Wednesday, September 26, 2007

ഫുള്‍ മലയാളി

ലോകകപ്പ് നേടിയ 20-20 ക്രിക്കറ്റ് ടീമംഗം, ശ്രീശാന്തിന് 5 ലക്ഷം രൂപ സമ്മാനം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു, കാരണം അവന്‍ ഫുള്‍ മലയാളി ആണ്.
(ഇറ്റീസ് ബികോസ് , ഹിസ് ഫാദര്‍ ആന്റ് മദര്‍ ഇസ് മലയാളി,.. )

ഒപ്പം, റോബിന്‍ ഉത്തപ്പ എന്ന മിടുക്കന്, 3 ലക്ഷമേ സമ്മാനമായുള്ളു. കാരണം അവന്‍ ഹാഫ് മലയാളി ആണ്. എന്തെന്നാല്‍ ഇഷ്ടന്റെ അമ്മ മാത്രമേ മലയാളി ആയുള്ളു..

അഹ ഹ.. ബാക്കി 2 ലക്ഷം വേണെങ്കില്‍ അവന്റെ അച്ഛന്റെ സര്‍ക്കാര്‍ കൊടുക്കട്ടെ അല്ലേ..?
....
എന്നാലും എന്റെ അച്ചുമാമ്മാ, പന്തിയില്‍ പക്ഷാഭേദം ബോറായിപ്പോയി..
കാശു കൈയിലില്ലായിരുന്നേല്‍, കൊടുക്കേണ്ടായിരുന്നു...
ബാക്കി കളിച്ച മിടുക്കന്മാര്‍ക്കൊക്കെ കിട്ടാത്ത പോലെ, കേരള സര്‍ക്കാറിന്റെ ഒരു സമ്മാ‍നം കിട്ടാന്‍ യോഗം ഇല്ലെന്ന് കരുതിക്കൊണ്ടേനെ, പാവം പയ്യന്‍.

എന്നാലും, കളിക്കാരന്റെ ജീനിന്റെ പേര്‍സെന്റേജ് നോക്കി സമ്മാനവും സമ്മാനത്തുകയും നിശ്ചയിച്ചത് മന്ത്രിസഭയിലെ ഏത് ബുദ്ധിമാന്റെ തലയിലാണൊ കിളുത്തത്..?

മോനേ, ഉത്തപ്പ, കൊറച്ചെങ്കിലും വകതിരിവുണ്ടെങ്കില്‍, ഈ എച്ചി കാശ് മേടിക്കരുത്...

ഒരു മലയാളി എന്ന നിലയില്‍ ഒന്ന് തല കുനിച്ചോട്ടേ..?

19 comments:

മിടുക്കന്‍ said...

കേരള സര്‍ക്കാര്‍ എച്ചിത്തരം കാണിക്കുന്നു

myexperimentsandme said...

പണ്ട് ബോംബെ ട്രെയിന്‍ സ്ഫോടന സമയത്ത് മലയാളികള്‍ക്ക് മാത്രമായി അവിടെ ദുരിതാശ്വാസം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അത് നിരസിച്ചതായി വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. കൊടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കുമായി മതിയെന്ന് അവര്‍ പറഞ്ഞത്രെ.

എന്നാല്‍ ഈ കേരള/മലയാളി സ്നേഹം മുല്ലപ്പെരിയാറിന്റെ കാര്യത്തിലോ റെയില്‍‌വേയുടെ കാര്യത്തിലോ ഒന്നുമൊട്ടില്ല താനും.

മലയാളിക്കണ്ണന്മാര്‍ തന്നാലായത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവര്‍ക്കൊന്നും വേറെകാശ് കിട്ടാത്തോണ്ടല്ലാലോ? ആ 8 ലക്ഷം ഒരു റോഡ് റിപ്പേര്‍ ചെയ്യാന്‍ കൊടുത്തിരുന്നെങ്കില്‍..അതെങ്ങനാ ആ റോഡ് നന്നായിപ്പോവില്ലെ?

ഏ.ആര്‍. നജീം said...

അച്ചുമാമന്റെ ഭരണപഷ്കാരങ്ങളില്‍ ഒന്നുകൂടി..ഇനിയും ഇങ്ങനെ എന്തൊക്കെ കാണാന്‍ കിടക്കുന്നു ...ശിവ ശിവാ..

ശ്രീ said...

അതെങ്കിലും കൊടുത്തല്ലോ...ഭാഗ്യം!
:)

മിടുക്കന്‍ said...
This comment has been removed by the author.
മിടുക്കന്‍ said...

റോബിന്‍ ഉത്തപ്പക്ക് സമ്മാനം കൊടുക്കുന്നുണ്ടെന്ന് കേട്ട് ഓടിപ്പെടച്ച് വന്ന എല്ലാര്‍ക്കും, ഉത്തപ്പയുടെയും, എന്റെയും ശ്രീശാന്തിന്റെയും, അച്ചുമാമന്റെയും പേരില്‍ ഞാന്‍ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു

മഴത്തുള്ളി said...

മിടുക്കാ,

റോബിന്‍ ഉത്തപ്പക്ക് സമ്മാനം കൊടുക്കുന്നുണ്ടെന്ന് കേട്ട് ഓടിപ്പെടച്ച് വന്നതാണ് ഞാനും. ഉടനെ തന്നെ ഞാന്‍ ഉത്തപ്പയെ വിളിച്ച് മിടുക്കന്റെ

“മോനേ, ഉത്തപ്പ, കൊറച്ചെങ്കിലും വകതിരിവുണ്ടെങ്കില്‍, ഈ എച്ചി കാശ് മേടിക്കരുത്...“

എന്ന വാചകം ചൂണ്ടിക്കാട്ടി.

പാവം ഉത്തപ്പ, ഇപ്പോള്‍ ആകെ കണ്‍ഫ്യൂഷ്യസായിരിക്കുന്നു ;)

കുഞ്ഞന്‍ said...

മിടുക്കാ,

താടിയുള്ളയപ്പനേ പേടിയുള്ളപ്പാ...

ഒന്നും കൊടുക്കാതിരിക്കുന്നതിലും ഭേദമല്ലേ, കിട്ടുന്നവര്‍ക്ക് കിട്ടട്ടേന്ന്.... ഇനിയുള്ള കാലം അത്‌ലറ്റിക്സ്,ഗെയിംസ് തുടങ്ങിയ ഇനങ്ങളിലുള്ളവര്‍ ക്രിക്കറ്റിലേക്കു ശ്രദ്ധ തിരിക്കുക..പൂത്ത കാശാണ് ബി.സി.ഐ. യുടെ പോക്കറ്റില്‍..

krish | കൃഷ് said...

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കളിക്കാരനായ ഉത്തപ്പക്കും ബൌളിംഗ് കോച്ച് പ്രസാദിനും കര്‍ണ്ണാടക സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഓരോ സംസ്ഥാന സര്‍ക്കാരും അതാതു സംസ്ഥാനത്തുനിന്നുള്ള കളിക്കാര്‍ക്ക് പാ‍രിതോഷികം പ്രഖ്യാപിച്ചു. കേരള സര്‍ക്കാരും നമ്മുടെ കളിക്കാരന് പാരിതോഷികം പ്രഖ്യാപിച്ചു. പക്ഷേ ഉത്തപ്പക്ക് കൊടുത്തത് അതിനു പുറമെയാണ്. സര്‍ക്കാരിന്‍ കൊടുക്കാതിരിക്കാമായിരുന്നു. കുറച്ചെങ്കിലും കൊടുത്തത് കേരളവുമായി ലേശം ബന്ധമുണ്ടെന്ന് കരുതിയായിരിക്കും. കിട്ടിയാളിന് വാങ്ങാം, വാങ്ങാതിരിക്കാം, അല്ലേ.

Unknown said...

എല്ലാ സംസ്ഥാനങ്ങളും അവരുടെ കളിക്കാര്‍ക്കാണ് ക്യാഷ് അവാര്‍ഡ് കൊടുത്തത്. കര്‍ണ്ണാടകയുടെ ഓപ്പണറായ റോബിന്‍ ഉത്തപ്പയ്ക്ക് കേരളമെന്തിനാണ് അവാര്‍ഡ് കൊടുക്കുന്നത്? വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ താമസിക്കുന്ന റോസിലിന്‍ എന്ന മലയാലി സ്ത്രീയുടെ മകനായത് കൊണ്ടോ? എന്തോ ആകട്ടെ പക്ഷെ സമ്മാനത്തുക ശ്രീശാന്തിന് കൊടുക്കുന്നതിനോട് തുല്ല്യമാകാത്തത് എച്ചിത്തരം തന്നെയാണ്.

ഏതവനാ ഈ അവാര്‍ഡൊക്കെ പ്രഖ്യാപിയ്ക്കുന്നത് ആവോ? അപാര ലോജിക്ക് തന്നെ.

ഇടിവാള്‍ said...

ഇത് എച്ചിത്തരമൊന്നുമല്ലിഷ്ടാ.. ആര്‍ഭാടമാണെന്നേ ഞാന്‍പറയൂ..

ഈ ഗെഡീസിനൊക്കെ ഒരൊറ്റ ടൂര്‍ണമെന്റുകളിച്ചതിനാല്‍ ഏകക്ദേശം 1 കോടി വച്ച് കിട്ടിയിട്ടുണ്ട്. . ഇനിയിപ്പോ എന്തിനാണാവോ കേരള സര്‍ക്കാരു കൂടി 5 ലച്ചവും 3 ലച്ചവും ഉലുവാ കൊടുക്കുന്നത്?


ആ 8 ലക്ഷം കേരളത്തിലെ ഫുട്ബോള്‍ കളിയെ പ്രോത്സാഹിപിക്കാനോ മറ്റോ ചെലവാക്കിക്കൂടേ?

അറ്റ്ലീസ്റ്റ് ഈ പന്ന തെണ്ടി രാഷ്ട്രീയക്കാര്‍ക്ക് അവരുറ്റെ പോക്കറ്റില്‍ ഇട്ടുകൂടെ ? ഹല്ല പിന്നെ ;)

Unknown said...

ഇടിഗഡീ,
റിഡിഫിലാണെന്ന് തോന്നുന്നു ഒരു പ്രതികരണത്തില്‍ ആരോ പറഞ്ഞിരുന്നു സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ പഴയ നാട്ടുരാജാക്കന്മാരെ പോലെയാണ് പണക്കിഴികളും വീരാളിപ്പട്ടും കൊടുക്കുന്നത് എന്ന്. ശരിയല്ലേ? ലളിത് മോഡി യുവരാജിന് സ്വന്തം നിലയ്ക്ക് നല്‍കിയ പോര്‍ഷെ കാറ് പോലെയാണെങ്കില്‍ അതില്‍ അന്തസ്സുണ്ട്. ഇത് ജനങ്ങളുടെ നികുതിപ്പണമാണ് അലവലാതികള്‍ ധൂര്‍ത്തടിയ്ക്കുന്നത്.

ഓടോ: ‘ഫുള്‍’മലയാളി എന്ന് കണ്ട് ഫുള്ളും തപ്പി വന്നതാവും ഇടിഗഡി. കിട്ടാതെ വന്നപ്പൊ കലിപ്പ് കണ്ടില്ലേ? :-)

സാജന്‍| SAJAN said...

ചിന്ത നന്നായി,
ചാത്തന്‍ പറഞ്ഞതു പോലെ, അതുകൊണ്ട് ഏതെങ്കിലും റോഡ് നന്നാക്കിയിരുന്നെങ്കില്‍ അത്രയുമെങ്കിലും നാടിന് പ്രയോജനം ആയേനേ:(

sandoz said...

ക്രിക്കറ്റ്‌ എനിക്കിഷ്ടമാണു...
എന്നാലും ചില അഭ്യാസങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ....
ഏഷ്യാക്കപ്പ്‌ ഹോക്കി..നല്ല നിലയില്‍..അതും ദക്ഷിണകൊറിയയെ ചിത്രത്തില്‍ പോലും ഇല്ലാത്ത രീതിയില്‍ ഫൈനലില്‍ തോല്‍പ്പിച്ച്‌ വന്ന ടീമിനു കോടികള്‍ വേണ്ടാ....വിമാനത്താവളത്തീന്ന് വീട്ടിലേക്ക്‌ പോകാന്‍ ഒരു ഒരു ടാക്സിയെങ്കിലും സര്‍ക്കാരിനു ഏര്‍പ്പാട്‌ ആക്കാമായിരുന്നു.
നെഹ്രുക്കപ്പ്‌ നേടിയ ടീമിലെ മലയാളിതാരം പ്രദീപ്‌ ഇപ്പഴും പട്ടയമില്ലാത്ത ഭൂമിയിലാണത്രേ കിടക്കുന്നത്‌....

ഉണ്ണിക്കുട്ടന്‍ said...

ഫൈനലില്‍ ഷോര്‍ട്ട് ബോളുകള്‍ മാത്രമെറിഞ്ഞു തല്ലു കൊറെ വാങ്ങിയെങ്കിലും ഗോപു മോന്‍ അവസാനം ആ ക്യാച്ചെടുത്തതു കൊണ്ടു എല്ലാര്‍ക്കുമിപ്പോ കോടികള്‍ വാങ്ങാനായി. ആ ക്യാച്ചങ്ങാന്‍ അവന്‍ വിട്ടിരുന്നെങ്കില്‍ കൊച്ചിക്കാരവനെ വെച്ചേക്കൂലാരുന്നു.

കാശു കൊടുത്ത കാര്യത്തില്‍ ദില്‍ബന്റെ അഭിപ്രായത്തോടു യോജിക്കുന്നു.

മിടുക്കന്‍ said...

ഉണ്ണിച്ചുട്ടാ,
യോജിച്ചിട്ടെന്നാ കാര്യം..? നമുക്ക് സമ്മാനദാനം തടഞ്ഞാലോ..?

മായാവി.. said...

ചാത്തനേറ്: അവര്‍ക്കൊന്നും വേറെകാശ് കിട്ടാത്തോണ്ടല്ലാലോ? ആ 8 ലക്ഷം ഒരു റോഡ് റിപ്പേര്‍ ചെയ്യാന്‍ കൊടുത്തിരുന്നെങ്കില്‍..അതെങ്ങനാ ആ റോഡ് നന്നായിപ്പോവില്ലെ?

മായാവി.. said...

ഇത് ജനങ്ങളുടെ നികുതിപ്പണമാണ് അലവലാതികള്‍ ധൂര്‍ത്തടിയ്ക്കുന്നത്.എന്നാല്‍ ഈ കേരള/മലയാളി സ്നേഹം മുല്ലപ്പെരിയാറിന്റെ കാര്യത്തിലോ റെയില്‍‌വേയുടെ കാര്യത്തിലോ ഒന്നുമൊട്ടില്ല താനും.കേരള സര്‍ക്കാര്‍ എച്ചിത്തരം കാണിക്കുന്നുനെഹ്രുക്കപ്പ്‌ നേടിയ ടീമിലെ മലയാളിതാരം പ്രദീപ്‌ ഇപ്പഴും പട്ടയമില്ലാത്ത ഭൂമിയിലാണത്രേ കിടക്കുന്നത്‌....

5:47 AM“മോനേ, ഉത്തപ്പ, കൊറച്ചെങ്കിലും വകതിരിവുണ്ടെങ്കില്‍, ഈ എച്ചി കാശ് മേടിക്കരുത്...“