിടത്തെ എക്സിക്യൂട്ടീവ് കാര്‍ക്ക് ഒരവാകാശവും ഇല്ല...

ഉണ്ടങ്കില്‍ അത്‌ പോതു ജനത്തിനു മാത്രം...



7 comments:

മിടുക്കന്‍ said...

പാലോളി കേസില്‍ ചില ഡവുട്ട്സ്..
:)

Unknown said...

അങ്ങനെ ഒരു സ്ഥാനത്തിരുന്ന് പാലൊളി അത് പറയുന്നത് ഓളത്തിന്റെ പുറത്താണെങ്കില്‍ ആ കാരണം കൊണ്ട് പാലൊളി രാജി വെയ്ക്കണം. ഓളത്തിന്റെ പുറത്ത് പറയേണ്ട കാര്യമ്മല്ല ഇത് എന്ന മിടുക്കന്‍ ഭായിയുടെ വാദത്തോട് യോജിക്കുന്നു.

എങ്കിലും അതിനോട് കോടതി പ്രതികരിച്ച രീതിയോടും ജനപ്രതിനിധികളോടുള്ള കോടതിയുടെ പെരുമാറ്റത്തിനോടും യോജിപ്പില്ല.

മിടുക്കന്‍ said...

ദില്‍ബന്‍ പറയുന്നത് ശരിയാണ്.
വികാര പരമാണ് കോടതിയുടെ ഈ നീക്കം.
കോടതി വികാരപരമാകാമോ..? വികാരം നീതിയ്ക്കും ന്യായത്തിനും നേരെ കണ്ണടക്കാന്‍ പ്രേരിപ്പിക്കും.
കൊടതിയെ ആരേലും അവഹേളിച്ചാല്‍ കോടതിക്ക് നോവും.
ആരേലും എന്തേലും പറഞ്ഞാല്‍ തെറിക്കുന്നതാണൊ കോടതീടെ മൂക്ക്..?
പൊതുജനത്തിന് അങ്ങനെ തൊന്നുന്നില്ല..
വ്യക്തമായ തെളിവുകളില്ലാതെ കോടതിയെ സംശയിക്കെണ്ട കാര്യം ഇല്ല.
ഹാജരാക്കപ്പെടാത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലാതെ ഏത് കോമ്പന്‍ ആയാലും ( ഈവെന്‍ ഈഫ് ഇറ്റിസ് ബൈ പ്രെസിഡെന്റ് ഓഫ് ദി നേഷന്‍ )അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളാന്‍ പ്രബുദ്ധരായ ജനത്തിന് അറിയാം.

പാലോളി കോടതിക്കെതിരെ ഓളത്തിന് അടിച്ചതാണെങ്കിലും പാലോളിക്കെതിരായ കോടതി നടപടി സന്ദേഹം ഉളവാക്കുന്നു.

മിടുക്കന്‍ said...

മറ്റൊന്ന് കൂടെ,
ഈ സംഭവത്തില്‍ മന്ത്രിയുടെ രാജി പ്രതിപക്ഷത്തിന് ആവശ്യപ്പെടാന്‍ ഒരു അവകാശവും ഇല്ല.
ടി മന്ത്രി ഈ പ്രസ്താവന നടത്തിയപ്പോള്‍ അതിന്റെ തെളിവുകള്‍ ഹാജരാക്കാനൊ, അല്ലാത്തപക്ഷം രാജിവെക്കാനൊ ഈ നാട്ടിലെ ഒരൊറ്റ ജനപ്രതിനിധി പൊട്ടെ, ഒരു രാഷ്ട്രിയക്കാരന്‍ പോലുമൊ ആവശ്യപ്പെട്ടിരുന്നില്ല.
ഓര്‍ക്കണം അതിനു ശേഷം നിയമസഭാ ബജറ്റ് സമ്മേളനം കൂടി നടന്നു..

neermathalam said...

ethippo ara ee...paloli....enthinthe mantriya...pullikkkaran...
kodathiyil...ethra maatram case ketti kedakkane....athil onnum aaarkkum parathiyilla....
thadesha swayambharanam....
ennu vacha...decentralised autonomy....nobody is bothered about that...it is decentralised...anarchy..
however as i am suffering from fever and headache...I forgive both of them....;)

Unknown said...

പ്രതിപക്ഷം പാലൊളിയുടെ രാജി ആവശ്യപ്പെടുന്നത് നോക്കണ്ട. അവര്‍ നാട്ട്നടപ്പ് അതാണല്ലോ എന്ന് കരുതി ചെയ്യുന്നതാണ്. :-)

പ്രതിപക്ഷത്തിന്റെ ജോലി അതാണല്ലോ. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശ്രമിക്കലും മന്ത്രിമാരെ രാജി വെയ്പ്പിക്കലും. അല്ലാതെ അംബേദ്കരൊക്കെ സ്വപ്നം കണ്ടപോലെ ഭരണകഷിയുടെ പ്രവര്‍ത്തനം വിലയിരുത്തി ക്രിയാത്മക നിര്‍ദേശം നല്‍കാനൊക്കെ ഞങ്ങടെ പട്ടി പോകും.അങ്ങനെ അവന്മാരുടെ ഭരണം നന്നാവണ്ട. യേത്?

മിടുക്കന്‍ said...

പ്രതിപക്ഷം, പൊട്ടക്കണ്ണന്‍ മാങ്ങാ എറിയുന്ന പൊലെ ഒരേറാണ്‍്.
കോടതിക്കും മുന്നേ, ഈ പ്രശ്നത്തില്‍ തെളിവുകള്‍ ചൊദിച്ച് പാലൊളിയേയും കൂട്ടരെയും കുരുക്കില്ലാക്കിയിരുന്നേങ്കില്‍ അതൊരു രാഷ്ട്രീയ നേട്ടം തന്നെ ആയിരുന്നേനെ,
ഇപ്പൊള്‍ തന്നെ, നോക്കു, കോടതി കുറ്റക്കാരനായി കണ്ടതു കൊണ്ട് കീഴ്വഴക്കത്തിന്റെ പേരില്‍ രാജിവെക്കുക എന്നാണ് അവരുടെ ആവശ്യം.

അല്ലാതെ ഒരു സ്ഥാനത്തിനു നിരക്കാത്ത വിവരദോഷം പറഞ്ഞതിനാലല്ല...

പിണറായി വിജയന്‍ പറഞ്ഞത് ശരിയാണ്‍്. ഇവിടെ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ട്.
നോക്കു പ്രതിപക്ഷം പോലും ഇന്ന് സ്വയം ചിന്തിക്കുന്നില്ല... കുറെ ആള്‍ക്കാരുടെ തലച്ചോറുകളെ നിയ്ന്ത്രിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ മാത്രമാണ്‍്.. ( പ്രതിപക്ഷവും ഭരണപക്ഷവും അടക്കം)