Wednesday, March 14, 2007

“പൂച്ച“ അഥവ കൊപ്പിറൈറ്റിന്റെ ‘സു‘ഗന്ധം..

പൂച്ച കിണറ്റില്‍ ചാടി.
കിണറ്റില്‍ ചാടുന്നവര്‍ ആയിടക്കായി മരിക്കാറില്ല.
എങ്കിലും പൂച്ച ചത്തു.
ചത്തു ദിവസങ്ങള്‍ കഴിഞ്ഞു.
....
...
...
എന്തോ ചീഞ്ഞുനാറുനെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി.
മൂക്കു പൊത്തി, ആളുകള്‍ തിരഞ്ഞു..
തിരഞ്ഞ് തിരഞ്ഞ് ആ കിണര്‍ കണ്ടു..
കണ്ണെത്താത്ത ആഴമുള്ള അഗാധമായ കിണര്‍..
..
..
ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും എത്തി..
പൂച്ചയെ കണ്ടില്ല...
പക്ഷെ അവര്‍ പറഞ്ഞു. (എന്ത്..?)
അതു കേട്ട് എല്ലാരും വെള്ളം കോരി..
ആ വെള്ളം കുടിച്ചവര്‍ പറഞ്ഞു..
ഇതിനു സുഗന്ധം തന്നെ...

12 comments:

മിടുക്കന്‍ said...

ഡാ മക്കളേ...
ഈ കവിത കവിത ന്ന് പറയുന്നത് ഇതാണ് കേട്ടാ...

മിടുക്കന്‍ said...

കവിതക്ക് ഇടക്ക് വിട്ടിരിക്കുന്ന സ്പെയിസില്‍ ആര്‍ക്കേങ്കിലും കേറി മേയണം എന്നുണ്ടെങ്കില്‍ പറഞ്ഞിട്ട് വേണം..

അല്ലേല്‍, കൊപ്പിറൈറ്റ്... ഓര്‍ത്തോ..

Unknown said...

പൂച്ച ഇതില്‍ ഒരു പ്രതീകമാകുന്നു. കമ്പോഡിയയില്‍ 1964ല്‍ നരനായാട്ട് നടത്തില്‍ കുറ്റിച്ചിറ കേളപ്പന്‍ എന്ന മലയാ‍ളം ബ്ലോഗറുടെ പ്രതീകം. കിണറ്റില്‍ വീഴുക എന്നുള്ളത് കൊണ്ട് അങ്ങേര് ബ്ലോഗ് തുടങ്ങിയ സുമുഹൂര്‍ത്തത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഫയര്‍ഫോഴ്സ് എന്നത് വര്‍മ്മയുടെ പ്രതീകമാണ്. കിണറ്റില്‍ നിന്ന് കേറാന്‍ (അഥവാ ഒക്കെ പൂട്ടിക്കെട്ടാന്‍)അങ്ങേരാണ് കേളപ്പനെ സഹായിച്ചത് എന്ന്.

ഇത്ര ഉദാത്തവും ജുഗുല്പ്സാവഹവുമായ ഒരു കാവ്യം ഞാന്‍ ജീവിതത്തില്‍ വായിച്ചിട്ടില്ല.അഭിനന്ദനങ്ങള്‍ മിടുക്കേട്ടാ.. :-)

Rasheed Chalil said...

ദില്‍ബാ തെറ്റി.

കിണറ്റില്‍ ചാടുന്നവന്‍ എന്നാല്‍ ബാച്ചിക്ലബ്ബിലെ മെമ്പഷിപ്പ് കിട്ടുന്നവന്‍ എന്നാണ് അര്‍ത്ഥം.
പൂച്ചാ എന്നാല്‍ സാന്‍ഡോസിനെ പോലെ ഒരു ബാച്ചി ക്ലബ്ബില്‍ ഒരു മെമ്പര്‍ഷിപ്പ് എന്ന് കരഞ്ഞ് നടക്കുന്ന ഒരു ബാച്ചി.
ക്ലബ്ബിന്റെ പ്രശിഡന്റായിട്ടും സെക്രട്ടറിയായിട്ടും രഹസ്യമായി വിവാഹാലോചനയുണ്ടെന്നറിഞ്ഞ് ആളുകള്‍ പറഞ്ഞു എന്തോ ചീഞ്ഞുനാറുനെന്ന് .
....
...
ഫയര്‍ ഫോഴ്സും മുങ്ങള്‍ വിദഗ്ദരും (ശ്രീജിത്തും ദില്‍ബനും) ആദിയെ അന്വേഷിച്ചെത്തി.
പക്ഷേ ആദിയെ കണ്ടില്ല.
...

ബാച്ചി ക്ലബ്ബില്‍ നിന്ന് പുറത്ത് ചാടിയവര്‍ പറഞ്ഞു ... ഇതിന് (എക്സ് ബാച്ചി ക്ലബ്ബ്) സുഗന്ധം തന്നെ...

മുടുക്കാ കൊട് കൈ...

ബാക്കി ദില്‍ബന്‍ പറഞ്ഞത് ഇവിടെ ചേര്‍ക്കുന്നു. ഇത്ര ഉദാത്തവും ജുഗുല്പ്സാവഹവുമായ ഒരു കാവ്യം ഞാന്‍ ജീവിതത്തില്‍ വായിച്ചിട്ടില്ല.അഭിനന്ദനങ്ങള്‍

ലിഡിയ said...

ഹഹഹ..

ഉദാത്തവും... എനിക്ക് വയ്യ..

ഇനീപ്പോ ഒരവാര്‍ഡ് എങ്ങനാ മിടുക്കാ തരപ്പെടുത്തുക, എന്നിട്ട് വേണം ഒരു മുണ്ടിട്ട് പിടിക്കല്‍ ഞങ്ങള്‍ക്ക് നടത്താന്‍

-പാര്‍വതി.

sandoz said...

ആദ്യത്തെ വരികളില്‍ ഒരു പൂച്ചയെ വളരെ പെട്ടെന്ന് കിണറ്റിലേക്ക്‌ ചാടിച്ചതില്‍ എനിക്ക്‌ യോജിപ്പില്ലാ......ലാറ്റിനമേരിക്കന്‍ കവികളായ....ബുറുണ്ടി.....ചാവൂസ്‌...എന്നിവരുടെ കൃതികളില്‍ കാണുന്ന മാതിരി ഒരു തന്മയീ ഭാവം ആദ്യ വരികളില്‍ കാണുന്നില്ലാ.പൂച്ചയെ കുറച്ച്‌ നേരം ...കിണറിന്റെ വക്കത്ത്‌ ഇരുത്തി.....കിണറ്റിലേക്ക്‌ നോക്കാന്‍ സമ്മതിക്കണമായിരുന്നു.
അടുത്ത വരികളില്‍ കാണുന്ന ശൂന്യത..പൂച്ച കിണറിന്റെ അടിയില്‍ എത്താന്‍ എടുത്ത സമയം ആയിരിക്കും എന്നു കരുതുന്നു.

മണം വന്നത്‌ ചീഞ്ഞതിന്റെ അല്ല.......കവി വെള്ളമടിച്ചതിനെ ആണു.

ഫയര്‍ ഫോഴ്സ്‌ അല്ല...പട്ടാളം വന്നാലും ആ പൂചയെ ആ കിണറ്റീന്നു എടുക്കാന്‍ പറ്റുല്ലാ......കാരണം ചാടിയ പൂച്ചക്കും അറിഞ്ഞൂട എന്തിനാ ചാടിയത്‌ എന്ന്.....ചാടിച്ച ആള്‍ക്കാര്‍ക്കും അറിഞ്ഞൂടാ എന്തിന്നാ ചാടിച്ചത്‌ എന്ന്......കണ്ടു നിന്ന നാട്ടുകര്‍ക്കും അറിഞ്ഞൂടാ എന്താ സംഭവം എന്ന്......

മുടുക്കാ......ഒരു കിണറു കുത്തിക്കോ....

മിടുക്കന്‍ said...

എച്യൂസ് മീ..
ഈ ജ്ഞാനപീഠം അവര്‍ഡിന് അപേക്ഷിക്കാനുള്ള ലിങ്ക് ആരേലും ഒന്ന് തരാമോ..?

വീണ്ടും പറയുന്നു..
ഈ കവിത ഞാന്‍ തന്നെ എഴുതിയതാണ് ഒരുത്തനും കോപ്പിറൈറ്റ് മായി ഈ വഴിക്ക് വന്നേക്കല്ല്..

Ziya said...

ഇല്ല, പൂച്ചയെ കണ്ടു പിടിക്കാ‍ന്‍ ഒരു ഫയര്‍ഫോഴ്സിനുമാകില്ല. എന്തെന്നാല്‍ പൂച്ച അനോണിയാകുന്നു.
ചീഞ്ഞു നാറിയത് അനോണിയുടെ സോറി പൂച്ചയുടെ ശവമല്ല, നാട്ടുകാര്‍ കുളിക്കാത്തതിനാലുളവായ ഹൃദയഹാരിയായ ഗന്ധം മാത്രമാകുന്നു.
സുഗന്ധമോ ദുര്‍ഗന്ധമോ അവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. എന്തെന്നാല്‍ കിണര്‍ കെട്ടിയവര്‍ അവരാകുന്നു.
(കവിതയുടെ സുഗന്ധമടിച്ച് മീ ഫ്ലാറ്റ്)

മഴത്തുള്ളി said...

മിടുക്കന് ഇത്തവണ അവാര്‍ഡ് റഡി. തീര്‍ച്ച. പിന്നെ ആ യാഹൂ സൈറ്റ് ഒന്നു വാച്ച് ചെയ്യുന്നത് നല്ലതാ. അവര്‍ ഈ കവിത കോപ്പി പേസ്റ്റ് ചെയ്യാന്‍ നോക്കി നടക്കുന്നെന്ന് ബിബിസിയില്‍ വാര്‍ത്തയുണ്ടാ‍യിരുന്നു :)

മിടുക്കന്റെ പേരിനു പിറകില്‍ മഹാകപി ഹേയ്, തെറ്റി, മഹാകവി എന്നു ചേര്‍ക്കാമല്ലോ ഇനി

krish | കൃഷ് said...

മുടുക്കാ നീ മുടുമുടുക്കന്‍ തന്നെ..

മിടുക്കന്‍ said...

മോനെ, ദില്‍ബ്സ്...
കവിതകളെ കുറിച്ചുള്ള നിന്റെ പുറംകാഴ്ച കൊള്ളാം.
എന്നിരിക്കിലും, അത്യന്താധുനിക കവിതകളെ വിമര്‍ശിക്കുന്നതിനു മുന്‍പ്, ഐറിങ്-എല്‍ എഴുതിയ ബുക്കുകള്‍ വായിക്കുന്നത് നല്ലതായിരിക്കും.. (‘ഇരിങ്ങല്‍‘ എന്ന പേരില്‍ ഇതിന്റെ മലയാള പരിഭാഷ ലഭ്യമാണ് :) )
**
ഇത്തിരി, കവിതകള്‍ സാര്‍വജനനീയമാകുന്നു..
പ്രാദേശിക അവസരങ്ങള്‍ ഒരു നിമിത്തമായാലും, ഉള്ളടക്കത്തില്‍ അത് അതിവിശാലമായിരിക്കും...
എല്ലാം മറന്ന് ഒരിക്കല്‍ കൂടി വായിച്ചു നോക്കു..
എനിക്ക് ഉറപ്പ് പറ്യാന്‍ പറ്റും, നിങ്ങള്‍ ഒരിക്കല്‍ കൂടെ ഞെട്ടും..
***
പാപ്പിച്ചേയി.... അവാര്‍ഡ് ഒറപ്പാണ്, ഞാന്‍ ഇന്നലേയും അവരുമായി സംസാരിച്ചിരുന്നു.
***
സണ്ടൊ..?
നീ പഠിച്ച ബുറുണ്ടി.....ചാവൂസ്‌...എന്നിവരെ കൂടാതെ, ഐറിംഗ്-എല്ലിനെ കൂടെ വായിക്കാന്‍ ഉപദേശിക്കുന്നു...
***
മാത്തുകുട്ടിച്ചായാ പേരൊക്കെ നൊട്ടഡ് ആണല്ലേ..
ഈ കമന്റ് എഴുതിക്കഴുയുമ്പൊഴേക്കും ഞാന്‍ ജീവനൊടെ ഒണ്ടങ്കിലല്ലേ..? ( ചില കവികള്‍ എന്നെ നൊട്ടമിട്ട് കഴിഞ്ഞു..)
***
കൃഷ്... എന്റെ ഒരു കാര്യം അല്ലേ..?

G.MANU said...

great.........capsuled work..midukka