Tuesday, October 17, 2006

അവതാര രഹസ്യം

ശ്രീജിത്ത്‌ മണ്ടനാണൊ..?
എല്ലാരും അറിയാന്‍ വേണ്ടി പറയുവാ..അവന്‍ മണ്ടനല്ല..
മണ്ടന്‍ അല്ലെന്ന് മാത്രം അല്ല. മറിച്ച്‌ അത്യധികം ബുദ്ധിമാന്‍ കൂടിയാണ്‌.
എന്താന്നാവും... ഇപ്പൊ നിങ്ങടെ ചൊദ്യം.. കാര്യൊണ്ട്‌... മി. ബുഷിനെ പറ്റി തൊന്ന്യാസം എഴുതാണ്ട്‌ ആ മനുഷനെ പഠിക്കാന്‍ എന്നോട്‌ പറഞ്ഞത്‌ ലവനാണ്‌..
അന്ന് ഞാന്‍ കരുതി അവന്‌ ആ കൊണ്ടൊളിസാ റൈസേടത്തിയൊട്‌ വല്ല പ്രേമോമറ്റൊ തൊന്നിക്കാണും ന്ന്.....

അങ്ങനെ അത്‌ മറന്ന് കിടക്കുകയായിരുന്നു.....
അങ്ങനെ കുറേ നാള്‍ പോയി..ബാച്ചി ക്ലബ്ബിലും എക്സി ക്ലബ്ബിലും പൊയു ചപ്പടാച്ചികള്‍ അടിച്ച്‌ സമയം കളഞ്ഞു...........

....
....

രണ്ടു ദിവസായിട്ട്‌ തലക്കകത്ത്‌ ഒരു പെരുപ്പ്‌ തുടങ്ങിട്ട്‌..
ഡാകിട്ടറെ കണ്ടിട്ട്‌ ആശാന്‍ പറയുന്ന് ഒരു പ്രശ്നൊം ഇല്ലെന്ന്..
എനിക്കാണെങ്കില്‍ തലക്കകത്ത്‌ ഒരു വണ്ട്‌ ചറ പറ പറക്കുന്ന ഫീലിംഗ്‌....

ഇന്നലെ രാത്രിയിലാണ്‌... അതു സംഭവിച്ചത്‌...
ഒരുറക്കം കഴിഞ്ഞപ്പൊ.. എന്റെ തല പൊട്ടിതെറിച്ചു...
ആകെ പുടപടലങ്ങള്‍.. ഇച്ചിരി നേരം കഴിഞ്ഞപ്പൊ.. പുകയൊക്കെ മാറി...

അപ്പൊ ദാ കാണാണ്‌.. മ്മടെ ബുഷ്‌.. കോട്ടും സ്യൂട്ടും ഒക്കെ ഇട്ട്‌....ഒരു കയ്യില്‍ ഗദയും മറുകയ്യില്‍ സുദര്‍ശന ചക്രവും.. പറയാന്‍ മറന്നൂട്ടാ.. ഇഷ്ടന്‌ നാലു കയ്യുണ്ടായിരുന്നു..അതിലൊന്നില്‍ ഒരു തോക്കും.. പിന്നെ ഒന്നില്‍ താമര പൂവും....കോട്ടിന്റെ മേലെ തമിള്‍ സ്റ്റെയിലില്‍ എമ്പിഡി പൂമാലകളുമൊക്കെ ആയി കക്ഷി നല്ല സ്റ്റയിലിലാണ്‌..

വാ പൊളിച്ചിരിക്കുവായിരുന്നെ ഞാന്‍..

അതായിരിക്കും. പലതും കാണാന്‍ വൈകി.. ഇഷ്ടന്റെ തലക്ക്‌ പിറകില്‍ ഒരു 2 എച്‌.പി ടെ മോട്ടൊര്‍ പിടിപ്പിച്ചിട്ട്‌ ഒരു ചക്രം കിടന്ന് കറങ്ങുന്നുണ്ടായുരുന്നു...
സയിഡില്‍ നില്‍ക്കുന്നവരെ കാണാന്‍ കണ്ണ്‍ തീരെ പിടിക്കുന്നില്ലയിരുന്നു.. കുറേശ്ശെ, ലൈറ്റ്‌ അടിച്ച്‌ വന്നപ്പോളല്ലേ..? വലത്‌ വശത്ത്‌ ഒരു പെണ്ണ്‍ പൊലത്തെ ഒരു സാമാനം ഉണ്ടന്ന് മനസിലായത്‌..!സാരിയൊക്കെ ഉടുത്ത്‌ നില്‍ക്കുന്ന കാരണം ആദ്യം അങ്ങട്‌ പിടികിട്ടിയില്ല.. പിടികിട്ടിയപ്പോ.. പൊട്ടി ചിതറി കിടന്ന എന്റെ സര്‍വ്വ നാടികളും എഴുന്നേറ്റു....

നമ്മടെ കൊണ്ടൊളിസാ റൈസ്‌..

ശംഖു വിളീം മറ്റ്‌ ബഹളൊക്കെ ഒന്നടങ്ങിയപ്പൊ.. ബുഷ്‌ റൈസ്‌ സമേതനായി എന്റെ അടുത്തേക്ക്‌ വന്നു.. തറയില്‍ സകല കണക്ഷന്‍സും അറ്റ്‌ കിടക്കുകയായിരുന്ന എന്നെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു..എന്നിട്ട്‌ പറഞ്ഞു...
"വല്‍സാ...നീ ശങ്കിക്കേണ്ട..ഇതു ഞാന്‍ തന്നെ ബുഷ്‌.. ഇപ്പോള്‍ നീ കണ്ടതെല്ലാം സത്യം.ജഗ്നാഥനായ ഭഗവാന്റെ ദശാവതാരങ്ങളില്‍ അവസാനത്തേത്‌..."
"ഭഗവാനെ..." ആ പാദാരവിന്ദങ്ങളിലേക്ക്‌ ഞാന്‍ ആര്‍ത്തലറ്റ്ച്ചു വീണു..
"അവിടുത്തെ ആക്ഷേപിച്ച്‌ ബ്ലോഗില്‍ പൊസ്റ്റിയത്‌ ഈയുള്ളവന്റെ വിവരമില്ലായ്മയായി കണ്ട്‌ ക്ഷമിക്കേണമെ..."
"സാരമില്ല ഭക്താ... പകരം എന്റെ അവതാര ഉദ്ദേശ്യം മാലോകരെ അറിയിക്കേണ്ട ചുമതല നിന്റെ ചുമലുകളില്‍ ആണെന്ന് നീ അറിയുക.."
"എത്രയും പെട്ടന്ന് ഒരു പോസ്റ്റ്‌ പൊസ്റ്റി.. ആ കര്‍ത്തവ്യം നിര്‍വഹിക്കുക.."

"ഉവ്വേ..." എന്നും പറഞ്ഞ്‌ ഞാന്‍ വീണ്ടും പാതാരവിന്ദങ്ങളെ പിടിച്ചു...

പിന്നെ ഭഗവാന്‍ ബുഷ്‌ വാചാലന്‍ ആയി.. അഫ്ഗാനിസ്ഥാനില്‍.. ഇറാഖില്‍.... ഇനി ഇറാനില്‍... വടക്കന്‍ കൊറിയയില്‍.. പിന്നെ ചൈനയില്‍.. റഷ്യയില്‍... എല്ലായിടത്തും.. ദുഷ്ടനിഗ്രഹത്തിനായി ചെയ്തതും.. ചെയ്യാനിരിക്കുന്നതുമായ അവതാര ഉദ്ദേശ്ശങ്ങള്‍....അദ്ദേഹം പറഞ്ഞതനുസരിച്ച്‌ മുന്‍പ്‌ വന്ന് പൊയ 9 അവതാരങ്ങളും കൂടെ നശിപ്പിച്ച ദുഷ്ടന്മാരേക്കാള്‍ 2ലക്ഷം പേരെ, ഇപ്പോള്‍ തന്നെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

എങ്കിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ ആയി കൊണ്ടിരിക്കുന്ന ഒരു അവതാരത്തിന്റെ അഹംഭാവം ഒന്നും ആ മുഖത്ത്‌ കാണാന്‍ ഇല്ലായിരുന്നു..ഭക്തവത്സലനായ ഭഗവാന്‍ എന്റെ മേല്‍ അനുഗ്രഹ വര്‍ഷം നടത്തി..
റിചാര്‍ജ്ജ്‌ ടോര്‍ച്ച്‌ മുഖത്തേക്ക്‌ അടിച്ചാല്‍ എന്ന പൊലെ, അതി തീഷ്ണമായ്‌ ഒരു പ്രകാശം കൈവെള്ളയില്‍ നിന്നും അദ്ദേഹം എന്റെ മുഖത്തേക്ക്‌ പായിച്ചു...

വീണ്ടും പുക പടലം..
എല്ലാം മാഞ്ഞിരിക്കുന്നു...

ബുഷിന്റെ പാദാരവിന്ദങ്ങളെ നമസ്കരിച്ചു കിടന്നിരുന്ന പൊസിഷനില്‍ നിന്നും തറയില്‍ എഴുന്നേറ്റിരുന്നു.......

ഞാന്‍ ഒാര്‍ത്തു പൊയി..സത്യം അല്ലേ..?സ്വന്തം പെണ്ണുമ്പിള്ളെ അടിച്ചൊണ്ടു പൊയി എന്ന ഒറ്റ കാരണത്താല്‍ രാവണന്റെ ലങ്കയെ കുട്ടിചൊറാക്കിയ ശ്രിരാമനെക്കാള്‍ വാലീഡ്‌ റീസണ്‍സ്‌ മി.ബുഷ്‌ ഭഗവാന്‍ ഒരോ അറ്റാക്കിനും കൊടുക്കുന്നുണ്ട്‌...

അതു കൊണ്ട്‌... മൊക്ഷത്തിനും മുക്തിക്കും സര്‍വ്വാഭിലാഷത്തിനും വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം..
"ഓം ബുഷായ നമ:"
അമേരിക്കയിലേക്ക്‌ തീര്‍ത്ഥയാത്ര നടത്താം...
വയിറ്റ്‌ ഹൗസ്‌ അമ്പലമാക്കാം.......

പറഞ്ഞു വന്ന ഒരു കാര്യം പറയാന്‍ മര്‍ന്നു.... ഭഗവാന്‍ അപ്രത്യക്ഷമായ ശേഷം എന്റെ മുറിയില്‍ ഞാന്‍ ഒന്നു പരതി.. ഈ പ്രത്യക്ഷപെടലിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലും അവിടുണ്ടോ എന്ന്...

മിസ്‌. റൈസ്‌ ഭഗവതി നിന്ന ഇടത്തില്‍ അവരുടെ വലതു കാല്‍ ചവിട്ടിയ കൊണില്‍ ഒരു ചിത്രം.. കാല്‍ കൊണ്ട്‌ വരച്ച ഒരു ചിത്രം...പണ്ട്‌ കുമാര്‍ ബ്ലൊഗില്‍ പോസ്റ്റ്‌ ചെയ്ത അതേ ചിത്രം...

അമ്പട വീരാാാാ.....(എന്റെ ആത്മഗതം ഉച്ചത്തില്‍ ആയി പോയി..)

അതാണ്‌ ഞാന്‍ പറഞ്ഞത്‌ ശ്രീജിത്ത്‌ മണ്ടന്‍ അല്ലെന്ന്.....

17 comments:

മിടുക്കന്‍ said...

ബുഷും റൈസും ശ്രീജിത്തും....
..
ഒാം ബുഷായ നമ:

Sreejith K. said...

സഹൃദയരേ,

ഈ ഭൂലോകത്തിലെ ഔദ്യോഗിക അമ്പലമണിയായി എന്നെ തിരഞ്ഞെടുത്ത വിവരം ഞാന്‍ ഇവിടെ ഔപചാരികമായി അറിയിച്ച് കൊള്ളുന്നു. ആര്‍ക്കും കൊട്ടാം എപ്പോഴും കൊട്ടാം. ദക്ഷിണ വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. എനിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

മിടുക്കാ, ഒരു കാര്യം പറയാതെ വയ്യ. കലക്കന്‍ പോസ്റ്റ്. കോട്ടും സ്യൂട്ടും ഇട്ട്, ഒരു കൈയില്‍ താമരയും പിടിച്ച് നില്‍ക്കുന്ന ബുഷ് ഭഗവാനെ മനസ്സില്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. ആക്ഷേപഹാസ്യം അസ്സലായി. കുറ്റം പറയുകയാണെന്ന് മനസ്സിലാവുക തന്നെയില്ല. പോസ്റ്റ് അസ്സാരം ഇഷ്ടായി. അവസാനം റൈസ് ചവുട്ടിയരയ്ക്കാന്‍ എന്നെ തിരഞ്ഞെടുത്തത് മനസ്സിലായില്ല :(

അത്തിക്കുര്‍ശി said...

മിടുക്കന്‍,
മിടുമിടുക്കന്‍...

വലിയ കൊട്ടായിപ്പോയി!!
കൊണ്ടലീസമ്മായി ശ്രീജിത്തിനെ നഖചിത്രം വരച്ച്‌ വെച്ചിരിക്കുന്നു..

ബുഷിനെ കുറ്റം പറയുന്നതാണെന്നു കരുതി വായിച്ചപ്പോള്‍, അത്‌ ശ്രീജിത്തിനെ എതിരെയുല്ല വലിയ ഒരു മിസൈല്‍!!!

Anonymous said...

ണീം..ണീം..ണീം..

കൊട്ടുമ്പോ നല്ല ഒച്ചയുള്ള അലമ്പു മണി... സോറി... അമ്പലമണി.

പാവം ശ്രീജിത്ത്.

എഴുത്ത് കലക്കി ട്ടാ‍ മിടുക്കാ. എന്നാലും ആ അമ്പല മണി അടിക്കേണ്ട ആവശ്യം അത്രയ്ക്കുണ്ടായിരുന്നോ?

Rasheed Chalil said...

കലക്കന്‍ ചുള്ളാ...

ഞാനും ഔദ്യോഗിക അമ്പലമണിയില്‍ ഒന്ന് കൊട്ടീട്ട് പോവാം... ണിം ണിം ണീം.

ഇടിവാള്‍ said...

കൊള്ളാം ഗെഡീ..

അപ്പോ, അടുത്ത പൂശല്‍ ( നോ.കൊറിയ) എപ്പഴേക്കുണ്ടാവും എന്നൊന്നു ചോദിക്കാര്‍ന്നില്ല്യേ ?

neermathalam said...

midukkan...kattikaryirikkkalle....
bushinu ambalam paniyan jhan..
venam engil korachu...bhoomi esthadanam tharam...
bush saranam gachami...

ambalamani..mandoose...
vivahanischayam...kazhinnga..midukkanee...bachelorsil ninnum purathakkan..akilabooloka..mandoose fanclub..member enna nilayil...jhan ahvanam cheyyunnu...
mandoose..thinnamidukkelum kanikku...midukkanee..engine valaran anuvadichaal..eppo...evan edival ayilla..nu chodicha mathi...

mydailypassiveincome said...

മിടുക്കന്‍, മിടുമിടുക്കന്‍....

കൊള്ളാം പോസ്റ്റ്.

ആരും ശ്രീജിത്തിനെ വെറുതെ വിടുന്ന മട്ടില്ലല്ലോ. അതുപോലെ പച്ചാളത്തിനേയും!! ഉം... സ്നേഹം കൂടുമ്പോളല്ലേ ഇങ്ങനെ കൊട്ടുകിട്ടൂ അല്ലേ... ;)

സുല്‍ |Sul said...

മിടുക്കാ നീ മിടുക്കനല്ല മിടുമിടുക്കനാ.

ഞാനും കൊട്ടാം ശ്രിയുടെ തലക്കിട്ട് ഒന്ന്, രണ്ട്, മൂന്ന് ണിം... ണിം... ണിം...

Visala Manaskan said...

ഹഹഹ.
അടിപൊളി ആയിട്ടുണ്ട് മുടുക്കാ. ഹ്ഹിഹി..

ഇമ്മാതിരി സ്വപ്നങ്ങള്‍ക്ക് ഒരു പൊതുബ്ലോഗുണ്ടാക്കണോ?

പണ്ട് ആദി, കൊഞ്ചോടുപമിച്ച റൈസ് സാരിയുടുത്ത് കണ്ട അത്രക്കും വലിയ സ്വപ്നം ഞാന്‍ കാണ്ടിട്ടില്ലെങ്കിലും പോസ്റ്റാത്ത മുന്നാല് സ്ക്രാപ്പ് സ്വപ്നങ്ങള്‍ ഇമ്മടെ കയ്യിലും ഉണ്ട്.

അളിയന്‍സ് said...

എന്ത് അലക്കാ മാഷേ ഇത്.... ബുഷിന്റെ ആ നില്പ് (വിത് റൈസ്) ആലോചിച്ച് ഒത്തിരി ചിരിച്ചു. കിടിലോല്‍ക്കിടിലന്‍.
ശ്രീജിത്തേ, ഇനിയും ആരൊക്കെ എന്തൊക്കെ നിന്റെ മേല്‍ അലക്കാനിരിക്കുന്നു.

മിടുക്കന്‍ said...

ശ്രീജിത്തേ,
ഇന്ന് രാവിലെ കൊണ്ടൊളിസാ റൈസിനെ ജപ്പാന്‍ യാത്രക്കിടയില്‍ ടി.വി.യില്‍ കണ്ടപ്പൊഴും.. പതിവില്ലാതെ ആ മുഖം ലജ്ജയില്‍ ചാലിച്ചിരുന്നു..
ബൂലോകരെ, ഇനി നിങ്ങള്‍ റയിസു മൊളെ ഒന്ന് ശ്രദ്ധിച്ച്‌ നൊക്കിക്കെ, നാണത്തില്‍ ചാലിച്ച ആ മുഖത്തിന്റെ പിന്നില്‍ മറ്റൊന്നുമല്ല.. കുമാറേട്ടന്റെ ആ ചിത്രം തന്നെ...

ആക്ഷേപവും ഹാസ്യവും ഇഷ്ടായെന്നറിഞ്ഞതില്‍ സന്തൊഷം ഉണ്ട്‌...

അത്തിക്കുറശ്ശി,
കാന്താരി,
ഒത്തിരിവെട്ടം ..
നന്‌ഡ്രികള്‍..

ഇടിവാളണ്ണാ.., അതു മറന്നു.. തരിച്ചിരുന്നു പൊയിരുന്നു.. എന്തായലും ബുഷിനീം വരുമായിരിക്കും..
:)
മാതളമേ,
ബാച്ചിക്ലബ്ബില്‍ നിന്നും എന്നെ പുറത്താക്കന്‍ ഇനി ഒരു ബാച്ചി ഈ ബൂലൊകത്തില്‍ ജനിക്കേണ്ടിയിരിക്കുന്നു...
പിന്നെ, അമ്പലത്തിനുള്ള സ്ഥലം എന്റെ പേരില്‍ എഴുതി തന്നോളു...
മഴത്തുള്ളി,
സത്യം, ഈ ശ്രീജിത്തിനെ എല്ലാരും ഇങ്ങനെ സ്നേഹിക്കുന്ന കാണുമ്പൊ ഉള്ള അസൂയയില്‍ നിന്ന് ഉടലെടുത്ത പോസ്റ്റ്‌ തന്നെ ആണിത്‌..
'അസൂയ' എന്നു റ്റൈറ്റില്‍ മാറ്റാവുന്നതാണ്‌.. :)
സുല്‍..,
ഈ ബ്ലൊഗില്‍ വന്ന് സുല്ലിട്ടിരുന്ന് എന്റെ അക്രമം സഹിച്ചൂലൊ..? :) നന്‍ഡ്രികള്‍...

ഇനി എനിക്ക്‌ ചത്താ മതി...
ഒര്‍ജിനല്‍ പുലി കമന്റിയല്ലൊ..? :) വിശാലേട്ടാ... അങ്ങയുടെ സ്ക്രാപ്സ്‌ പൊലത്തെ സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌ നടന്നിട്ട്‌ ഇതു പൊലൊരെണ്ണം കാണാനെ പറ്റിയുള്ളു...

എന്തായാലും സ്വപ്നാടകരുടെ ഒരു ക്ലബ്ബ്‌ ഇന്ന് അനിവാര്യം ആയി കൊണ്ടിരിക്കുന്ന്.. ആര്‍ക്കും എന്തും സ്വപ്നം കാണാം എന്ന അവസ്ഥ ഇവിടെ മാറണം.. :))

അളിയന്‍സേ...
ബുഷിന്റെ പല നില്‍പുകളും പലരും കരഞ്ഞാണു കാണുക...

എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്‍ഡ്രി.. നന്‍ഡ്രി..

sreeni sreedharan said...

ശ്രീജിത്തെ നീ ഇന്‍റര്‍നാഷ്ണല്‍ കളികളാണല്ലോ കലിക്കുന്നത്?? ജാതക വശാല്‍ നിനക്കിപ്പോള്‍ ശുക്രദശയാണെന്നാണ് തോന്നുന്നത്, ഇതിനും വേണം ഒരു യോഗം!!!
മിടുക്കാ..മിടുക്കന്‍ :)

sreeni sreedharan said...

കഴിഞ്ഞ കമന്‍റില്‍ ഒരു തെറ്റുണ്ട്;
കലിക്കുന്നതല്ല, കളിക്കുന്നത്
നന്ദി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു കാണാന്‍ കുറച്ചു വൈകിപ്പോയല്ലൊ മിടുക്കാ, ഇനി കാണുന്ന സ്വപ്നങ്ങളും പങ്കു വക്കാന്‍ മറക്കല്ലേ. വെറുതേയല്ല ഈ പേരു തെരഞ്ഞെടുത്തത്‌, ശരിക്കും യോജിക്കുന്നു.

സു | Su said...

:)

മിടുക്കന്‍ said...

പാച്ചു,
മ്മടെ ശ്രീജിത്ത് വല്യ പുള്ളി ആയി പോയില്ലേ..?
ആശാനെ, നിങ്ങടെ മീറ്റിനു കിട്ടിയത് ഒരു വന്‍ കാര്യമാണ്..
അടുത്ത തവണ നിങ്ങള്‍ക്ക് ബുഷിനെ വേണമെന്കില്‍ ട്രൈ ചെയ്യാം..

പണിക്കര്‍ സാറെ, ഇവിടെ വരാനും എന്റെ കാട്ടികൂട്ടലുകള്‍ വായിക്കാനും കൂടാതെ, അഭിനന്ദനങ്ങള്‍ അറിയിച്ചതിലും വളരെ നന്ദി..

സൂ ചേച്ചി...! :)

എന്നാ ഞാന്‍ പൊട്ടൊ..?