Monday, March 19, 2007

തുണി .. തുണി.. തുണി....

കേരളം - ദൈവത്തിന്റെ സ്വന്തം നാട്.
ആ ദൈവത്തിന് തുണിയില്ലെന്ന് : പവര്‍ മിനിസ്റ്റര്‍
ദൈവത്തിന്റെ സോള്‍ ഗഡികള്‍ക്ക് തുണിയുടുക്കാന്‍ അറിയില്ലെന്ന് : ദൈവത്തിന്റെ മാത്രം മിനിസ്റ്റര്‍.
തുണിയുടുക്കാനാറിയുന്നവര്‍ അതു പൊക്കി കാണിക്കാന്‍ ഇരിക്കുന്ന സ്ഥലം, : മന്ത്രി സഭ ( അല്ലേല്‍ നിയമ സഭ)
...
ഇതി കൂടുതല്‍ എന്നാ വേണം..?
ഇനി കേരളം ദൈവത്തിന്റെ നാടല്ലെന്ന് പറയുന്നവനെ മുക്കാലി കെട്ടി അടിക്കണം

10 comments:

മിടുക്കന്‍ said...

തുണിയില്‍ അല്പം കാര്യമില്ലേ..?

Rasheed Chalil said...

കേരളം ദൈവത്തിന്റെ നാടെന്ന് പറഞ്ഞോളൂ... പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയരുത്.

ഓടോ:
സ്വന്തം നാട്ടില്‍ മലയാളികള്‍ മര്യദക്കാരല്ലേ... ? ഇനി ആണോ ? ആകെ കണ്‍ഫ്യൂഷനായി. ഈ മിടുക്കന്റെ ഒരു കാര്യം.

sandoz said...

അതു പറയരുത്‌...മുടുക്കന്‍ അങ്ങനെ പറയരുത്‌....തുണി പൊക്കി കാണിക്കല്‍ ഒരു മോശം പരിപാടി ആണെന്ന് മാത്രം പറയരുത്‌.

പണ്ട്‌ സായിപ്പിനെ നമ്മള്‍ കെട്ടുകെട്ടിച്ചത്‌ ഈ കലാപരിപാടിയില്‍ കൂടി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്‌. തെരുവുകളില്‍ നാട്ടുകാര്‍ നിരന്നു നിന്നു സായിപ്പന്മാരെ തുണിപൊക്കി കാണിച്ചത്രേ.......സായിപ്പിനെ കൊണ്ട്‌ പെട്ടെന്ന് തിരിച്ച്‌ കാണിക്കാന്‍ പറ്റുമോ.....കോട്ടും സൂട്ടും ഒക്കെ അഴിച്ച്‌ വരുമ്പോഴേക്കും നാട്ടുകാരന്‍ വഞ്ചി പിടിച്ചിട്ടുണ്ടാവും......

ഒരു കാര്യോം കൂടി....ആ നയന്ത്ര കൊച്ചിന്റെ അടുത്ത്‌ ..അടുത്ത രംഗം തുണിയുടുത്ത്‌ ആണെന്ന് പറഞ്ഞതിനു ആ കൊച്ച്‌ സംവിധായകനെ ചീത്ത പറഞ്ഞത്രേ......അതിനെ പറഞ്ഞിട്ട്‌ കാരമുണ്ടോ...ഇഷ്ടമില്ലാത്ത കാര്യം നിര്‍ബന്ധിച്ച്‌ ചെയ്യിക്കരുത്‌..ആരേയും..

അപ്പു ആദ്യാക്ഷരി said...

നല്ല ചിന്ത

chithrakaran:ചിത്രകാരന്‍ said...

MITUKKAN.., SORRY 4 OT.
ചിത്രകാരന്‌ ഫോണ്‍ഭീഷണി !!
http://chithrakaran.blogspot.com/2007/03/blog-post_19.html

G.MANU said...

മിടുക്കാ കലക്കി..പണ്ട്‌ അപ്പുണ്ണി, മഹാഭാരതം സീരിയല്‍ കണ്ടിരിക്കവെ പ്രിയ മാതുലനോട്‌ ഒരു സംശയം ചോദിച്ചതോര്‍ത്തു..അല്ല മാമാ, ഈ എപ്പോ നോക്കിയാലും വസുദേവരെയും പത്നിയേയും ചങ്ങലക്കിട്ടിരിക്കുന്നു. അപ്പോ എങ്ങനെ ഈ എട്ടു കുട്ടികള്‍ ഉണ്ടായി...

മഴത്തുള്ളി said...

:)

മിടുക്കന്‍ said...

ഇത്തിരി സാറേ,
ഞാന്‍ മ്മടെ ബാലന്‍ മാഷ്ടെ പക്ഷക്കാ‍രനാണ്‍്.
ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഉന്നതനായ അത്മീയവാദി ആ മന്ത്രി തന്നെ ആണ്. എന്ന് ഞാന്‍ വീണ്ടും വീണ്ടും ഊന്നി ഊന്നി പറയുകയാണ്‍്.
ദൈവത്തിന് തുണിയുണ്ടോ..? ചുരിദാര്‍, സാരി, മുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ഒരാളാണോ ദൈവം..?
ഒരിക്കലുമല്ല...
സച്ചിദാനന്ദ പരബ്രഹ്മമായിട്ടുള്ള സാക്ഷാല്‍ ജഗന്നാഥനെ ഏഷകളില്‍ ഏഷയായ ഒരു മനുഷ്യന്റെ ഔട്ട്ലുക്കില്‍ കാണാന്‍ ശ്രമിക്കുന്നത് അല്ലേ യഥാര്‍ത്ഥത്തില്‍ ഹിന്ദു സംസ്കാരത്തെ കളിയാക്കല്‍,

(ഇവിടുത്തെ കോങ്ഗ്രസ്കാരെന്നാണോ, ദൈവ വചനം കിട്ടിയത്..?)

അതുകൊണ്ട് ഭാരതസംസകാരത്തെ ഉയര്‍ത്തി പിടിച്ച ശ്രീ ബാലനെ അധിക്ഷേപിക്കുന്നവര്‍ ഭാരതാംബയുടെ മുഖത്താണ് തുപ്പുന്നത് എന്ന് ഓര്‍ക്കുക..

(ഹൊ, കാലത്തിന്റെ ഒരു പൊക്കെ, വന്ന് വന്ന് കമ്മ്യൂണിസ്റ്റ് കാര് വേണം ആത്മീയത പറഞ്ഞു കൊടുക്കാന്‍...എല്ലാം അവരുതന്നെ പറഞ്ഞു തരണമെന്ന് വെച്ചാലെ....)

മിടുക്കന്‍ said...

‘ഏഷ’ എന്നല ‘ഏഴ’ എന്നു വായിക്കാന്‍ അപേക്ഷ..
(ഏഴകളില്‍ ഏഴ..)

krish | കൃഷ് said...

മുടുക്കാ കലക്കി..

ദേ മുണ്ടൂരാന്‍ വരുന്നേ.. ഓടിക്കോ..